Get Updates
Get notified of breaking news, exclusive insights, and must-see stories!

കുണ്ടറ പീഡനം: ഡോക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും; നടപടി പീഡനം നടന്നത് എപ്പോഴെന്ന് വ്യക്തമാക്കാന്‍

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരി പീഡനത്തിനിരയായി മരിച്ച കേസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. മരിച്ച കുട്ടി ലൈംഗീക പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ കുട്ടി മരിച്ചതിന് തൊട്ടുമുന്‍പാണോ മറ്റേതെങ്കിലും സമയത്താണോ പീഡനം നടന്നത് എന്ന് വ്യക്തത വരുത്താനാണ് നടപടി.

രണ്ടുമാസമായി നിശ്ചലമായിരുന്ന അന്വേഷണമാണ് കൊല്ലം റൂറല്‍ എസ് പിക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കേസില്‍ കസ്റ്റഡിയിലുള്ള അമ്മയും ഉറ്റബന്ധുക്കളും ഉള്‍പ്പെടെ ഒ9പതുപേരെ പൊലീസ് ചോദ്യംചെയ്യുകയാണ്. അമ്മ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് റൂറല്‍ എസ് പി പറഞ്ഞു. പോലീസിന് താഴേതട്ടില്‍ ഗുരുതരമായ വീഴ്ച പറ്റിയെന്ന് എസ് പി നേരത്തെ സമ്മതിച്ചിരുന്നു.

Molest

മകളുടെ മരണത്തിന് ഉത്തരവാദിയെ കണ്ടെത്താന്‍ പൊലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങിയ പിതാവ് ഒരു വര്‍ഷം മു9പ് 28 ദിവസം ജയിലില്‍ കിടന്നിരുന്ന വ്യക്തിയാണ്. കുണ്ടറയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അച്ഛനെതിരെ മൂത്തകുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാലിയാളെ വ്യാജമായി പ്രതി ചേര്‍ത്തതാണെന്നാണ് പോലീസിന്റെ നിഗമനം. മൂത്ത കുട്ടി പുറത്ത് നിന്നുള്ള സമ്മര്‍ദത്തിന്റെ ഭാഗമായാണ് കോടതിയില്‍ അച്ഛനെതിരെ മൊഴി നല്‍കിയതെന്നും പോലീസ് കരുതുന്നു.ഈ കുട്ടിയെ ഒരു തവണ കൂടി കൗണ്‍സിലിംഗിന് വിധേയമാക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+