കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിജിപി സന്ധ്യയെ തെറിപ്പിച്ചത് കുറിഞ്ഞി മാഫിയ, കൈയ്യേറ്റം അന്വേഷിക്കാന്‍ തീരുമാനിച്ചത് കുരുക്കായി

കൈയ്യേറ്റം അന്വേഷിക്കാനോ ഇവ ഉള്‍പ്പെട്ട സ്ഥലത്ത് പരിസ്ഥിതി സംരക്ഷണത്തിനോ മറ്റ് പ്രവര്‍ത്തനത്തിനോ അനുവദിക്കില്ലെന്നും കൈയ്യേറ്റ മാഫിയ പറഞ്ഞിരുന്നു

  • By Vaisakhan
Google Oneindia Malayalam News

തിരുവനന്തപുരം: ദക്ഷിണമേഖലാ എഡിജിപി സ്ഥാനത്ത് നിന്ന് ബി സന്ധ്യയെ മാറ്റിയത് ഏറെ വിവാദമുയര്‍ത്തിയ നടപടിയായിരുന്നു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു അവരുടെ മാറ്റം. പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി എന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മാറ്റത്തെ പറ്റി വിശദീകരിച്ചിരുന്നത്. എന്നാല്‍ മാറ്റം തരംതാഴ്ത്തലാണെന്നും ആരോപണമുണ്ടായിരുന്നു.

അന്ന് സര്‍ക്കാര്‍ ഈ നടപടികള്‍ക്ക് ഏറെ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപ് സന്ധ്യക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരിക്കും നടപടിയെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ സര്‍ക്കാരിന്റെ നടപടി സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നുവെന്നാണ് സൂചന. നീലക്കുറിഞ്ഞി ദേശീയോദ്യാനത്തിലെ കൈയ്യേറ്റം അന്വേഷിക്കാന്‍ ശ്രമിച്ചതാണ് അവരുടെ മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

കൈയ്യേറ്റം അന്വേഷിക്കണം

കൈയ്യേറ്റം അന്വേഷിക്കണം

നീലക്കുറിഞ്ഞി ദേശീയോദ്യാനത്തിലെ കൈയ്യേറ്റം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത് സന്ധ്യയായിരുന്നു. കൈയ്യേറ്റം സംബന്ധിച്ച കേസ് ലോക്കല്‍ പോലീസ് അന്വേഷിക്കേണ്ടതല്ലെന്നും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കേണ്ടതെന്നും അവര്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. ഇക്കാര്യം എഡിജിപി സന്ധ്യ തന്നെ വിളിച്ചു ചേര്‍ത്ത യോഗത്തിലും അവര്‍ ആവശ്യപ്പെട്ടിരുന്നു.

ഭീഷണിയുമായി കൈയ്യേറ്റ മാഫിയ

ഭീഷണിയുമായി കൈയ്യേറ്റ മാഫിയ

യോഗത്തില്‍ സന്ധ്യയുടെ നിലപാട് നീലക്കുറിഞ്ഞി മാഫിയയെ ഏറെ ചൊടിപ്പിച്ചിരുന്നു. കൈയ്യേറ്റം അന്വേഷിക്കാനോ ഇവ ഉള്‍പ്പെട്ട സ്ഥലത്ത് പരിസ്ഥിതി സംരക്ഷണത്തിനോ മറ്റ് പ്രവര്‍ത്തനത്തിനോ അനുവദിക്കില്ലെന്നും കൈയ്യേറ്റ മാഫിയ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന ആവശ്യമായിരുന്നു സന്ധ്യക്ക്.

അപ്രധാന സ്ഥാനത്തേക്ക് മാറ്റി

അപ്രധാന സ്ഥാനത്തേക്ക് മാറ്റി

എഡിജിപി ബി സന്ധ്യയെ മാറ്റിയത് പോലീസ് തലപ്പത്തെ ഉന്നതര്‍ പോലും അറിയാതെയായിരുന്നു. ക്രമസമാധാന ചുമതലയില്‍ നിന്ന് പോലീസ് ട്രെയിനിങ് കോളേജിന്റെ തലപ്പത്തേക്കാണ് മാറ്റിയത്. പോീസ് ട്രെയിനിങ് കോളേജിന്റെ ചുമതല താരതമ്യേന അപ്രധാനമായ ഒന്നായതിനാല്‍ സന്ധ്യയെ ആ സ്ഥാനത്തേക്ക് മാറ്റിയത് എന്തിനാണെന്ന് ഇപ്പോഴും ചോദ്യം ബാക്കിയാണ്. ഉന്നതപദവിയില്‍ ഇങ്ങനെയൊരു മാറ്റം ഉണ്ടായത് തരംതാഴ്ത്തലാണെന്നും അഭ്യൂഹമുണ്ടായിരുന്നു.

പുതിയ തസ്തിക ഉണ്ടാക്കി

പുതിയ തസ്തിക ഉണ്ടാക്കി

ട്രെയിനിങ് കോളേജില്‍ പുതിയ തസ്തിക ഉണ്ടാക്കിയാണ് സന്ധ്യയെ മാറ്റിയത്. എന്നാല്‍ നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ടത്തില്‍ നിന്ന് മാറ്റിയതായി ഉത്തരവില്‍ പറയുന്നുമില്ല. നേരത്തെ പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായ കേസുകള്‍ മികച്ച രീതിയില്‍ അന്വേഷിച്ച് കണ്ടെത്തി എന്ന മികവ് സന്ധ്യക്കുണ്ടായിരുന്നു. സര്‍ക്കാരിന്റെ ഗുഡ് ബുക്കിലും ഉള്ള ഉദ്യോഗസ്ഥയുമായിരുന്നു അവര്‍. എന്നാല്‍ ദിലീപിന്റെ കേസിലും സ്വാമി ഗംഗേശാനന്ദ കേസിലും സന്ധ്യക്ക് പറ്റിയ വീഴ്ച്ചകള്‍ അവര്‍ തിരിച്ചടിയായിരുന്നു.

രാജ്യാന്തര ശ്രദ്ധ നേടി കുറിഞ്ഞി

രാജ്യാന്തര ശ്രദ്ധ നേടി കുറിഞ്ഞി

കുറിഞ്ഞ ദേശീയോദ്യാനവും പശ്ചിമഘട്ടവും ലോകശ്രദ്ധ നേടിയ സ്ഥലങ്ങളാണ്. ഇതില്‍ പശ്ചിമഘട്ടം യുനെസ്‌കോ ലോകപൈതൃകപ്രദേശമായി അംഗീകരിച്ചതാണ്. ഇവിടെ നടക്കുന്ന കൈയ്യേറ്റം ആഗോള തലത്തില്‍ കേരളത്തിനും രാജ്യത്തിനും നാണക്കേടുണ്ടാക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചതാണ്. കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കൈയ്യേറ്റക്കാരെ സഹായിക്കുന്നി നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്.

സിപിഎം നേതൃത്വവും മുഖംതിരിച്ചു

സിപിഎം നേതൃത്വവും മുഖംതിരിച്ചു

കൈയ്യേറ്റത്തെ പരസ്യമായി പിന്തുണക്കുന്ന സമീപനമാണ് സിപിഎം പ്രാദേശിക നേതാക്കളുടേത്. മുന്‍ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന പദ്ധതിയെ എതിര്‍ത്തത് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ തന്നെയാണ്. ഐക്യരാഷ്ട്ര സംഘടനാ ഏജന്‍സിയായ യുഎന്‍ഡിപി പശ്ചിമഘട്ട സംരക്ഷണത്തിനായി സമര്‍പ്പിച്ച പദ്ധതിയും എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരിക്കുകയാണ്. മൂന്നാര്‍ പദ്ധതിയും ഏകദേശം നിലച്ചിരിക്കുകയാണ്.

English summary
kurinji mafia behind adgp sandhyas removal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X