കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ഘാടനത്തിനൊരുങ്ങുന്ന കുന്ദമംഗലത്തെ മിനി സിവില്‍ സ്റ്റേഷന്റെ നെയിം ബോര്‍ഡ് തകര്‍ന്നു

  • By Sreejith Kk
Google Oneindia Malayalam News

കുന്ദമംഗലം: കേരള സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്ന കുന്ദമംഗലത്തെ മിനി സിവില്‍ സ്റ്റേഷന്‍റെ നെയിം ബോര്‍ഡ് തകര്‍ന്നു. കഴിഞ്ഞ ദിവസമാണ് മിനി സിവില്‍ സ്റ്റേഷന് നെയിം ബോര്‍ഡ് സ്ഥാപിച്ചത്. മഴ പെയ്തതോടെ പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച നെയിം ബോര്‍ഡ് തകര്‍ന്ന് വീഴുകയായിരുന്നു.


നാലു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സിവില്‍ സ്റ്റേഷന്‍റെ ജോലി കരാറെടുത്തത് സര്‍ക്കാരിന്‍റെ കീഴിലുള്ള പൊതുമേഖല സ്മോള്‍ ഇന്‍റസ്ട്രീസ് ലിമിറ്റഡ് കേരള എന്ന സ്ഥാപനമാണ്‌. സര്‍ക്കരിന്‍റെ കീഴിലുള്ള സ്ഥാപനം നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ നെയിം ബോര്‍ഡ് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നത് ആശങ്കക്ക് ഇടയാക്കുന്നു. പ്ലാസ്റ്റികില്‍ നിര്‍മ്മിച്ച നെയിം ബോര്‍ഡ് പശ ഉപയോഗിച്ച് സിമന്റില്‍ ഒട്ടിച്ചതാണ് തകര്‍ന്ന് വീഴാന്‍ കാരണമെന്ന് കരുതുന്നു. നെയിം ബോര്‍ഡിനുള്ളില്‍ വെള്ളം കടന്നത് പശ ഇളകാന്‍ കാരണമായി.

civil

സര്‍ക്കാരിന്‍റെ കീഴിലുള്ള സില്‍ക്ക് നിര്‍മ്മിച്ച നെയിം ബോര്‍ഡ് തകര്‍ന്നതോടെ കെട്ടിടത്തിലെ മറ്റു ജോലികള്‍ക്കും ഈ അവസ്ഥ വരുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.സിവില്‍ സ്റ്റേഷന്‍ന്‍റെ അവസാനഘട്ട ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ജൂണില്‍ ഉദ്ഘാടനം നടത്തുമെന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്‌. വയറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി കണക്ഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്‌. മുഖ്യമന്ത്രി തന്നെ മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

English summary
kunnamangalam mini civil station news board crushed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X