India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിരാന്‍; പിണറായിയുടെ നിതാന്തമായ ഇടപെടൽ ഈ നേട്ടത്തിന് പിന്നിലുണ്ട്: ജി സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കുതിരാന്‍ തുരങ്കം യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ നിശ്ചയദാർഢ്യത്തോടെയുള്ള നിതാന്തമായ ഇടപെടൽ ഉണ്ടെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കൊച്ചി-സേലം ദേശീയപാതയിൽ തൃശൂരിനും പാലക്കാടിനുമിടയിലുള്ള കുതിരാൻ തുരങ്കപാതയുടെ ഒരു ട്യൂബ് യാത്രക്കാർക്കായി തുറന്നുകൊടുത്തിരിക്കുന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത അതോറിറ്റി നടത്തുന്ന ഈ ജോലിയിലുണ്ടായ താമസം മൂലം പ്രദേശത്ത് ഗതാഗതക്കുരുക്ക് പതിവായിരുന്നു. ദേശീയപാത അതോറിറ്റിയുടെയും അവരുടെ കോണ്ട്രാക്ടറുടെയും ഭാഗത്തുനിന്നുള്ള ഈ വീഴ്ചയ്ക്ക് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പഴികേട്ടിരുന്നത് സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പുമായിരുന്നു. കരാർ ജോലി സംസ്ഥാന സർക്കാരിന്റേതായിരുന്നില്ലെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി കഴിഞ്ഞ സർക്കാരും ഇപ്പോൾ അധികാരത്തിൽ വന്ന സർക്കാരും കഴിയുന്ന വിധത്തിൽ ഈ പ്രശ്നത്തിലിടപെടാൻ ശ്രമിച്ചിരുന്നു.

2017 മാർച്ച് അവസാനത്തോടെ ഒരു ടണൽ ഗതാഗതത്തിനു തുറന്നു കൊടുക്കാമെന്ന് ദേശീയപാത അതോറിറ്റി സംസ്ഥാന സർക്കാരിന് ഉറപ്പ് നൽകിയെങ്കിലും പറഞ്ഞ പുരോഗതി ഉണ്ടായില്ല. പൊതുമരാമത്ത് മന്ത്രി എന്നനിലയിൽ ഈ വിഷയം ചർച്ച ചെയ്യുന്നതിനായി 13/9/2017-ൽ അന്നത്തെ വ്യവസായമന്ത്രി എ.സി മൊയ്തീൻ, എം.എൽ.എ മാരായിരുന്ന കെ.രാജൻ, ബിഡി ദേവസ്സി എന്നിവരെ ഉൾപ്പെടുത്തി തിരുവനന്തപുരത്ത് യോഗം വിളിച്ചു. 2018 ജനുവരി 1 നു പ്രവൃത്തി പൂർത്തീകരിക്കണമെന്നും റോഡിൽ അടിയന്തിര അറ്റകുറ്റപ്പണി ദേശീയപാത അതോറിറ്റി സ്വന്തം ചെലവിൽ ചെയ്യണമെന്നും ധാരണയായെന്നും അദ്ദേഹം അറിയിക്കുന്നു.

സ്ഥലം എംഎൽഎ ഉന്നയിച്ച മറ്റു വിഷയങ്ങൾ പരിശോധിക്കാൻ നാഷണണല്‍ ഹൈവെ അതോറിറ്റി എഞ്ചിനിയർമാർ ഉൾക്കൊള്ളുന്ന സാങ്കേതിക ടീമിനെ നിയോഗിക്കുക, പാറപൊട്ടിക്കലിൻ്റെ ഭാഗമായി ഇനിയും നാശനഷ്ടങ്ങൾ ഉണ്ടായാൽ അധിക നഷ്ടപരിഹാരം നൽകുന്ന കാര്യം നാഷണണല്‍ ഹൈവെ അതോറിറ്റി ഗൗരവമായി പരിഗണിക്കണം, ദിശാസൂചകങ്ങളും മറ്റു സൈന്‍ ബോര്‍ഡ് കളും വെയ്ക്കണം എന്നിങ്ങനെയുള്ള തീരുമാനങ്ങളും യോഗത്തിലുണ്ടായി. തുരങ്കനിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കരാർ കമ്പനി, നാഷണണല്‍ ഹൈവെ അതോറിറ്റി , ജില്ലാ കളക്ടർ, മന്ത്രി എസി മൊയ്തീൻ,എംപി, എംഎല്‍എ എന്നിവർ ചേർന്നുള്ള ഉന്നതതല് കമ്മിറ്റി രൂപീകരിച്ചു.

എന്നാൽ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും അനാസ്ഥയും മെല്ലെപ്പോക്കും തുടർന്നു. 2018ൽ തൃശൂർ കളക്ടറേറ്റിൽ ഒരു യോഗം ചേരുകയും അന്നേ ദിവസം കുതിരാൻ സൈറ്റ് നേരിട്ട് പോയി സന്ദർശിക്കുകയും ചെയ്തു. മന്ത്രിമാരായ എസി മൊയ്തീൻ, സി.രവീന്ദ്രനാഥ്, എംഎല്‍എ മാരായ കെ.രാജൻ, ബിഡി ദേവസ്സി, എംപി മാരായ പി.കെ.ബിജു, സി.എൻ ജയദേവൻ, ജില്ലാ കളക്ടർ മറ്റു ജനപ്രതിനിധികൾ എന്നിവരും ഉണ്ടായിരുന്നു. അന്നും 2019 മാർച്ചിൽ മൊത്തം പ്രോജക്ട് പൂർത്തീകരിക്കുമെന്നു നാഷണണല്‍ ഹൈവെ അതോറിറ്റിയും കരാർ കമ്പനി കെഎംസി യും ഉറപ്പു നൽകി. ഇതു കൂടാതെ തിരുവനന്തപുരത്തു വെച്ചു വീണ്ടും രണ്ടു തവണ യോഗം ചേർന്നു. എന്നാൽഓരോ തവണയും തിയ്യതി മാറ്റിപ്പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നുവെന്നും ജി സുധാകരന്‍ വെളിപ്പെടുത്തുന്നു.

പിന്നീട് ഡൽഹിയിൽ ശ്രീ നിധിൻ ഗഡ്കരിയേയും, MORTH സെക്രട്ടറിയേയും നാഷണണല്‍ ഹൈവെ അതോറിറ്റി ചെയർമാനേയും നേരിൽ കണ്ടു ചർച്ച നടത്തിയപ്പോഴും 15/6/2019ന് മുഖ്യമന്ത്രിയോടൊപ്പം ഡൽഹിയിൽ നടത്തിയ ചർച്ചയിലും ഈ വിഷയം ഉന്നയിച്ചു. 9/7/2019 ൽ കുതിരാൻ ടണൽ സംബന്ധിച്ചു ശ്രീ നിതിൻ ഗഡ്കരിക്കു കത്തയച്ചിരുന്നു. ഇത്തരത്തിൽ
വിവിധ തലത്തിൽ ഈ പ്രോജക്ട് പൂർത്തീകരിക്കാൻ നമ്മുടെ സർക്കാർ സമ്മർദ്ദങ്ങൾ നടത്തിയിരുന്നു. മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും, പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ ഞാനും ഒല്ലൂർ എംഎൽഎയും ഇപ്പോഴത്തെ റവന്യൂ മന്ത്രിയുമായ സഖാവ് കെ രാജനും ഇക്കാര്യത്തിൽ നിരവധി ഇടപെടലുകൾ നടത്തിയിരുന്നു. ഇപ്പോഴത്തെ സർക്കാർ വന്നതിന് ശേഷവും പൊതുമരാമത്ത് മന്ത്രി സഖാവ് മുഹമ്മദ് റിയാസ് അടക്കമുള്ളവർ ഈ ഇടപെടലുകൾ തുടർന്നതിന്റെ ഫലമായാണ് ഇപ്പോൾ തുരങ്കം തുറന്ന് കിട്ടിയതെന്നും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.

cmsvideo
  Kuthiran Tunnel Opened
  English summary
  Kuthiran : Pinarayi's constant involvement is behind this achievement: G Sudhakaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X