കൂത്താളി സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ; സര്‍വ്വീസ് സഹകരണ ബാങ്ക് യുഡിഎഫ് നിലനിര്‍ത്തി
പേരാമ്പ്ര :സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ കാരണം ശ്രദ്ധേയമായ കൂത്താളി സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വന്‍ പോലീസ് കാവലില്‍ പുരോഗമിക്കുന്നു.രാവിലെ 9 മണിക്കാരംഭിച്ച തെരഞ്ഞെടുപ്പ് പൊതുവേ സമാധാന പരമായി നടന്നു വരുന്നു. വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ശനിയാഴ്ച അവസാനിച്ചതാണെങ്കിലും ചില അംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ബൂത്തില്‍ നിന്ന് കാര്‍ഡ് വിതരണം ചെയ്യാനുള്ള നീക്കം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് അല്പ നേരം വാക്‌വാദങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.

യുഡിഎഫിന് മൃഗീയഭൂരിപക്ഷമുള്ള ബാങ്കില്‍ ഇത്തവണ വിജയക്കൊടി പാറിക്കാനാകുമെന്ന കണക്കു കൂട്ടലിലാണ് ഇടതുപക്ഷം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വ്യക്യമകശയാരു പാനല്‍ അവതരിപ്പിക്കാന്‍ യുഡിഎഫിന് കഴിയാതിരിക്കുകയും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചിട്ടും പതിനൊന്നംഗ ഡയറക്ടര്‍ ബോര്‍ഡിലേക്ക് യുഡിഎഫില്‍ നിന്ന് പതിനാറ് സ്ഥാനാര്‍ത്ഥികള്‍ ബാലറ്റ് പേപ്പറില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ്സ് ജില്ല നേതൃത്വം ഇടപെട്ടാണ് അവസാന സമയം വിമതരെ പിന്തിരിപ്പിച്ചത്. അതിനാല്‍ ഒരട്ടിമറി ഇവിടെ പ്രതീക്ഷിക്കുന്നവരും വലരളമല്ല.












Click it and Unblock the Notifications