എഡിജിപി സന്ധ്യയെ തെറിപ്പിച്ചത് കുറിഞ്ഞി മാഫിയ, കൈയ്യേറ്റം അന്വേഷിക്കാന്‍ തീരുമാനിച്ചത് കുരുക്കായി
കൈയ്യേറ്റം അന്വേഷിക്കാനോ ഇവ ഉള്‍പ്പെട്ട സ്ഥലത്ത് പരിസ്ഥിതി സംരക്ഷണത്തിനോ മറ്റ് പ്രവര്‍ത്തനത്തിനോ അനുവദിക്കില്ലെന്നും കൈയ്യേറ്റ മാഫിയ പറഞ്ഞിരുന്നു
തിരുവനന്തപുരം: ദക്ഷിണമേഖലാ എഡിജിപി സ്ഥാനത്ത് നിന്ന് ബി സന്ധ്യയെ മാറ്റിയത് ഏറെ വിവാദമുയര്‍ത്തിയ നടപടിയായിരുന്നു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു അവരുടെ മാറ്റം. പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി എന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മാറ്റത്തെ പറ്റി വിശദീകരിച്ചിരുന്നത്. എന്നാല്‍ മാറ്റം തരംതാഴ്ത്തലാണെന്നും ആരോപണമുണ്ടായിരുന്നു.
അന്ന് സര്‍ക്കാര്‍ ഈ നടപടികള്‍ക്ക് ഏറെ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന് ദിലീപ് സന്ധ്യക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരിക്കും നടപടിയെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ സര്‍ക്കാരിന്റെ നടപടി സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നുവെന്നാണ് സൂചന. നീലക്കുറിഞ്ഞി ദേശീയോദ്യാനത്തിലെ കൈയ്യേറ്റം അന്വേഷിക്കാന്‍ ശ്രമിച്ചതാണ് അവരുടെ മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

കൈയ്യേറ്റം അന്വേഷിക്കണം
നീലക്കുറിഞ്ഞി ദേശീയോദ്യാനത്തിലെ കൈയ്യേറ്റം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത് സന്ധ്യയായിരുന്നു. കൈയ്യേറ്റം സംബന്ധിച്ച കേസ് ലോക്കല്‍ പോലീസ് അന്വേഷിക്കേണ്ടതല്ലെന്നും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കേണ്ടതെന്നും അവര്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. ഇക്കാര്യം എഡിജിപി സന്ധ്യ തന്നെ വിളിച്ചു ചേര്‍ത്ത യോഗത്തിലും അവര്‍ ആവശ്യപ്പെട്ടിരുന്നു.

ഭീഷണിയുമായി കൈയ്യേറ്റ മാഫിയ
യോഗത്തില്‍ സന്ധ്യയുടെ നിലപാട് നീലക്കുറിഞ്ഞി മാഫിയയെ ഏറെ ചൊടിപ്പിച്ചിരുന്നു. കൈയ്യേറ്റം അന്വേഷിക്കാനോ ഇവ ഉള്‍പ്പെട്ട സ്ഥലത്ത് പരിസ്ഥിതി സംരക്ഷണത്തിനോ മറ്റ് പ്രവര്‍ത്തനത്തിനോ അനുവദിക്കില്ലെന്നും കൈയ്യേറ്റ മാഫിയ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന ആവശ്യമായിരുന്നു സന്ധ്യക്ക്.

അപ്രധാന സ്ഥാനത്തേക്ക് മാറ്റി
എഡിജിപി ബി സന്ധ്യയെ മാറ്റിയത് പോലീസ് തലപ്പത്തെ ഉന്നതര്‍ പോലും അറിയാതെയായിരുന്നു. ക്രമസമാധാന ചുമതലയില്‍ നിന്ന് പോലീസ് ട്രെയിനിങ് കോളേജിന്റെ തലപ്പത്തേക്കാണ് മാറ്റിയത്. പോീസ് ട്രെയിനിങ് കോളേജിന്റെ ചുമതല താരതമ്യേന അപ്രധാനമായ ഒന്നായതിനാല്‍ സന്ധ്യയെ ആ സ്ഥാനത്തേക്ക് മാറ്റിയത് എന്തിനാണെന്ന് ഇപ്പോഴും ചോദ്യം ബാക്കിയാണ്. ഉന്നതപദവിയില്‍ ഇങ്ങനെയൊരു മാറ്റം ഉണ്ടായത് തരംതാഴ്ത്തലാണെന്നും അഭ്യൂഹമുണ്ടായിരുന്നു.

പുതിയ തസ്തിക ഉണ്ടാക്കി
ട്രെയിനിങ് കോളേജില്‍ പുതിയ തസ്തിക ഉണ്ടാക്കിയാണ് സന്ധ്യയെ മാറ്റിയത്. എന്നാല്‍ നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ടത്തില്‍ നിന്ന് മാറ്റിയതായി ഉത്തരവില്‍ പറയുന്നുമില്ല. നേരത്തെ പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായ കേസുകള്‍ മികച്ച രീതിയില്‍ അന്വേഷിച്ച് കണ്ടെത്തി എന്ന മികവ് സന്ധ്യക്കുണ്ടായിരുന്നു. സര്‍ക്കാരിന്റെ ഗുഡ് ബുക്കിലും ഉള്ള ഉദ്യോഗസ്ഥയുമായിരുന്നു അവര്‍. എന്നാല്‍ ദിലീപിന്റെ കേസിലും സ്വാമി ഗംഗേശാനന്ദ കേസിലും സന്ധ്യക്ക് പറ്റിയ വീഴ്ച്ചകള്‍ അവര്‍ തിരിച്ചടിയായിരുന്നു.

രാജ്യാന്തര ശ്രദ്ധ നേടി കുറിഞ്ഞി
കുറിഞ്ഞ ദേശീയോദ്യാനവും പശ്ചിമഘട്ടവും ലോകശ്രദ്ധ നേടിയ സ്ഥലങ്ങളാണ്. ഇതില്‍ പശ്ചിമഘട്ടം യുനെസ്കോ ലോകപൈതൃകപ്രദേശമായി അംഗീകരിച്ചതാണ്. ഇവിടെ നടക്കുന്ന കൈയ്യേറ്റം ആഗോള തലത്തില്‍ കേരളത്തിനും രാജ്യത്തിനും നാണക്കേടുണ്ടാക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചതാണ്. കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കൈയ്യേറ്റക്കാരെ സഹായിക്കുന്നി നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്.

സിപിഎം നേതൃത്വവും മുഖംതിരിച്ചു
കൈയ്യേറ്റത്തെ പരസ്യമായി പിന്തുണക്കുന്ന സമീപനമാണ് സിപിഎം പ്രാദേശിക നേതാക്കളുടേത്. മുന്‍ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന പദ്ധതിയെ എതിര്‍ത്തത് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ തന്നെയാണ്. ഐക്യരാഷ്ട്ര സംഘടനാ ഏജന്‍സിയായ യുഎന്‍ഡിപി പശ്ചിമഘട്ട സംരക്ഷണത്തിനായി സമര്‍പ്പിച്ച പദ്ധതിയും എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരിക്കുകയാണ്. മൂന്നാര്‍ പദ്ധതിയും ഏകദേശം നിലച്ചിരിക്കുകയാണ്.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications