ബുദ്ധമതക്കാരെ ഓടിക്കാൻ തെറിപ്പാട്ട് പാടിയത് പോലെ.. ആർഎസ്എസ് ആക്രമണം ആസൂത്രിതമെന്ന് കുരീപ്പുഴ
കൊല്ലം: കടയ്ക്കല്‍ കോട്ടുക്കലില്‍ വെച്ച് തനിക്ക് നേരെയുണ്ടായ ആര്‍എസ്എസ് ആക്രമണം ആസൂത്രിതമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. തനിക്ക് നേരെ നടന്ന ആക്രമണം ബുദ്ധമതക്കാരെ ഓടിക്കാന്‍ കൊടുങ്ങല്ലൂരില്‍ തെറിപ്പാട്ട് പാടിയത് പോലെയാണ് എന്നും കുരീപ്പുഴ വ്യക്തമാക്കി. കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങവേയാണ് കുരീപ്പുഴ ശ്രീകുമാര്‍ ആക്രമിക്കപ്പെട്ടത്. തന്നെ ആര്‍എസ്എസുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് കുരീപ്പുഴ പറഞ്ഞു. ഗ്രന്ഥശാല പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ ഒരു സംഘം ചാടി വീണു. ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ഉണ്ടായത് കൊണ്ട് ശാരീരികമായി ആക്രമിക്കപ്പെട്ടില്ലെന്നും കുരീപ്പുഴ പറഞ്ഞു.

വടയമ്പാടി ജാതി മതില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കുരീപ്പുഴയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ഈ പ്രശ്‌നത്തിലുള്ള എതിര്‍പ്പാണ് ആക്രമണത്തിന് പിന്നിലെന്നും കുരീപ്പുഴ മാധ്യമങ്ങളോട് പ്രതികരിച്ചു. കുരീപ്പുഴ സഞ്ചരിച്ച വാഹനം കേടുവരുത്തിയ അക്രമികള്‍ കവിയെ അസഭ്യവും പറയുകയുണ്ടായി. കവിയുടെ പരാതിയിന്മേല്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്‌ററ് ചെയ്തിട്ടുണ്ട്. അതേസമയം കുരീപ്പുഴയെ ആര്‍എസ്എസും ബിജെപിയും കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.












Click it and Unblock the Notifications