Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാക്കോ കൊലപാതകം തകര്‍ത്തത് ജീവിതം; ഇനിയും തന്നെ വേട്ടയാടരുത്, ഏക ദൃക്‌സാക്ഷി ഷാഹു പറയുന്നു

തൃശ്ശൂര്‍: ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സുകുമാരകുറുപ്പ് എന്ന കൊടും കുറ്റവാളിയുടെ കഥപറയുന്ന ചിത്രമാണ് കുറുപ്പ്. ലോകമെമ്പാടുമുള്ള മലയാളികള്‍ വന്‍ ആവേശത്തോടെയാണ് കുറുപ്പിനെ വരവേല്‍ക്കാനൊരുങ്ങുന്നത്.

ഇന്ത്യക്ക് പുറത്തുമുള്ള തിയേറ്ററുകളിലും കുറുപ്പ് ഇന്ന് മുതല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുറുപ്പിന്റെ ട്രെയ്‌ലര്‍ ലോകത്തിലെ ഏറ്റവും ഉയരും കൂടിയ കെട്ടിയമായ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത് ചര്‍ച്ചയായിരുന്നു. ജിസിസിയിലെ തിയേറ്ററുകളില്‍ കുറുപ്പിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞു മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച്‌കൊണ്ടിരിക്കുന്നത്.

1

സുകുമാരകുറുപ്പ് തന്റെ പേരിലുള്ള ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ വേണ്ടി തന്റെ അതേ ശരീര പ്രകൃതമുള്ള ചാക്കോയെ കൊലപ്പെടുത്തി മുങ്ങുകയാണ് ചെയ്തത്. 35 വര്‍ഷം മുമ്പ് നടന്ന ഈ സംഭവത്തിന്റെ ദൃക്‌സാക്ഷിയായിരുന്ന ചാവക്കാട്ടുകാരന്‍ ചിന്നക്കല്‍ ഷാഹുവിന്റെ തുറന്ന് പറച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറികൊണ്ടിരിക്കുന്നത്. തന്നെ പറ്റി സിനിമയില്‍ എന്താണ് പറയുന്നതെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഷാഹു. ചാക്കോ വധക്കേസില്‍ ആദ്യം പ്രതിയും പിന്നീട് മാപ്പു സാക്ഷിയുമായ ആളാണ് ഷാഹു. നിലവില്‍ ഈ സംഭവത്തിന്റെ ജീവിച്ചിരിക്കുന്ന ഏക ദൃക്‌സാക്ഷി.

2

സംഭവം നടക്കുമ്പോള്‍ ഷാഹുവിന് പ്രായം വെറും 24. ഇപ്പോള്‍ പ്രായം 60. മോട്ടോര്‍ സൈക്കിളില്‍ മീന്‍ വില്‍പ്പന നടത്തിയാണ് ഷാഹു ജീവിക്കുന്നത്. കുറ്റമേറ്റുപറഞ്ഞ ഷാഹുവിനെ പിന്നീട് കേസില്‍ മാപ്പുസാക്ഷിയാക്കി വിട്ടയച്ചെങ്കിലും ചാക്കോ കൊലപാതകം ജീവിതം തകര്‍ത്തെന്ന് ഷാഹു പറയുന്നു. കൊലക്കേസില്‍ പ്രതിയെന്ന് മുദ്രകുത്തപെട്ടതോടെ ജീവിതം വഴിമുട്ടി. കേസില്‍ പിടിയിലായതിനാല്‍ പാസ്‌പോര്‍ട്ട് കോടതി കണ്ടുകെട്ടി. 13 വര്‍ഷത്തിനു ശേഷമാണ് കേസില്‍ മാപ്പ് സാക്ഷിയായത്. പാസ്‌പോര്‍ട്ട് വീണ്ടെടുക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും കൊലക്കേസുപ്രതിയെന്ന മേല്‍വിലാസവുമായി ഗള്‍ഫിലേക്ക് പോകാന്‍ മനസ്സ് പാകപ്പെട്ടതുമില്ലെന്നും ഷാഹു പറുയുന്നു.

3

സുകുമാരകുറുപ്പിനെ കണ്ടുമുട്ടേണ്ടിയിരുന്നില്ല എന്നാണ് ഷാഹു ഇപ്പോള്‍ കരുതുന്നത്. ഇത് ജീവിതത്തിലെ ഏറ്റവും മോശമേറിയ നിമിഷമായാണ് ഷാഹു കാണുന്നത്. ചാക്കോ കൊലക്കേസ് ആസ്പദമാക്കി മുന്‍പ് പുറത്തിറങ്ങിയ 'എന്‍.എച്ച്. 47' സിനിമയില്‍ കുടുംബത്തെ മോശമായി ചിത്രീകരിച്ചതാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണമെന്നും ഷാഹു പറയുന്നു. ഈ സിനിമ പുറത്തിറങ്ങിയതിന് ശേഷം തനിക്ക് ഒരു ഇരട്ടപേര് വീണുവെന്നും. ശേഷം എന്‍ എച്ച് എന്ന് വിളിക്കാന്‍ തുടങ്ങിയെന്നും ഷാഹു പറയുന്നു. അബുദാബിയില്‍ സുകുമാരകുറുപ്പ് ജോലി ചെയ്തിരുന്ന കമ്പിനിയിലെ പ്യൂണായിരുന്നു ഷാഹു. സംഭവത്തിന് രണ്ടു വര്‍ഷം മുമ്പ് തന്നെ ഇന്‍ഷൂറന്‍സ് തുക തട്ടാനുള്ള പദ്ധതി കുറുപ്പ് തയ്യാറാക്കിയിരുന്നു. ഷാഹു പറയുന്നു.

4

പിന്നീട് പദ്ധതി നടപ്പാക്കിയത് കുറുപ്പ് എന്നയാളുടെ തികഞ്ഞബുദ്ധിയായിരുന്നു. കുറുപ്പിന്റൊപ്പം സാഹായിയാവാനായി അദ്ദേഹമാണ് തന്റെ പിതാവിന് സുഖമില്ലെന്ന് കാണിച്ച് ചാവക്കാട് നിന്നും കമ്പിനിയിലേക്ക് ടെലഗ്രാം അയച്ചത് ഷാഹു പറയുന്നു. പിന്നീട് 1984 ജനുവരി ആദ്യത്തില്‍ സുകുമാരക്കുറുപ്പും ഷാഹുവും തിരുവനന്തപുരത്ത് വിമാനമിറങ്ങി. 21-ന് രാത്രിയാണ് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കാറില്‍ കയറ്റി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ഡ്രൈവിങ് സീറ്റില്‍ ഇരുത്തി കാര്‍ കത്തിക്കുകയും ചെയ്തതെന്ന് ഷാഹുപ പറയുന്നു.

5

ചാക്കോയുടെ കൊലപാതകത്തില്‍ ആത്മാര്‍ഥമായി മനസ്താപമുണ്ടെന്ന് ഷാഹു പറയുന്നു. തെറ്റുപറ്റിപ്പോയി. സംഭവം നടക്കുമ്പോള്‍ 24 വയസ്സേയുള്ളൂ. ഒരുപക്ഷേ, ഇരയായി ചാക്കോയെ കിട്ടിയില്ലായിരുന്നെങ്കില്‍ താനാകുമായിരുന്നു കുറുപ്പിന്റെ ഇരയെന്ന് ഷാഹു പറഞ്ഞു. അറുപതാംവയസ്സിലും ജോലിചെയ്ത് ജീവിക്കുന്ന തന്നെ ഇനിയും ഇതിന്റെ പേരില്‍ വേട്ടയാടരുതെന്നും ഭാര്യയും മൂന്ന് മക്കളും പേരമക്കളുമൊക്കെയായി സമാധാനമായി ജീവിക്കുകയാണെന്നും ഷാഹു പറയുന്നു.

6

കുറുപ്പിന്റെ റിലീസിനെതിരെ ഇന്നലെ ഹൈക്കോടതി നിര്‍മാതാക്കള്‍ക്ക് കത്ത് നല്‍കിയിരുന്നു. വേഫര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് കുറുപ്പ് നിര്‍മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമാണ് കുറുപ്പ്. കൊവിഡ് കാരണം അടച്ചിട്ട തിയറ്ററുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിന് ശേഷം വരുന്ന മലയാളത്തിലെ ആദ്യത്തെ വമ്പന്‍ ചിത്രമാണ് കുറുപ്പ്.
കുറുപ്പ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് എതിരെ സെബിന്‍ തോമസ് എന്ന വ്യക്തിയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. സിനിമയുടെ റിലീസിലൂടെ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ സ്വകാര്യത ലംഘിക്കപ്പെടും എന്ന് കാട്ടിയാണ് സെബിന്‍ തോമസസ് ഹര്‍ജി നല്‍കിയത്. കുറുപ്പിന്റെ നിര്‍മ്മാതാക്കള്‍ക്ക് കൂടാതെ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ഇന്റര്‍പോളിനും ഹൈക്കോടതി നോട്ടീസ് അയച്ച

7

കഴിഞ്ഞ ദിവസം ബുര്‍ജ് ഖലീഫയിലും കുറുപ്പിന്റെ ട്രെയ്‌ലര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ദുബായില്‍ ഒരുപാട് നാള്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ബുര്‍ജ് ഖലീഫയില്‍ തന്റെ ചിത്രം തെളിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഇതിനോട് പ്രതികരിച്ചത്. ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ ഇത്തരത്തിലുള്ള പ്രെമോഷന്‍ ബുര്‍ജ് ഖലീഫയില്‍ നടക്കുന്നത്. ഒരു മിനിറ്റ് നാല് സെക്കന്‍ഡുകള്‍ നീണ്ട പ്രദര്‍ശനം നേരിട്ടുകാണാന്‍ ദുല്‍ഖര്‍ സല്‍മാനും കുടുംബവുമെത്തിയിരുന്നു. ജിതിന്‍ കെ. ജോസിന്റെതാണ് കഥ. കുറുപ്പിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ.എസ്. അരവിന്ദും ചേര്‍ന്നാണ്.

Recommended Video

cmsvideo
    Kurup premier in Dubai
    8

    നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും ചെയ്യുന്നു. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്.
    മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ഹളെ അവതരിപ്പിക്കുന്നു. ചീഫ് അസോസ്യേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ വിഘ്നേഷ് കിഷന്‍ രജീഷ്, മേക്കപ്പ് റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് പ്രവീണ്‍ വര്‍മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+