കുണ്ടറ പീഡനക്കേസ്; മന്ത്രി എകെ ശശീന്ദ്രനെതിരെ മൊഴി നൽകി പരാതിക്കാരി
തിരുവനന്തപുരം; കുണ്ടറ പീഡനക്കേസിൽ മന്ത്രി എകെ ശശീന്ദ്രനെതിരെ മൊഴി നൽകി പരാതിക്കാരി. പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ശ്രമിച്ചുവെന്ന് യുവതി പോലീസിന് മൊഴി നൽകി. ഒന്നര മണിക്കൂറോളം എടുത്താണ് യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണ് മന്ത്രി ഇടപെട്ടതെന്ന് യുവതി പറഞ്ഞു. ഇത് പീഡനക്കേസിലെ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്. അതുകൊണ്ട് തന്നെ കേസില്‍ മന്ത്രിയും കുറ്റക്കാരനാണെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.അതിനിടെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം മന്ത്രി ശശീന്ദ്രനെ പിന്തുണച്ച് കൊണ്ട് മുഖ്യമന്ത്രി രംഗത്തെത്തി. പ്രാദേശിക തലത്തിൽ രണ്ട് പാർട്ടി പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിൽ എന്‍സിപി നേതാവ് കൂടിയായ മന്ത്രി അന്വേഷിക്കുകയാണ് ഉണ്ടായതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിൽ കാലതാമസമുണ്ടായി എന്ന പരാതി പോലീസ് മേധാവി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതിനിടെ കേസിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ഗവർണർക്ക് പരാതി നൽകുമെന്നും പരാതിക്കാരി പറഞ്ഞു.
സ്വമേധനയാ ആണ് താൻ ഗവർണർക്ക് പരാതി നൽകാൻ തിരുമാനിച്ചത്. ഇതിന് തനിക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. തനിക്ക് ബിജെപിയുടെ പിന്തുണ ഉണ്ടെന്നും യുവതി പറഞ്ഞിരുന്നു.
അതിരപ്പള്ളിയില്‍ മഴ നനഞ്ഞ് അനാര്‍ക്കലി മരയ്ക്കാര്‍; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications