കുണ്ടറ പീഡനക്കേസ്: വിക്ടറിന്റെ ഭാര്യ കസ്റ്റഡിയില്‍, ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്
കൊല്ലം:കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടറിന്റെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ലതാമ്മയെയാണ് കസ്റ്റഡിയിലെടുത്തത്. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്.
പീഡനത്തിന് എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് ഇവരാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൊട്ടാരക്കര ഡിവൈഎസ്പിയാണ് കേസ് അന്വേഷണം നടത്തുന്നത്. അതിനിടെ കുണ്ടറയില്‍ പതിനാലുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലും വിക്ടര്‍ ആണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

ഇയാള്‍ക്കെതിരെ ഒരു പെണ്‍കുട്ടി കൂടി രംഗത്ത് എത്തിയിരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ പോലും ബുദ്ധിമുട്ടാകുംവിധം ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പ്രതി മൂന്ന് വര്‍ഷമായി തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി.












Click it and Unblock the Notifications