കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണികള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ വിഷമം, മുത്തലാഖ് വിവാദത്തില്‍ ഖേദപ്രകടനവുമായി കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി. വിവാദത്തില്‍ അണികള്‍ക്കും നേതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടായതില്‍ തനിക്ക് വിഷമമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് ആദ്യമായിട്ടാണ് വിവാദത്തിന് ശേഷം കുഞ്ഞാലിക്കുട്ടി മുത്തലാഖ് വിഷയത്തില്‍ പ്രതികരിക്കുന്നത്. അതേസമയം മുത്തലാഖ് വിഷയത്തില്‍ മുസ്ലീം ലീഗിന്റെ നിലപാട് ലോക്‌സഭയില്‍ പറയാന്‍ ഇടി മുഹമ്മദ് ബഷീറിനെയാണ് ചുമതലപ്പെടുത്തിയത്. അത് അദ്ദേഹം ഭംഗിയായി ചെയ്തു. താനുമായി ആലോചിച്ച ശേഷമാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ഇടി തീരുമാനിച്ചത്. തന്നോട് വിശദീകരണം ചോദിച്ചതിലൂടെ പാര്‍ട്ടിയുടെ വലുപ്പമാണ് വ്യക്തമാകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

1

മുത്തലാഖ് വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ സഭയില്‍ വരാത്തവരില്‍ കേരളത്തില്‍ നിന്നുള്ള സിപിഎം സിപിഐ അംഗങ്ങളുമുണ്ട്. അവരോട് അതത് പാര്‍ട്ടികള്‍ വിശദീകരണം ചോദിച്ചോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കേരളത്തില്‍ പാര്‍ട്ടിയുടെയും പാര്‍ട്ടി പത്രത്തിന്റെയും അടക്കം ചുമതല താന്‍ വഹിക്കുന്നുണ്ട്. അതുകൊണ്ട് പലപ്പോഴും ലോക്‌സഭയില്‍ ഹാജരാന്‍ സാധിക്കാറില്ല. സംഘടനാ ഉത്തരവാദിത്തങ്ങളും പാര്‍ലമെന്ററി ചുമതലയും ഒരുമിച്ച് കൊണ്ടുപോകണോയെന്ന് തീരുമാനിക്കേണഅടത് പാണക്കാട് ഹൈദരലി തങ്ങളാണ്. അതേസമയം ലോക്‌സഭയില്‍ രണ്ടുശതമാനം മാത്രം ഹാജര്‍ നിലയുള്ള പാര്‍ട്ടി നേതാക്കളുണ്ട്. തനിക്ക് 45 ശതമാനത്തില്‍ കൂടുതല്‍ ഹാജരുണ്ട്. പലപ്പോഴും ഹാജര്‍ ബുക്കില്‍ ഒപ്പിടാന്‍ മറന്നിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന്റെ പുതുവർഷ സമ്മാനം; 38 വർഷങ്ങൾക്ക് ശേഷം പ്രഖ്യാപനംമധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന്റെ പുതുവർഷ സമ്മാനം; 38 വർഷങ്ങൾക്ക് ശേഷം പ്രഖ്യാപനം

പിണറായിയുടെ നീക്കം യുഡിഎഫ് വോട്ടുകള്‍ ബിജെപിയില്‍ എത്തിക്കാന്‍; കളിക്കുന്നത് കൈവിട്ട കളിപിണറായിയുടെ നീക്കം യുഡിഎഫ് വോട്ടുകള്‍ ബിജെപിയില്‍ എത്തിക്കാന്‍; കളിക്കുന്നത് കൈവിട്ട കളി

English summary
kunjalikkutty apologise to party workers on triple talaq debate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X