സംഘികളെ ട്രോളി കുരീപ്പുഴ ശ്രീകുമാര്‍..പാകിസ്താനിലേക്ക് പോകാം..ടിക്കറ്റുണ്ടോ സംഘികളേ...
പാകിസ്താനിലേക്ക് പോകാന്‍ തയ്യാറെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ടിക്കറ്റ് സംഘികളെടുത്ത് തരണമെന്നും കുരീപ്പുഴ.
കൊല്ലം: സംഘപരിവാറിനെ പരിഹസിച്ച് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍. പാകിസ്താനിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യുണ്ടെന്ന് കുരീപ്പുഴ പറഞ്ഞു. തനിക്ക് പാകിസ്താനിലേക്കുള്ള ടിക്കറ്റ് സംഘടിപ്പിച്ചു തരാനും കുരീപ്പുഴ സംഘികളോട് ആവശ്യപ്പെട്ടു. സംഘപരിവാറിനെതിരെ അഭിപ്രായ പ്രകടനം നടത്തിയവര്‍ പാകിസ്താനിലേക്ക് പോകണമെന്ന ബിജെപി നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളെ കളിയാക്കിയിട്ടുള്ളതായിരുന്നു കുരീപ്പുഴയുടെ പരാമര്‍ശം.
പാകിസ്താനിലുള്ള ഭഗത് സിംഗിന്റെ ശവകുടീരം കാണാന്‍ തനിക്ക് താല്‍പര്യമുണ്ട്. അത് മാത്രമല്ല പാകിസ്താനിലെ ഖൈബര്‍ ചുരം കാണാനും ലാലാ ലജ്പത് റായ് എന്ന നക്ഷത്രം പൊലിഞ്ഞു വീണയിടം കാണാനും തനിക്ക് ആഗ്രഹമുണ്ട്. അതിനാല്‍ സംഘപരിവാര്‍ സംഘടനകളോട് പാകിസ്താനിലേക്ക് പോകാനുള്ള ടിക്കറ്റ് എടുത്തുതരാന്‍ ആവശ്യപ്പെടുകയാണെന്നും കുരീപ്പുഴ കൂട്ടിച്ചേര്‍ത്തു.

എംടി വാസുദേവന്‍ നായര്‍ക്കും, സംവിധായകന്‍ കമലിനുമെതിരായ സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ കൊല്ലം ഓയൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമന കലാസാഹിത്യ സംഘമാണ് പരിപാടി സംഘടിപ്പിച്ചത്. നോട്ട് നിരോധനത്തിനെതിരെ സംസാരിച്ചതിന് എംടിയേയും ദേശീയഗാന വിവാദത്തില്‍ കമലിനേയും സംഘപരിവാര്‍ വിടാതെ ആക്രമിക്കുകയാണ്. കമല്‍ പാകിസ്താനിലേക്ക് പോകണമെന്നാണ് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണൻ ആവശ്യപ്പെട്ടത്.













Click it and Unblock the Notifications