കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍റെ വാക്ക് ആരും കേട്ടില്ല... കുരങ്ങിണി ദുരന്തത്തിന് കാരണം സെല്‍ഫി ഭ്രമമെന്ന് ഗൈഡ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കുരങ്ങിണി ദുരന്തത്തിന് കാരണം സെല്‍ഫി ഭ്രമം - ഗൈഡ് | Oneindia Malayalam

തമിഴ്നാട് തേനി ജില്ലയില്‍ കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീ അപകടത്തില്‍ 21 പേരായിരുന്നു വെന്ത് മരിച്ചത്. വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമായി ചെന്നൈയില്‍ നിന്നെത്തിയ 39 പേരടങ്ങുന്ന സംഘമാണ് അപ്രതീക്ഷിതമായി ഉണ്ടായ കാട്ടുതീയില്‍ കുടുങ്ങി പോയത്. വനത്തിലേക്ക് പോകുന്നതിന് വിലക്കുണ്ടായിട്ടും അത് ലംഘിച്ച് സംഘം വനത്തിലേക്ക് കടന്നതാണ് അപകടകാരണമെന്നായിരുന്നു വിവരം.
എന്നാല്‍ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രക്കിങ്ങ് ക്ലബ്ബിനൊപ്പമുണ്ടായിരുന്ന ഗൈഡ്. തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ച അതുല്യമിശ്ര കമ്മീഷന് മുമ്പിലാണ് ഗൈഡ് രഞ്ജിത്ത് കാര്യങ്ങള്‍ വിശദീകരിച്ചത്. രഞ്ജിത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ

അപകടം മണത്തു

അപകടം മണത്തു

ഒറ്റമരത്ത് ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയിലായിരുന്നു അകലെ നിന്ന് കാട്ടുതീ ശ്രദ്ധയില്‍ പെട്ടത്. തനിക്ക് കാട്ടു തീ ആദ്യ സംഭവമല്ല. അതുകൊണ്ട് തന്നെ ആദ്യം തന്നെയത് ബാധിച്ചില്ല. എന്നാല്‍ നല്ല കാറ്റ് കൂടി വീശാന്‍ തുടങ്ങിയപ്പോള്‍ തീ പെട്ടെന്ന് തന്നെ ആളി പടരാന്‍ തുടങ്ങി. എന്നാല്‍ ഇനി അവിടെ തുടരുന്നത് അപകടമാണെന്ന് ഉറപ്പായതോടെ താന്‍ സംഘാങ്ങളോട് അവിടെനിന്ന് മറ്റൊരു വഴിയിലൂടെ താഴേക്ക് പോകാമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഒരാള്‍ പോലും തന്‍റെ വാക്ക് കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഓരോ നിമിഷവും താന്‍ അലറിവിളിച്ചു. പക്ഷേ എനിക്ക് ചെവി തരാന്‍ പോലും ഗ്രൂപ്പങ്ങള്‍ തയ്യാറായില്ല. ട്രക്കിങ്ങിന് എത്തിയ ഈറോഡ് ടീമും ചെന്നൈ ടീമും തന്‍റെ വാക്കുകളെ അവഗണിക്കുകയായിരുന്നു.

സെല്‍ഫി ഭ്രമം

സെല്‍ഫി ഭ്രമം

ചെന്നൈ ടീമില്‍ നിന്നുള്ള അരുണ്‍ പ്രസാദ് തന്നോട് രക്ഷപ്പെടേണ്ട മാര്‍ഗങ്ങളെ കുറിച്ച് ചോദിച്ചു. മലഞ്ചരിവിലെ ചാല്‍ കടന്നാല്‍ രക്ഷാപെടാമെന്ന് ഞാന്‍ പറഞ്ഞുകൊടുത്തു. ആ സമയങ്ങളില്‍ എല്ലാം തീ പടര്‍ന്ന് പിടിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ സമയങ്ങളില്‍ എല്ലാവരും സെല്‍ഫിയെടുക്കാനുളള ശ്രമത്തിലായിരുന്നു. പലതവണ വിളിച്ചിട്ടും ആരും വന്നില്ല. അതോടെ എന്‍റെ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ള ചലിരേയും കൂട്ടി ഞാന്‍ മലഞ്ചരിവിലൂടെ ഓടി ചാലിനപ്പുറത്തേക്ക് കടന്നു. ഒരു സ്ത്രീയും തനിക്കൊപ്പം വന്നിരുന്നു. അവരേയും സുരക്ഷിതമായി ചാലിനപ്പുറത്ത് എത്തിച്ച ശേഷം താന്‍ വീണ്ടും ഒറ്റമരത്തിനടുത്തേക്ക് എത്തി.

അരമണിക്കൂറിനുള്ളില്‍ എല്ലാം കഴിഞ്ഞു

അരമണിക്കൂറിനുള്ളില്‍ എല്ലാം കഴിഞ്ഞു

ബാക്കിയുള്ളവര്‍ ഒറ്റമരം ഭാഗത്തേക്കുള്ള കയറ്റത്തിലേക്ക് കയറി കാണുമെന്നായിരുന്നു തന്‍റെ പ്രതീക്ഷ അവരെ തേടി മുകളിലേക്ക് പോയെങ്കിലും ആരും അവിടെ ഉണ്ടായിരുന്നില്ല. ഓരോ ഭാഗത്ത് നോക്കിയപ്പോഴും തീ കുത്തനെ പടര്‍ന്ന് കയറുകയായിരുന്നു. ഒറ്റമരത്തിന് മുകളിലേക്ക് ഒരു ചെങ്കുത്തായ കയറ്റമാണ്. ഭക്ഷണം കഴിച്ചിരിക്കുന്ന സംഘാങ്ങള്‍ക്ക് അതുവഴി എളുപ്പം കയറാന്‍ ആവില്ലെന്ന് മനസിലായി. ഓരോ കോണും പോയി നോക്കി. എല്ലാവരും തീയില്‍ പെട്ടതായി മനസിലായി. അരമണിക്കൂര്‍ കൊണ്ട് എല്ലാവരേയും തീയെടുത്തിരുന്നു രഞ്ജിത്ത് പറഞ്ഞു. കമ്മീഷന് മുന്നില്‍ അപകടത്തെ കുറിച്ച് പറയുമ്പോഴൊക്കെ തന്‍റെ നിസ്സഹായത ഓര്‍ത്ത് രഞ്ജിത്ത് കരയുന്നുണ്ടായിരുന്നു.

ക്ലബ്ബ് ഉടമ കാണാമറയത്ത്

ക്ലബ്ബ് ഉടമ കാണാമറയത്ത്

തേനി ഭാഗത്ത് നിന്നും കൊളുക്കുമലയിലേക്ക് പ്രവേശിച്ച അറുപതംഗ ട്രക്കിങ് സംഘമാണ് കാട്ടുതീയിൽ കുടുങ്ങിപ്പോയത്. തമിഴ്നാട്ടിലെ ഈ റോഡ്, ചെന്നൈ, എന്നിവിടങ്ങളിലെ പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സിസ്കോ സിസ്റ്റംസിലെ പ്രൊജക്ട് മാനേജറായ പീറ്റര്‍ വാന്‍ ഗെയ്ക് ഉടമയായ ചെന്നൈയില്‍ നിന്നുള്ള ചെന്നൈ ട്രക്കിങ്ങ് ക്ലബ്ബാണ് ട്രക്കിങ്ങ് നടത്തിയത്. അപകടം ഉണ്ടായതിന് പിന്നാലെ ട്രക്കിങ്ങിന് ആളെ കൊണ്ടുപോയ ചെന്നൈയിലെ ക്ലബ്ബിന്‍റെ ഓഫീസിലേക്ക് പോലീസ് സംഘം എത്തിയിരുന്നു. എന്നാല്‍ ഉടമയടക്കമുള്ള ജീവനക്കാര്‍ ആരും തന്നെ ക്ലബ്ബിന്‍റെ ഓഫീസില്‍ ഇല്ലായിരുന്നു. അനുമതി ഇല്ലാതിരിന്നിട്ടും ക്ലബ് ട്രക്കിങ്ങ് നടത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. അതേസമയം ഇതുവരെ ഒളിവില്‍ പോയ ട്രക്കിങ്ങ് ക്ലബ് ഉടമയായ പീറ്ററിനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അപകടത്തില്‍ പെട്ട ആറുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

English summary
kurangini forest fire guide explains the accident details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X