കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം: പികെ കുഞ്ഞാലിക്കുട്ടി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Gail സമരം : ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി | Oneindia Malayalam

മലപ്പുറം: നിര്‍ദിഷ്ട ഗെയില്‍ പദ്ധതിയില്‍നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നു മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ജനങ്ങളെ അടിച്ചമര്‍ത്തുന്നത് ശരിയല്ല, മര്‍ദിച്ച് ഒതുക്കി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് അംഗീകരിക്കില്ല. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നിടങ്ങളില്‍ അലൈന്‍മെന്റ് മാറ്റിസ്ഥാപിക്കണം, ഗെയില്‍ അധികൃതര്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഗെയിലിന് എതിരല്ലെന്നും എന്നാല്‍ ജനങ്ങളുടെ ആശങ്ക മാറ്റേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മന്ത്രി കെടി ജലീലിനെതിരേ അന്വേഷണം; നിയമനങ്ങളില്‍ വ്യാപക തിരിമറി, ഇഷ്ടക്കാരെ തിരുകിക്കയറ്റിമന്ത്രി കെടി ജലീലിനെതിരേ അന്വേഷണം; നിയമനങ്ങളില്‍ വ്യാപക തിരിമറി, ഇഷ്ടക്കാരെ തിരുകിക്കയറ്റി

ഗെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായ മുക്കത്ത് നടപടി നിര്‍ത്തിവെച്ച് ജനങ്ങളുമായി ചര്‍ച്ച നടത്തണം, ന്യായം പറയുന്നവരെ തീവ്രവാദികളെന്ന് വിളിക്കുന്നത് ശരിയല്ല, സിപിഎം ഉള്‍പ്പെടെ സമര രംഗത്തുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുക്കത്ത് മര്‍ദനമേറ്റവരെ താന്‍ നാളെ സന്ദര്‍ശിക്കും. വികസനത്തോടൊപ്പം പരിസ്ഥിതിയും ജനങ്ങളുടെ ആശങ്കയും കണക്കിലെടുക്കണമെന്നും കാരാത്തോട്ടെ തന്റെ വീട്ടില്‍വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

pk

ഗെയില്‍ വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മലപ്പുറം കലക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.രാവിലെ 10മണിക്ക് മലപ്പുറം കിഴക്കെത്തലയില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറ്കണക്കിന് പേരാണ് അണിനിരന്നത്. സിപിഎം പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു. എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, പിഡിപി, ഐഎന്‍എല്‍ പ്രവര്‍ത്തകരുടേയും നീണ്ട നിരതന്നെ മാര്‍ച്ചിനുണ്ടായിരുന്നു. പി ഉബൈദുള്ള എംഎല്‍എയും മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കോണ്‍ഗ്രസ് വിടുമെന്നുള്ള പ്രചാരണം; വിശദീകരണവുമായി അബ്ദുള്ളക്കുട്ടികോണ്‍ഗ്രസ് വിടുമെന്നുള്ള പ്രചാരണം; വിശദീകരണവുമായി അബ്ദുള്ളക്കുട്ടി

എന്നാല്‍ മാര്‍ച്ച് മൂന്‍കൂട്ടി അറിഞ്ഞ പോലീസ് കലക്‌ട്രേറ്റിന് മുന്നില്‍ നേരത്തെ തന്നെ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു. കലക്‌ട്രേറ്റ് ഗേറ്റ് അടച്ചിടുകുയും മാര്‍ച്ച് വരുന്ന ബസ്റ്റാന്റ് റോഡ് പോലീസ് നിലയുറപ്പിക്കുകയും സമരക്കാരെ തടയുകയും ചെയ്തു. തുടര്‍ന്നു 15മിനുട്ടോളും സ്ഥലത്ത് തമ്പടിച്ച് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ക്കൊന്നും മുതിര്‍ന്നില്ല. പോലീസുമായി ചെറിയ വാക്കേറ്റമുണ്ടാകുകയും ചെയ്തു.

English summary
uslim leage national general secretary pk kunjalikutty said in pressmeet that gail pipe line project should replace from residential areas. gail authorities should talk to people and take better decesion on the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X