കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിരാന്‍ തുരങ്കനിര്‍മാണം പുനരാരംഭിച്ചു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മൂന്നുമാസമായി മുടങ്ങിക്കിടക്കുന്ന കുതിരാന്‍ ഇരട്ടക്കുഴല്‍ തുരങ്കനിര്‍മാണം പുനരാരംഭിച്ചു. ദേശീയപാത നിര്‍മാണ കമ്പനിയായ കെ.എം.സി.യുടെ വക്താക്കളും തുരങ്കനിര്‍മാണ കമ്പനിയായ പ്രഗതി ഗ്രൂപ്പ് ഡയറക്ടറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തുടര്‍ന്ന് കുടിശ്ശികത്തുക വിതരണം ഭാഗികമായി ആരംഭിച്ചു.

തൊഴിലാളികള്‍ക്കും നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയ വകയിലും വാഹന വാടകയിനത്തിലും എട്ടുകോടിയോളം രൂപയാണ് തുരങ്കനിര്‍മാണ കമ്പനി നല്‍കാനുള്ളത്.

news

തിങ്കളാഴ്ച പകുതി തുക നല്‍കുമെന്നും മൂന്നാഴ്ചയ്ക്കകം ബാക്കി കുടിശ്ശിക തീര്‍ക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് ഇന്ന് പണി ആരംഭിച്ചത്. ഇത് കമ്പനി ലംഘിച്ചാല്‍ വീണ്ടും പണിമുടക്ക് തുടരും. കുടിശ്ശിക വിഷയം സംബന്ധിച്ച് ഈ വര്‍ഷംതന്നെ കമ്പനി നാലു പ്രാവശ്യം ഉടമ്പടി തെറ്റിച്ചിരുന്നു. തുടര്‍ന്നാണ് രോഷാകുലരായ തൊഴിലാളികളും കുടിശ്ശിക ലഭിക്കാനുള്ളവരും പണിമുടക്ക് നടത്തിയത്. കുതിരാനിലുള്ള കമ്പനി ഓഫീസ് സമരക്കാര്‍ അടപ്പിക്കുകയും ചെയ്തിരുന്നു.സാമ്പത്തിക പ്രതിസന്ധിമൂലം ഫെബ്രുവരി 24 മുതലാണ് തുരങ്ക നിര്‍മാണം പൂര്‍ണമായി സ്തംഭിച്ചത്. അനുവദിച്ച സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ നല്‍കാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണം.

English summary
Kuthiran tunnel construction resumed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X