ഇ-ഡിസ്ട്രിക്ട് പബ്ളിക് പോര്‍ട്ടല്‍ ഉദ്ഘാടനം 18 ന്
തിരുവനന്തപുരം; ഇ-ഡിസ്ട്രിക്ട് പബ്ലിക് പോര്‍ട്ടലിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 18 ന് വ്യവസായ, ഐടി വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിയ്ക്കും. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ രാവിലെ 11 മണിയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ സുതാര്യമായും നിഷ്പക്ഷമായും വേഗത്തിലും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ഇ-ഡിസ്ട്രിക്ട് പദ്ധതി.
ഓണ്‍ലൈന്‍ ആര്‍ടിഐ സേവനത്തിന്റെയും പരാതി പരിഹാര സേവനത്തിന്റെയും ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് നിര്‍വ്വഹിയ്ക്കും. ഓണ്‍ലൈന്‍ പേമെന്റുകളുടെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെഎം മാണി നിര്‍വ്വഹിയ്ക്കും.

ഇനിമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങാതെ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ തന്നെ സര്‍ക്കാര്‍ സേവനങ്ങളുടെ പ്രയോജനം ഉപയോഗുപ്പെടുത്താനാവുന്നതാണ് പദ്ധതി. സേവനങ്ങള്‍ക്ക് ആവശ്യമായ പണമിടപാടുകള്‍ നടത്താനാന്‍ ഇ-പേയ്മന്റെ് ഗേറ്റ് വേ സൗകര്യവും ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 66 ല്‍ പരം ബാങ്കുകള്‍ മുഖേന പണമിടപാടുകള്‍ ഓണ്‍ലൈനായി നടത്താന്‍ കഴിയും.
അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കിയിരുന്ന പലസേവനങ്ങളും ഇനിമുതല്‍ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴി ലഭ്യമാകും. ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലിന്റെ സേവനങ്ങള് ലഭ്യമാകുന്നതിന് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ വേണം.












Click it and Unblock the Notifications