വഴിയില്‍ 'കളഞ്ഞുപോയ' മാലിന്യം വീട്ടിലെത്തിച്ച് നഗരസഭ ജീവനക്കാര്‍; പേരു പുറത്തു പറയല്ലേയെന്ന് യുവാവ്
തൃശൂര്‍: റോഡരികില്‍ മാലിന്യം നിക്ഷേപിക്കുന്നത് പലയിടത്തും നിരോധിച്ചിട്ടുണ്ടെങ്കിലും രാത്രിയുടെ മറവില്‍ കൊണ്ടു തള്ളുന്നവര്‍ നിരവധിയാണ്. പ്രത്യേകിച്ച് മാലിന്യ നിര്‍മാര്‍ജനത്തിന് വീടുകളില്‍ സ്ഥലമില്ലാത്തവര്‍ മാലിന്യം കവറുകളിലാക്കി പൊതുസ്ഥലങ്ങളില്‍ കൊണ്ടിടുന്നത് പതിവു കാഴ്ച്ചയാണ്. ആരുമറിയുന്നില്ല എന്നാണ് മാലിന്യം തള്ളുന്നവര്‍ കരുതുന്നത്. എന്നാല്‍ ഇങ്ങനെ ചിന്തിച്ച് മാലിന്യം തള്ളിയ യുവാവിന് എട്ടിന്റെ പണിയാണ് കുന്നംകുളം നഗരസഭ നല്കയത്.
യുവാവ് വലിച്ചെറിഞ്ഞ മാലിന്യം തിരികെ വീട്ടിലെത്തിച്ച് നല്‍കുക മാത്രമല്ല നല്ലൊരു തുക പിഴയീടാക്കുകയും ചെയ്തു. കുന്നംകുളം നഗരസഭയുടെ കീഴിലുള്ള പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപമാണ് യുവാവ് മാലിന്യം വലിച്ചെറിഞ്ഞത്. ഐടി ഉദ്യോഗസ്ഥനായ യുവാവ് ഭംഗിയായി പാക്ക് ചെയ്താണ് മാലിന്യം ഉപേക്ഷിച്ചത്. നായയെ മൃഗാശുപത്രിയില്‍ കാണിക്കാന്‍ കൊണ്ടുവന്നപ്പോഴാണ് രഹസ്യമായി മാലിന്യ പാക്കറ്റ് റോഡരികില്‍ നിക്ഷേപിച്ചത്.

പുലര്‍ച്ചെ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് കുന്നംകുളം നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരനായ പ്രസാദ് ഈ പാക്കറ്റ് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഭക്ഷണാവശിഷ്ടങ്ങളാണ് പാക്കറ്റിനുള്ളിലെന്ന് കണ്ടെത്തി. മാലിന്യം തള്ളിയ യുവാവിന്റെ മേല്‍വിലാസം പാക്കറ്റില്‍നിന്ന് ലഭിച്ചു. തുടര്‍ന്ന് ഈ വ്യക്തിയെ ഫോണില്‍ ബന്ധപ്പെട്ടു. കൊറിയര്‍ ഉണ്ടന്ന് പറഞ്ഞാണ് നഗരസഭാ ആരോഗ്യ വിഭാഗം യുവാവിനെ ബന്ധപ്പെട്ടത്. യുവാവിന്റെ കൈയില്‍ നിന്ന് ലൊക്കേഷന്‍ വാങ്ങി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വീട് കണ്ടെത്തുകയും ചെയ്തു. അപ്പോഴാണ് ബംഗളുരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന കുന്നംകുളം കണിയാമ്പല് സ്വദേശിയാണ് മാലിന്യം റോഡരികില്‍ തള്ളിയതെന്ന് കണ്ടെത്തിയത്.
ഉദ്യോഗസ്ഥര്‍ മാലിന്യ പാക്കറ്റ് യുവാവിനെ തിരികെ ഏല്‍പ്പിച്ചു. യുവാവ് താനല്ലെന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവസാനം കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ആരോഗ്യ വിഭാഗം 5000 രൂപ പിഴയും ഈടാക്കി. തന്റെ പ്രവൃത്തിയില്‍ കുറ്റബോധം ഉണ്ടെന്നു പറഞ്ഞ യുവാവിന്റെ അഭ്യര്‍ഥന മാനിച്ച് നഗരസഭ പേര് പുറത്ത് വിട്ടില്ല. സംഭവത്തില്‍ കുന്ദംകുളം നഗരസഭാ ശുചീകരണ - ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ് രംഗത്തെത്തുകയും ചെയ്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications