ഞെരുക്കം തീരും; കുറുവങ്ങാട് ഐടിഐയില്‍ പുതിയ ക്ലാസ് മുറികളും കോഴ്‌സുകളും തുടങ്ങുമെന്ന് മന്ത്രി
കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുറുവങ്ങാട് ഗവ ഐടി ഐ യിൽ പുതിയ കോഴ്സുസുകളും ബാച്ചുകളും തുടങ്ങുന്നതിന് ക്ലാസ് മുറികൾ പണിയുമെന്ന് പട്ടികജാതി-വർഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. ഐ.ടി.ഐക്ക് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ കെട്ടിടത്തിൽ രണ്ടും മൂന്നും നിലകൾ ഈ സർക്കാറിന്റെ കാലത്ത് പൂർത്തിയാക്കും. ഒന്നാം നിലയുടെ നിർമ്മാണം ഉടൻ തുടങ്ങും. ഇലക്ട്രോണിക്സ്, ഡ്രാഫ്റ്റ്സ്മാൻ , സിവിൽ തുടങ്ങിയ കോഴ്സുകൾക്ക് ഇതാടെ സൗകര്യമാവും. പട്ടിക വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് വിദേശത്ത് തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ തൊഴിൽ പരിശീലനം സർക്കാർ നൽകും. 1365 പേർക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള നടപടികൾ ഇതിനകം പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.

കെ.ദാസൻ എം.എൽ. എ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ അഡ്വ.കെ. സത്യൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.ജെ മൈക്കിൾ, കൺസ്ട്രക്ഷൻ കോർപ്പറേഷൻ മേഖലാ മാനേജർ കെ.എം ശശി , മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.കെ. അജിത, വി.സുന്ദരൻ മാസ്റ്റർ, കെ.ഷിജു, കൗൺസിലർമാരായ ശ്രീജാ റാണി, സിബിൻ കണ്ടത്തനാരി, വി.പി. ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു












Click it and Unblock the Notifications