കുണ്ടറയിലെ സ്ത്രീ പീഡന പരാതി: പിന്നീട് പ്രതികരിക്കാമെന്ന് ഡിജിപി അനില്‍ കാന്ത്
തിരുവനന്തപുരം: കുണ്ടറയില്‍ എന്‍സിപി നേതാവിനെതിരെ യുവതി നല്‍കിയ പീഡന പരാതിയില്‍ പിന്നീട് പ്രതികരിക്കാമെന്ന മറുപടിയുമായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ടതിനെ കുറിച്ച് പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല.

സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍
അതേസമയം, സ്ത്രീക്കെതിരായ കുറ്റകൃത്യം മനപ്പൂര്‍വം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി മന്ത്രിക്കെതിരെ വനിത കമ്മിഷനിലും പൊലീസിനും ഗവര്‍ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ നായരാണ് ഗവര്‍ണര്‍ക്കും വനിത കമ്മിഷനിലും പരാതി നല്‍കിയിരിക്കുന്നത്. യൂത്ത് ലീഗ് നേതാവ് അഡ്വ സജാലാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ മന്ത്രിക്കെതിരെ പരാതി നല്‍കിയത്.
എന്നാല്‍ സംഭവത്തില്‍ ഇടപെട്ടത് പാര്‍ട്ടി പ്രശ്‌നമെന്ന നിലയിലാണെന്നും പീഡന പരാതി ഒതുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ആ സംസാരത്തോട ആ വിഷയം വിട്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. യുവതിയെ കടന്നുപിടിച്ച എന്‍സിപി നേതാവിനെതിരെയുള്ള കേസ് ഒതുക്കി തീര്‍ക്കാനാണ് മന്ത്രി ഇടപെട്ടതെന്നാണ് ആരോപണം. സംഭവത്തില്‍ വിശദീകരണവുമായി എന്‍സിപിയും രംഗത്തെത്തിയിരുന്നു. പരാതി വ്യാജമാണെന്നാണ് എന്‍സിപി പറയുന്നത്.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications