'മുഹമ്മദ് നബിക്കെതിരെ വിഷലിപ്ത അഭിപ്രായം പറഞ്ഞ സ്വാമിയെ മാലയിട്ട് കുറുക്കോളി'; വിമര്‍ശിച്ച് ജലീല്‍

കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച തിരുനാവായ കുംഭമേളയുടെ മുഖ്യ കാര്‍മികനായ സ്വാമി ആനന്ദവനം ഭാരതിയെ മാലയിട്ട് സ്വീകരിച്ച തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീനെതിരെ കെടി ജലീല്‍. സമീപകാലത്തെ മുസ്ലിം ലീഗിന്റെ ആര്‍എസ്എസ് അനുകൂല നിലപാടിന്റെ ഉദാഹരണമാണിത് എന്ന് ജലീല്‍ പറയുന്നു. പ്രവാചകനെതിരെ സ്വാമി വളരെ മോശമായി പറയുന്ന വീഡിയോ പങ്കുവെച്ചാണ് ജലീല്‍ മുസ്ലിം ലീഗിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.

മുഹമ്മദ് നബി അക്രമത്തിലൂടെയാണ് എല്ലാം കീഴ്‌പ്പെടുത്തിയത് എന്നാണ് സ്വാമി വീഡിയോയില്‍ പറയുന്നത്. കേരളത്തില്‍ ആര്‍എസ്എസിന് വേരോട്ടം കിട്ടാന്‍ ആരംഭിച്ച തിരുനാവായ കുംഭമേളയുടെ മുഖ്യ കാര്‍മികനാണ് സ്വാമി. അദ്ദേഹത്തെ സ്വീകരിക്കാന്‍ മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളും എത്തിയിരുന്നു- കെടി ജലീല്‍ പറയുന്നു.

kt jaleel kurukkoli moideen

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുമ്പ് ബാബ രാംദേവിനെ ആലിംഗനം ചെയ്ത കാര്യവും ജലീല്‍ ഓര്‍മിപ്പിക്കുന്നു. ബീഫിന്റെ പേരില്‍ മുസ്ലിങ്ങളെ കൊലപ്പെടുത്തിയിട്ടും കുംഭമേളയ്ക്ക് ഗതാഗത സൗകര്യം വര്‍ധിപ്പിക്കാന്‍ ഉജ്ജയ്‌നില്‍ പള്ളി പൊളിച്ചിട്ടും മുസ്ലിം ലീഗ് തിരിഞ്ഞുനോക്കിയില്ലെന്നും ജലീല്‍ ആരോപിച്ചു. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ക്ഷേത്രം പണിതതിനെ മതേതര ചിന്തയുടെ പുലര്‍ച്ച എന്നാണ് സാദിഖലി തങ്ങള്‍ വിശേഷിപ്പിച്ചത്. മുസ്ലിം ലീഗിനെ ശാസിക്കാന്‍ എന്തുകൊണ്ട് മതസംഘടനകള്‍ക്ക് കഴിയുന്നില്ല എന്നും ജലീല്‍ ചോദിക്കുന്നു.

കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ''മുസ്ലിംലീഗും കുംഭമേളയും!
'ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം ആക്രമണമാണ് പ്രധാനം. അരക്ഷിതനായ ഗോത്രനേതാവാണ് മുഹമ്മദ്. ആക്രമണത്തിലൂടെയാണ് അദ്ദേഹം എല്ലാം കീഴ്‌പ്പെടുത്തിയത്. സ്ത്രീകളെയും മറ്റു ഗോത്രങ്ങളെയും എല്ലാം. അതുകൊണ്ടുതന്നെ അത് (ഇസ്ലാം) എപ്പോഴും ഒരു ശത്രുവിനെ കണ്ട്, ഒരപരനെ കണ്ട്, ഒരു 'കാഫിറി'നെ (ഇസ്ലാംമത നിഷേധി) കണ്ട് ആക്രമിച്ചു കൊണ്ടിരിക്കും. താഴേതട്ടില്‍ ആ മതം (ഇസ്ലാം) പരിശീലിക്കുന്ന വ്യക്തിക്കും ആക്രമണ മനോഭാവമുണ്ട്. അതിനാല്‍ തന്നെ ആ മതം (ഇസ്ലാം) ഉള്ളേടത്തൊക്കെ തീവ്രവാദമുണ്ട്. കാരണം, ആ മതത്തിന് നിദാനമായ സങ്കല്‍പമാണത്'.
(സ്വാമി ആനന്ദവനം ഭാരതി)

കേരളത്തില്‍ ആര്‍.എസ്.എസിന് കൂടുതല്‍ വേരോട്ടം കിട്ടാനും, ബി.ജെ.പിക്ക് എളുപ്പത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താനും ലക്ഷ്യമിട്ട് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും അംഗീകാരത്തോടെ നടത്തപ്പെടുന്നതാണ് ഇക്കാലമത്രയും മലയാളിക്ക് അന്യമായ തിരുനാവായ കുംഭമേള. അതിന്റെ മുഖ്യകാര്‍മ്മികനാണ് സ്വാമി ആനന്ദവനം ഭാരതി. അദ്ദേഹം ഇസ്ലാമിനും മുഹമ്മദ് നബിക്കുമെതിരെ നടത്തിയ വിഷലിപ്ത അഭിപ്രായമാണ് മുകളില്‍ ഉദ്ധരിച്ചത്. അതിന്റെ വീഡിയോ ക്ലിപ്പിംഗാണ് താഴെ കൊടുത്തിരിക്കുന്നത്.

തിരുനാവായ കുംഭമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയ സ്വാമി ആനന്ദവനത്തെ പൂമാലയിട്ട് സ്വീകരിച്ചത് മുസ്ലിംലീഗ് നേതാവും എം.എല്‍.എയുമായ കുറുക്കോളി മൊയ്തീനാണ്. ലീഗിന്റെ പ്രാദേശിക നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സമീപകാലത്തെ ലീഗിന്റെ ആര്‍.എസ്.എസ് അനുകൂല നിലപാടിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം.

കേരളത്തിന്റെ മതനിരപേക്ഷ സ്വഭാവം തകര്‍ക്കാന്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന കളികളുടെ കൂടെക്കളിച്ച് പൊട്ടന്‍കെട്ടുന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് ഏറെ വിമര്‍ശിക്കപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, കോഴിക്കോട്ടെ ഒരു വേദിയില്‍ വെച്ച് നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവ പ്രചാരകനായ ബാബാ രാംദേവിനെ കെട്ടിപ്പിടിച്ച് പാണക്കാട് സാദിഖലി തങ്ങള്‍ 'മതസൗഹാര്‍ദം' മലയാളക്കരയില്‍ ഊട്ടിയുറപ്പിച്ചത്. ബീഫ് ഇറച്ചി സൂക്ഷിച്ചെന്ന് ആരോപിച്ചും നാല്‍ക്കാലിക്കടത്ത് നടത്തിയെന്ന് കുറ്റപ്പെടുത്തിയും ഒട്ടനവധി മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടിട്ടും അതിനെതിരെ ലീഗ് എം.പിമാര്‍ പാര്‍ലമെന്റില്‍ ഒരക്ഷരം ഉരിയാടാതിരുന്നതിനെ ഈ പശ്ചാതലത്തില്‍ എങ്ങിനെയാണ് കാണേണ്ടത്?

മധ്യപ്രദേശില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായി, ഗതാഗത സൗകര്യം വര്‍ധിപ്പിക്കാന്‍ ഉജ്ജൈനില്‍ പുരാതനമായ പള്ളി പൊളിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ബുള്‍ഡോസറുകളുമായി ഇറങ്ങിയതിനെതിരെ വലിയ ജനകീയ പ്രക്ഷോഭം രൂപപ്പെട്ടിട്ടും അങ്ങോട്ടൊന്ന് തിരിഞ്ഞു നോക്കാന്‍ പോലും മുസ്ലിംലീഗിന്റെ ദേശീയ നേതൃത്വം തയ്യാറാകാതിരുന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.

ബാബരിമസ്ജിദ് തല്ലിത്തകര്‍ത്ത് നിലംപരിശാക്കി, തല്‍സ്ഥാനത്ത് രാമക്ഷേത്രം പണിതതിനെ മതേതരതര ചിന്തയുടെ പുലര്‍ച്ചയെന്ന മട്ടില്‍ വിശേഷിപ്പിച്ച ലീഗ് അദ്ധ്യക്ഷന്‍ സാദിഖലി തങ്ങള്‍, അതിനു ശേഷം ഉത്തരേന്ത്യയില്‍ നടന്ന മസ്ജിദ് കയ്യേറ്റങ്ങളോടും ദര്‍ഗകളും ശവകുടീരങ്ങളും അടിച്ചു പൊളിക്കുന്നതിനോടും പുലര്‍ത്തിയ മൗനം ഏവരെയും അമ്പരപ്പിച്ചതാണ്.

മുസ്ലിം ലീഗിനെ ഉപദേശിക്കാനും ശാസിക്കാനും ബാദ്ധ്യതപ്പെട്ട കേരളത്തിലെ മുസ്ലിം മതനേതൃത്വങ്ങള്‍ ലീഗ് മന്ത്രിമാര്‍ക്ക് വെഞ്ചാമരം വീശുന്ന തിരക്കിലാണ്. പി.എം ശ്രീ ഒരുകാരണവശാലും നടപ്പിലാക്കരുതെന്ന് വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗിനോട് കടുപ്പിച്ച് പറയാനുള്ള ''നട്ടെല്ല്' പോലും മതസംഘനടകള്‍ക്ക് ഉണ്ടായിട്ടില്ല. മുഹമ്മദ് നബിയുടെ ചെറുമക്കളായ 'ഹസനെ' വിഷം കൊടുത്ത് കൊന്നപ്പോഴും, 'ഹുസൈനെ' കര്‍ബലയിലിട്ട് നിഷ്‌കരുണം കഴുത്തറുത്തെടുത്ത് ബാഗ്ദാദിലേക്ക് കൊടുത്തയച്ചപ്പോഴും രാജാവായിരുന്ന യസീദിന്റെ കൂടെക്കൂടിയവരുടെ പിന്തുടര്‍ച്ചക്കാരാകരുത് കേരളത്തിലെ മുസ്ലിം മതസംഘടനകള്‍.

തിരുനാവായ കുംഭമേള ആര്‍.എസ്.എസ്- മുസ്ലിംലീഗ് കുംഭമേളയാക്കാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കണം. പാണക്കാട് തങ്ങന്‍മാരോട് ഒരു അപേക്ഷയേ ഉള്ളു. മതസൗഹാര്‍ദ്ദത്തിന്റെ പേരും പറഞ്ഞ്, കുംഭമേളയുടെ പന്തല്‍ നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിച്ച് 'ഫാതിഹ' ഓതി ദുആ ചെയ്യാതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കണം. ലീഗ് ബി.ജെ.പിക്ക് കീഴടങ്ങിക്കോളൂ. പക്ഷെ, സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ പോലെ, നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും, ചെരിപ്പുകള്‍ നക്കി വിധേയത്വം കാണിക്കരുത്.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma