കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയും കാഞ്ചനമാലയും മലപ്പുറത്തെ സ്മാർട്ട് ക്ലാസ് റൂമില്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: കുഞ്ഞാലിക്കുട്ടി എംപിയും കാഞ്ചനമാലയും സ്മാര്‍ട്ട് സമാര്‍ട്ട് ക്ലാസ് റൂമിലെത്തി. പഠിക്കാനല്ലെന്ന് മാത്രം, എടക്കാപറമ്പ എയുപി സ്‌കൂള്‍ കെട്ടിട ശിലസ്ഥാപനത്തോടനുബന്ധിച്ചുള്ള സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനത്തിനായാണ് ഇരുവരും ക്ലാസിലെത്തിയത്. ഇവരും ക്ലാസില്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയും ചെയ്തു.

എടക്കാപറമ്പ എയുപി സ്‌കൂള്‍ കെട്ടിട ശിലസ്ഥാപനം പി.കെ കുഞ്ഞാലികുട്ടി നിര്‍വഹിച്ചപ്പോള്‍ കാഞ്ചന മാല വിശിഷ്ട അതിഥി ആയിരുന്നു. അല്‍അബീര്‍ ഗ്രൂപ്പ് നിര്‍മിച്ചു നല്‍കിയ സ്മാര്‍ട്ട് ക്ലാസ് റൂം കം ഡിജിറ്റല്‍ ലൈബ്രറി യുടെ ഉല്‍ഘടനം ആലുങ്ങല്‍ മുഹമ്മദും വാര്‍ഷിക ആഘോഷം വേങ്ങര എം.എല്‍.എ കെ.എന്‍.എ ഖാദറും നിര്‍വഹിച്ചു.

kanjanamala

പി.ടി.എ പ്രസിഡന്റ് ഇ.കെ ഖാദര്‍ ബാബു അധ്യക്ഷനായിരുന്നു. പ്രധാന അദ്ധ്യാപിക ജി. അംബിക സ്വാഗതവും വി മുഹമ്മദ് ബഷീര്‍ നന്ദിയും പ്രകാശിപ്പിച്ചു. ചാക്കീരി അബ്ദുല്‍ ഹഖ് കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സരോജിനി സലീം കുരുവമ്പലം പുള്ളാട്ട് സലീം, ശരീഫ പുള്ളാട്ട്, പി ശരീഫ ബേബി, ചെറിയ മുഹമ്മദ് അരീ ക്കന്‍, ഭാവന കെ.എ മൂസ മാസ്റ്റര്‍, ഇ.കെ ആലി മൊയ്തീന്‍, അഷ്‌കര്‍ ടി., അബ്ബാസ് അലി എ.എ.പി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഡിജിറ്റല്‍ ലൈബ്രറി യുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വഹിച്ചു

<br>ചെങ്ങന്നൂരിൽ പണമൊഴുക്കി മുന്നണികൾ.. സംസ്ഥാനമൊട്ടാകെ കോടികൾ പിരിച്ചെടുക്കാൻ സിപിഎം
ചെങ്ങന്നൂരിൽ പണമൊഴുക്കി മുന്നണികൾ.. സംസ്ഥാനമൊട്ടാകെ കോടികൾ പിരിച്ചെടുക്കാൻ സിപിഎം

ബംഗാളില്‍ വീണ്ടും വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യത, ക്ഷേത്രം തകര്‍ത്തു, വിഗ്രഹത്തില്‍ ചെളിവാരിത്തേച്ചു!!ബംഗാളില്‍ വീണ്ടും വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യത, ക്ഷേത്രം തകര്‍ത്തു, വിഗ്രഹത്തില്‍ ചെളിവാരിത്തേച്ചു!!

English summary
kunjalikkuty and kanjanmala inagurates smart class room in malapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X