കുണ്ടറ പീഡനത്തില്‍ അമ്മ രക്ഷിക്കാന്‍ ശ്രമിക്കുന്നതാരെ? മൊഴിയില്‍ വൈരുദ്ധ്യം!! നുണ പരിശോധന!!
മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്.
കൊല്ലം: കുണ്ടറയില്‍ പത്ത് വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല. പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നതായി വ്യക്തമായിട്ടുണ്ട്. സംഭവം ആത്മഹത്യ യാണോ എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ അമ്മ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. അമ്മയുടെയും മുത്തച്ഛന്റെയും മൊഴികളില്‍ വൈരുദ്ധ്യവും ഉണ്ട്.
പെണ്‍കുട്ടിയുടെ അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അന്വേഷണ സംഘം കോടതിയുടെ അനുമതി തേടും. ഇരുവരുടെയും മെഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നുണ പരിശോധനയ്ക്ക് തീരുമാനിച്ചത്.

മൊഴികളില്‍ വൈരുദ്ധ്യം
കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ അമ്മയ്ക്കും മുത്തച്ഛനെയും നുണ പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്.

അന്വേഷണം വഴിമുട്ടി
അമ്മയും മുത്തച്ഛനും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണം വഴിമുട്ടിയതോടെയാണ് നുണ പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ദൃശ്യം മോഡല്‍
കസ്റ്റഡിയിലുള്ളവര്‍ ദൃശ്യം മോഡലില്‍ ആരോ പഠിപ്പിച്ച മൊഴിയാണ് തെറ്റാതെ പറയുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതും സംശയത്തിന് കാരണമായിട്ടുണ്ട്. അമ്മയും അപ്പൂപ്പനും അനിയത്തിയുമടക്കം നാലുപേരാണ് കസ്റ്റഡിയിലുള്ളത്.

കാര്യമായ വിവരങ്ങളില്ല
സംഭവത്തില്‍ കസ്റ്റഡിയലുള്ളവരെ ചോദ്യം ചെയ്യലില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട സൂചനകളൊന്നും തന്നെ ലഭിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ അമ്മയെ മനഃശാസ്ത്രജ്ഞന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനും തീരുമാനമായിട്ടുണ്ട്.

ആര്‍ക്ക് വേണ്ടി
തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പ്രമുഖ ക്രമിനല്‍ വക്കീലിന്റെ ഗുമസ്തനായിരുന്ന പെണ്‍കുട്ടിയുടെ മുത്തച്ഛന് തന്നെയാണ് ഇതിനു പിന്നില്‍. ബന്ധുക്കളാണ് പ്രതികളെങ്കില്‍ കേസിന്റെ മുന്നോട്ട് പോക്ക് എങ്ങനെയാകുമെന്ന തരത്തില്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും ഇതാണ് ദൃശ്യം മോഡലില്‍ എല്ലാവരും ഒരേ മൊഴി പഠിച്ചു വച്ചപോലെ പറയുന്നതെന്നുമാണ് പോലീസിന്റെ നിഗമനം.

ഫോറന്‍സിക് പരിശോധന
പെണ്‍കുട്ടിയുടേതെന്ന നിലയില്‍ കണ്ടെത്തിയ ആത്മഹത്യ കുറിപ്പ് വ്യാജമാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ആത്മഹത്യയില്‍ മറ്റാര്‍ക്കും പങ്കിലലെന്നുമാണ് കത്തില്‍ എഴുതിയിരുന്നത്. പഴയ ലിപിയിലായിരുന്നു ആത്മഹത്യ കുറിപ്പ്. ഇതിനെ തുടര്‍ന്ന് കത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

നിരന്തര പീഡനം
ജനുവരി 15നാണ് പത്തുവയസുകാരിയെ വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടി നില്ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയായതായി വ്യക്തമായിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications