ആ ഉദ്യോഗസ്ഥര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല: കേരളം ഇതുവരെ കാണാത്ത സമരത്തിന് കോണ്‍ഗ്രസ്; വിഡി സതീശന്
തൃശൂര്‍: കുന്നംകുളത്ത് സ്റ്റേഷനില്‍ പൊലീസിന്റെ ക്രൂര മര്‍ദനമേറ്റ സുജിത്തിനെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. വീട്ടിലെത്തിയാണ് സുജിത്തിനെ പ്രതിപക്ഷ നേതാവ് നേരിട്ടു കണ്ടത്. മര്‍ദിച്ച പൊലീസുകാര്‍ ആരും കാക്കിയിട്ട് ഇനി വീടിനു പുറത്തിറങ്ങില്ലെന്നും അവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കേരളം ഇതുവരെ കാണാത്ത സമരത്തിന് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും വിഡി സതീശന് മുന്നറിയിപ്പ് നല്കി.
സുജിത്തിനെ മര്‍ദിച്ച നാലു പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സന്ദര്‍ശനം.

'കാക്കി വേഷം ധരിച്ച് അവര്‍ ഇനി പൊലീസില്‍ ജോലി ചെയ്യാം എന്ന് കരുതേണ്ട. സര്‍ക്കാര്‍ പൊലീസിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഇതുവരെ പ്രതികരിക്കാത്ത രീതിയില്‍ കാര്യങ്ങള്‍ പോകും. കേരളത്തില്‍ ഒരു കുഞ്ഞിനും ഇതു സംഭവിക്കരുത്. സുജിത്തിനെ കുന്നംകുളത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
സുജിത്തിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സമരമുഖത്താണ് യൂത്ത് കോണ്‍ഗ്രസ്. പൊലീസുകാരുടെ വീട്ടിലേക്ക് അടക്കം യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. ഈ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നുവെന്ന സൂചനകളാണ് പ്രതിപക്ഷ നേതാവ് നല്‍കുന്നത്. കോണ്‍ഗ്രസിന്റെ തനതു ശൈലയില്‍ നിന്നു മാറിക്കൊണ്ടുള്ള സമരമായിരിക്കും ഉണ്ടാകുക എന്നാണ് വിഡി സതീശന് നല്കുന്ന മുന്നറിയിപ്പ്.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് കഴിഞ്ഞ ദിവസം തൃശൂര്‍ ഡിഐജി ഹരിശങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്താണ് നടപടിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അത് പരിശോധിക്കണം എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ നടന്ന മര്‍ദനത്തെ ലളിതവത്കരിക്കുന്ന റിപ്പോര്‍ട്ടാണ് ഡിഐജി ഡിജിപിക്ക് നല്‍കിയത്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റാരോപിതരെ സ്ഥലം മാറ്റിയെന്നും ഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ സമീപ സ്റ്റേഷനിലേക്കുള്ള സ്ഥലം മാറ്റം ശിക്ഷാനടപടിയായി കണക്കാക്കാനാവില്ലെന്ന വിമര്‍ശനമുണ്ട്.
കോടതി പ്രതി ചേര്‍ത്ത സിപിഒ ശശിധരനെതിരെ പൊലീസ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുമില്ല. പ്രതി ചേര്‍ത്തതില്‍ മൂന്നു പേര്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. സുജിത്തിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളില്‍ ശശിധരന് ഇല്ലെന്ന പേരിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. എന്നാല്‍ ഈ വാദം തള്ളുന്നതാണ് പുറത്തുവന്ന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ അന്വേഷണ റിപ്പോര്‍ട്ട്.
സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുമ്പോള്‍ ശശിധരന് പുറത്തുനിന്ന് കയറിവരുന്നത് സിസിടിവി ദൃശ്യത്തില്‍ കാണാമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഡി ചാര്‍ജില്‍ ഉണ്ടായിരുന്ന ശശിധരന് പുറത്തുനിന്ന് വന്നതിനാല്‍ സുജിത്തിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്ന കാര്യം സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനം. അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് ശശിധരനെതിരായ നടപടി ഒഴിവാക്കിയത്.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വിഎസ് സുജത്തിനെ അകാരണമായി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2023 ഏപ്രില്‍ അഞ്ചിനാണ് സുജിത്തിനെ പൊലീസ് മര്‍ദിച്ചത്. എസ്ഐ നുഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്, സന്ദീപ്, സജീവന് എന്നിവരായിരുന്നു സുജിത്തിനെ മര്‍ദിച്ചത്.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം











Click it and Unblock the Notifications