Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടി ലീഗിനെ ദേശീയ തലത്തില്‍ നയിക്കും...മലപ്പുറത്ത് അങ്കം കുറിക്കും..ചര്‍ച്ച മുറുകുന്നു

ദേശീയ രാഷ്ട്രീയത്തിലേക്ക് കാലുവെയ്ക്കാൻ പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാന്‍ മുസ്ലിം ലീഗില്‍ ആലോചന മുറുകുന്നു. ഇ അഹമ്മദിന്റെ മരണത്തോടെ പ്രതിനിധിയില്ലാതായ മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിച്ച് ദേശീയ നേതൃത്വനിരയിലേക്ക് കൊണ്ടുവരാന്‍ ലീഗില്‍ തീരുമാനമായതായാണ് വിവരം. പാണക്കാട് കുടുംബമാണ് ഇത്തരമൊരു തീരുമാനം മുന്നോട്ട് വെച്ചത് എന്നാണ് വിവരം.

kunjalikutty

കഴിഞ്ഞ ദിവസം പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് സ്ഥാനവും വഹിക്കുമെന്ന് കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കിയിരുന്നു. തന്നെ കേരള രാഷ്ട്രീയത്തിന് അത്യാവശ്യമില്ലെന്നും വ്യക്തമാക്കിയതിലൂടെ താന്‍ ലക്ഷ്യമിടുന്നത് മലപ്പുറം മണ്ഡലത്തിലൂടെ ദേശീയ രാഷ്ട്രീയം തന്നെയാണ് എന്ന സൂചനയാണ് കുഞ്ഞാലിക്കുട്ടി നല്‍കിയത്. ഇ അഹമ്മദിന്റെ സ്ഥാനത്ത് പരിചയസമ്പന്നനായ ഒരു നേതാവ് ആകണം ദേശീയതലത്തിലേക്ക് വരേണ്ടത് എന്നാണ് ലീഗ് കരുതുന്നത്. ഈ മാസം 26ന് ചേരുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാവും അന്തിമ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+