Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ബാറെങ്കിലും കുറയട്ടെ; കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സംസ്ഥാനത്ത് ഒരു ബാറെങ്കിലും കുറയുന്ന സാഹചര്യത്തെ അനുകൂലിയ്ക്കുമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്ത് ഒരു ബാറെങ്കിലും പൂട്ടനനാകണം. മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരണമെന്നതാണ് ലീഗിന്റെ അഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ആദ്യം കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഒരു തീരുമാനം ഉണ്ടാകട്ടെ. അതിന് ശേഷം വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിഷയം യുഡിഎഫിലെത്തിയാല്‍ ബാറുകളുടെ എണ്ണം കുറയ്ക്കുന്ന ഏത് നടപടിയെയും മുസ്ലീം ലീഗ പിന്തുണയ്ക്കും.

Kunjalikkutty

മദ്യ നയത്തില്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിയ്ക്കണമെന്ന് ലീഗ് മുമ്പ് ആവശ്യപ്പെട്ടിരുന്നു. മെയ് 20 ന് ചേരുന്ന യുഡിഎഫ് യോഗത്തിലാണ് മദ്യ നയത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരിയ്ക്കുന്നത്. വിഷയത്തില്‍ ഇത് വരെ ഒരു തീരുമാനത്തില്‍ എത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. യുഡിഎഫ് യോഗത്തിന് മുന്‍പ് തന്നെ പ്രശന്ത്തില്‍ ഒരു തീരുമാനം കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിയുമെന്നാണ് നേതാക്കള്‍ പറയുന്നത്.

നിലവാരമില്ലാത്ത ബാറുകള്‍ തുറന്ന് പ്രവര്‍ത്തിയ്‌ക്കേണ്ടെന്ന കെപിസിസി പ്രസിഡന്റെ വിഎം സുധീരന്റെ നിലപാടാണ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പലതവണ ഇക്കാര്യത്തെപ്പറ്റി ചര്‍ച്ച നടത്തിയെങ്കിലും ഒരു തീരുമാനത്തിലെത്തിച്ചേരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+