ഉദ്ഘാടനത്തിനൊരുങ്ങുന്ന കുന്ദമംഗലത്തെ മിനി സിവില്‍ സ്റ്റേഷന്റെ നെയിം ബോര്‍ഡ് തകര്‍ന്നു
കുന്ദമംഗലം: കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്ന കുന്ദമംഗലത്തെ മിനി സിവില്‍ സ്റ്റേഷന്റെ നെയിം ബോര്‍ഡ് തകര്‍ന്നു. കഴിഞ്ഞ ദിവസമാണ് മിനി സിവില്‍ സ്റ്റേഷന് നെയിം ബോര്‍ഡ് സ്ഥാപിച്ചത്. മഴ പെയ്തതോടെ പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച നെയിം ബോര്‍ഡ് തകര്‍ന്ന് വീഴുകയായിരുന്നു.
നാലു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സിവില്‍ സ്റ്റേഷന്റെ ജോലി കരാറെടുത്തത് സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്മോള്‍ ഇന്റസ്ട്രീസ് ലിമിറ്റഡ് കേരള എന്ന സ്ഥാപനമാണ്. സര്‍ക്കരിന്റെ കീഴിലുള്ള സ്ഥാപനം നിര്‍മ്മിച്ച കെട്ടിടത്തിന്റെ നെയിം ബോര്‍ഡ് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നത് ആശങ്കക്ക് ഇടയാക്കുന്നു. പ്ലാസ്റ്റികില്‍ നിര്‍മ്മിച്ച നെയിം ബോര്‍ഡ് പശ ഉപയോഗിച്ച് സിമന്റില്‍ ഒട്ടിച്ചതാണ് തകര്‍ന്ന് വീഴാന്‍ കാരണമെന്ന് കരുതുന്നു. നെയിം ബോര്‍ഡിനുള്ളില്‍ വെള്ളം കടന്നത് പശ ഇളകാന്‍ കാരണമായി.

സര്‍ക്കാരിന്റെ കീഴിലുള്ള സില്‍ക്ക് നിര്‍മ്മിച്ച നെയിം ബോര്‍ഡ് തകര്‍ന്നതോടെ കെട്ടിടത്തിലെ മറ്റു ജോലികള്‍ക്കും ഈ അവസ്ഥ വരുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.സിവില്‍ സ്റ്റേഷന്‍ന്റെ അവസാനഘട്ട ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ജൂണില്‍ ഉദ്ഘാടനം നടത്തുമെന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്. വയറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി കണക്ഷന് ലഭ്യമാക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്. മുഖ്യമന്ത്രി തന്നെ മിനി സിവില്‍ സ്റ്റേഷന് ഉദ്ഘാടനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications