കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഗതി കമ്പനി മുങ്ങി? തൃശൂർ കുതിരാനിലെ തുരങ്ക പാത നിര്‍മ്മാണം പ്രതിസന്ധിയിൽ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കാതെ കുതിരാന്‍ തുരങ്കനിര്‍മാണം അനിശ്ചിതമായി നീളുന്നു. തുരങ്കപ്പാതകള്‍ എന്നു യാഥാര്‍ഥ്യമാകുമെന്നതു ചോദ്യചിഹ്നം. ഇതിനിടെ തുരങ്കം പണി മതിയാക്കി ഉപകരാര്‍ ഏറ്റെടുത്ത പ്രഗതി കമ്പനി മുങ്ങിയതാണെന്ന ആരോപണവും കനക്കുന്നു. ശമ്പള കുടിശിക ആവശ്യപ്പെട്ട് പ്രഗതി കമ്പനി നടത്തുന്ന പണിമുടക്ക് ഇപ്പോള്‍ രണ്ടു മാസം പിന്നിട്ടു. ഫെബ്രുവരി 24 നാണ് നിര്‍മാണം നിര്‍ത്തിവച്ചത്.

തുരങ്കനിര്‍മാണം പുനരാരംഭിക്കുന്നതിനെ കുറിച്ച് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. മണ്ണുത്തി- വടക്കുഞ്ചേരി ആറുവരിപ്പാതയില്‍ കെ.എം.സിയുടെ ചില പണികള്‍ നടക്കുന്നുണ്ട്. പ്രഗതി കമ്പനി പണി നിര്‍ത്തി പോയതാണെന്ന്് ജീവനക്കാര്‍ തന്നെ ആരോപിക്കുന്നു. ഇത് ശരിയാണെങ്കില്‍ പ്രഗതി വരുത്തിവച്ച ബാധ്യതകള്‍ തീര്‍ത്ത് കെ.എം.സി. പണി തീര്‍ത്തു കൊടുക്കേണ്ടി വരുമെന്നും ജീവനക്കാര്‍ പറയുന്നു.

kuthiran tunel

കുതിരാനിലെ ആദ്യ തുരങ്കത്തിലെ 20 ശതമാനം പണിമാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ആദ്യ തുരങ്കത്തിലൂടെയുള്ള ഗതാഗതം ആരംഭിക്കാന്‍ ഏതാനും പണികള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രഗതി ജീവനക്കാര്‍ പണിമുടക്ക് തുടങ്ങിയത്.

മണ്ണുത്തി-വടക്കുഞ്ചരി ആറുവരിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് ആറ് മാസത്തെ കാലാവധി നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് കരാര്‍ കമ്പനി ദേശീയപാത അഥോറിറ്റിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന തൊഴില്‍ സ്തംഭനങ്ങളും സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്താണ് ആറ് മാസത്തെ സാവകാശം ചോദിച്ചത്. കെ.എം.സിക്ക് വായ്പ നല്‍കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം പിടിമുറുക്കിയതോടെയാണ് കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടാനിടയായത്.

2012 ഡിസംബര്‍ 15നാണ് മണ്ണുത്തി- വടക്കുഞ്ചേരി ദേശീയപാതയില്‍ ആറുവരിപ്പാത നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. 2016 മേയില്‍ തുരങ്ക നിര്‍മാണ പ്രവൃത്തികളും ആരംഭിച്ചു. ഇരട്ടക്കുഴല്‍ തുരങ്ക നിര്‍മാണം കഴിഞ്ഞ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നായിരുന്നു കെ.എം.സി. ഉറപ്പു നല്‍കിയിരുന്നത്. ജനപ്രതിനിധികളും ദേശീയപാത അധികൃതരും പ്രശ്‌നത്തില്‍ ഇതുവരെ ഫലപ്രദമായ ഇടപെടല്‍ നടത്തിയിട്ടില്ല.

English summary
Thrissur kuthiran tunnel construction company left the project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X