ജയിച്ചത് യുഡിഎഫ്, പാറിയത് ലീഗ്കൊടി:കുഞ്ഞാലികുട്ടി
മാനന്തവാടി: വരുന്ന ലോക് സഭാതെരഞ്ഞെടുപ്പിന് നേതാക്കള്‍ കച്ചമുറുക്കികഴിഞ്ഞു. വയനാട് സീറ്റിന് പരോക്ഷമായ അവകാശവാദവുമായി പികെ കുഞ്ഞാലിക്കുട്ടിയാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. പൊന്നാനി, മലപ്പുറം, വയനാട് സീറ്റുകള്‍ എല്‍ഡി എഫ് അവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ വെട്ടുന്നതാണ് നല്ലതെന്നാണ് കുഞ്ഞാലികുട്ടിയുടെ ഉപദേശം.
മുസ്ലീം ലീഗിന്റെ വയനാട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയിലും കണ്ണൂരും ജയിച്ചത് യുഡി എഫ് ആയിരിക്കാം. പക്ഷേ വാനിലുയര്‍ന്നു പാറിയത് ലീഗിന്റെ കൊടിയാണെന്ന് അദ്ദേഹം പറഞ്ഞു.

വിവാദങ്ങള്‍ക്ക് ലീഗിനെ തോല്‍പ്പിക്കാനാകില്ല. മാധ്യമങ്ങള്‍ക്ക് എരിവും പുളിയും ഏറെ കൊടുക്കാന്‍ കഴിയുന്നു ഒരു പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. വിവാദങ്ങള്‍ ലീഗിനെ സംബന്ധിച്ച് ഒരു പ്രശ്നമല്ല- കുഞ്ഞാലികുട്ടി പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം നിര്‍ണയിക്കുന്നത് മുസ്ലീം ലീഗാണെന്ന് പറഞ്ഞ് കെപിഎ മജീദും രംഗത്തെത്തി. എതിര്‍ക്കുന്നവരെയും സഹായിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്ന് പറഞ്ഞുകൊണ്ടായിരുന്നു അണികളെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള മജീദിന്റെ പ്രസംഗം.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications