Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിയും കൈയ്യൊഴിഞ്ഞു; മാണിയുമായുള്ള മധ്യസ്ഥതക്കില്ലെന്ന്!

കോഴിക്കോട്: മുന്നണിവിട്ട കെഎം മാണിയോട് മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് മുസ്ലീംലീഗ് നേതാവും എംഎല്‍എയുമായ കുഞ്ഞാലിക്കുട്ടി. മാണിയെ യുഡിഎഫിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ ശ്രമിക്കില്ലെന്നും മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കെഎം മാണി മുന്നണിവിട്ട് രണ്ട് ദിവസം പിന്നിടുമ്പോഴാണ് അനുനയ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തിരുന്ന ലീഗ് നിലപാട് വ്യക്തമാക്കിയത്. ചരല്‍ക്കുന്ന് ക്യാംപിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലീം ലീഗുമായി മുന്‍ നിശ്ചയിച്ച പ്രകാരമുള്ള കൂടിക്കാഴ്ച നടക്കുമെന്ന് മാണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് കേരള കോണ്‍ഗ്രസ് യുഡിഎഫ് മുന്നണിവിട്ട തീരുമാനം പരിശോധിക്കാനുള്ള ചര്‍ച്ചയാകില്ലെന്നും മാണി വ്യക്തമാക്കിയിരുന്നു.

PK Kunhalikkutty

മുന്നണി വിട്ടയുടനെ കേരള കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ മുസ്ലീം ലീഗിന് താല്‍പര്യമില്ല. അതുകൊണ്ട് തന്നെ മുസ്ലീം ലീഗിന്റെ നിലപാട് ഇപ്പോള്‍ പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമയമാകുമ്പോള്‍ രാഷ്ട്രീയ വിമര്‍ശനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് മുന്നണി വിടുമെന്ന വാര്‍ത്തകള്‍ വന്ന സമയത്ത് തന്നെ കുഞ്ഞാലിക്കുട്ടി മധ്യസ്ഥനായി നേരത്തെ ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും മാണി വിട്ടു വീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. എന്നാല്‍ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച കെഎം മാണിയോട് മൃദു സമീപനം സ്വീകരിക്കുകയും തിരികെ മുന്നണിയിലേക്ക് കൊണ്ട് വരികയും ചെയ്യുമെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+