തലക്കാട് പഞ്ചായത്ത് 25 വര്‍ഷത്തിന് ശേഷം കിട്ടി; വെട്ടം തിരിച്ചുപിടിച്ചു, 196ല്‍ 154, കണക്കുമായി കുറുക്കോളി
മലപ്പുറം: തദ്ദേശ തിഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് മലപ്പുറം ജില്ലയില്‍ യുഡിഎഫ് നേടിയത്. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വ്യക്തമായ സൂചനയാണിത് എന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റില്‍ പോലും എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കാത്തത് ഇടതുപാളയത്തില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
രണ്ടര പതിറ്റാണ്ടായി എല്‍ഡിഎഫിന്റെ കോട്ടയായിരുന്ന തിരൂരിലെ തലക്കാട് പഞ്ചായത്ത് ഇത്തവണ യുഡിഎഫ് പിടിച്ചു എന്നത് സിപിഎമ്മിന്റെ ക്ഷീണം എടുത്തുകാട്ടുന്നു. തിരൂര്‍ നിയമസഭാ മണ്ഡലത്തില്‍ മൊത്തം 196 ജനപ്രതിനിധികളെയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുത്തത്. ഇതില്‍ 154 അംഗങ്ങളും യുഡിഎഫില്‍ നിന്നാണ്. കണക്കുകള്‍ വിശദീകരിച്ച് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ രംഗത്തെത്തി.

കുറുക്കോളി മൊയ്തീന്‍ എംഎല്‍എയുടെ കുറിപ്പ് വായിക്കാം: "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഉജ്ജ്വലവും അഭൂതപൂർവ്വവുമായ വിജയം നേടിയ മണ്ഡലങ്ങളിലൊന്നാണ് തിരൂർ നിയോജക മണ്ഡലം. 6 പഞ്ചായത്തുകളും തിരൂർ മുനിസിപ്പാലിറ്റിയും നമുക്ക് നേടാൻ കഴിഞ്ഞു. തലക്കാട് പഞ്ചായത്ത് 25 വർഷത്തിനു ശേഷം പുതുതായി നേടാൻ കഴിഞ്ഞു. ഇടക്ക് നഷ്ടപെട്ട വെട്ടം പഞ്ചായത്ത് തിരിച്ചു പിടിക്കാനും കഴിഞ്ഞു. എല്ലായിടത്തും മുൻപില്ലാത്ത അത്രയും എണ്ണം അംഗ ബലം വർദ്ദിപ്പിക്കാനും നമ്മുക്ക് സാധിച്ചിട്ടുണ്ട്.
മൊത്തം 196 ജന പ്രതിനിധികളെയാണ് തിരൂർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. മുനിസിപ്പാലിറ്റി 40, ജില്ലാ പഞ്ചായത്തിലേക്ക് 4 ബ്ലോക്ക് പഞ്ചായത്തിലേക്ക് 19 ഈ അംഗങ്ങളെ തിരഞ്ഞെടുത്തപ്പോൾ ഐക്യ ജനാധിപത്യ മുന്നണിക്ക് 154 അംഗങ്ങളെയും തെരഞ്ഞെടുക്കാൻ സാധിച്ചു അതിൽ മുസ്ലിം ലീഗിന് 120 കോൺഗ്രസിന് 32 വെൽഫെയർ 2 സീറ്റുകൾ നേടി. എൽഡിഎഫിന് 40 സീറ്റുകൾ മാത്രമാണ് കിട്ടിയത് ജില്ലാ പഞ്ചായത്ത് നിലവിൽ വന്നതിനു ശേഷം ഇടതുപക്ഷം മാത്രം വിജയിച്ച മംഗലം ഡിവിഷൻ നമുക്ക് പുതുതായി നേടിയെടുക്കാൻ കഴിഞ്ഞു. CPIM പഴയ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രം വിജയിച്ചു വന്ന 12 ഓളം സ്ഥലങ്ങൾ പുതുതായി പിടിച്ചടക്കിട്ടുണ്ട്.
ഇടതു പക്ഷത്തിൻ്റെ 40 അംഗങ്ങളിൽ 38 പേർ CPM രണ്ട് പേര് CPI ആണ്
BJPഒരു സീറ്റ് ലഭിച്ചു പഴയത് മുനിസിപ്പാലിറ്റിയിൽ നില നിർത്തി
റിബലായി മത്സരിച്ച ഒരാളും വിജയിച്ചു ഇങ്ങനെയാണ് തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളുടെ രാഷ്ട്രീയ സ്വഭാവം. ഈ ഐതിഹാസികമായ വിജയം ഐക്യ ജനാധിപത്യ മുന്നണിക്ക് സമ്മാനിച്ച തിരൂർ മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും സന്ദർഭത്തിൽ തിരൂരിലെ ഒരു എളിയ ജന പ്രതിനിധി എന്ന നിലക്ക് ഞാൻ പ്രത്യേകം അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു.''












Click it and Unblock the Notifications