Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലാ ആവര്‍ത്തിക്കാന്‍ വയ്യ; കുട്ടനാട് എറ്റെടുക്കണമെന്ന് കോണ്‍ഗ്രസ്, എല്‍ഡിഎഫിലും ആലോചനകള്‍

ആലപ്പുഴ: കുട്ടനാട് എംഎല്‍എയായിരുന്നു തോമസ് ചാണ്ടി അന്തരിച്ചതോടെ വീണ്ടുമൊരു നിയമസഭാ ഉപതിരഞ്ഞെടുപ്പിനാണ് കേരളത്തില്‍ സാഹചര്യം ഒരുങ്ങിയിരിക്കുന്നത്. ആറ് മാസത്തിനകം കുട്ടനാട്ടില്‍ നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകള്‍ക്ക് മുന്നണികള്‍ ഇപ്പോഴേ തുടക്കം കുറിച്ചു കഴിഞ്ഞു.

2006 മുതല്‍ കുട്ടനാടിനെ പ്രതിനിധീകരിക്കുന്ന തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് എല്‍ഡിഎഫിന് ഉള്ളതെങ്കില്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിച്ച് എങ്ങനെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കും എന്നതാണ് യുഡിഎഫിന്‍റെ ആശങ്ക. ബിഡിജെഎസിനുള്ളിലെ പ്രശ്നങ്ങള്‍ എന്‍ഡിഎയിലും തലവേദന സൃഷ്ടിക്കുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

2006 ല്‍

2006 ല്‍

1982 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കേരള കോണ്‍ഗ്രസിലെ കെസി ജോസഫിനെ അട്ടിമറിച്ചു കൊണ്ടാണ് 2006 ല്‍ കുട്ടനാട്ടില്‍ നിന്നും തോമസ് ചാണ്ടി ആദ്യമായി നിയമസഭയില്‍ എത്തുന്നത്. കെ കരുണാകരന്‍ രൂപീകരിച്ച ഡിഐസി ടിക്കറ്റിലായിരുന്നു 2006 ലെ മത്സരം.

വ്യക്തിബന്ധങ്ങള്‍

വ്യക്തിബന്ധങ്ങള്‍

പിന്നീട് ഡിഐടി എന്‍സിപിയില്‍ ലയിച്ചതോടെ 2011 ലും 2016 ലും എന്‍സിപി സ്ഥാനാര്‍ത്ഥിയായി തോമസ് ചാണ്ടി കുട്ടനാട്ടില്‍ വിജയം തുടര്‍ന്നു. 2011 ല്‍ കെസി ജോസഫിനേയും 2016 ല്‍ ജേക്കബ് എബ്രഹാമിനേയുമായിരുന്നു തോല്‍പ്പിച്ചത്. എന്‍സിപിയുടെ കാര്യമായ ശേഷിയൊന്നുമില്ലാത്ത മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ വോട്ടുകള്‍ക്കൊപ്പം തന്‍റെ വ്യക്തിബന്ധങ്ങളും സ്വാധീനവും ഉപയോഗിച്ചായിരുന്നു തോമസ് ചാണ്ടി കുട്ടനാട്ടില്‍ വിജയിച്ചു വന്നിരുന്നു.

എന്‍സിപിക്ക് വെല്ലുവിളി

എന്‍സിപിക്ക് വെല്ലുവിളി

ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് എന്‍സിപിക്ക് വെല്ലുവിളിയാവുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പായതിനാല്‍ സിറ്റിങ് സീറ്റില്‍ വിജയിക്കുക എന്നത് എല്‍ഡിഎഫിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതുമാണ്.

കുടുംബത്തില്‍ നിന്ന്

കുടുംബത്തില്‍ നിന്ന്

തോമസ് ചാണ്ടിക്ക് പകരക്കാരനായി അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമമാണ് എന്‍സിപി നേതൃത്വം നടത്തുന്നത്. തോമസ് ചാണ്ടിയുടെ സഹോദരനെയോ മകളെയോ കുട്ടനാട്ടില്‍ മത്സരിപ്പിക്കാനാണ് നീക്കം നടത്തുന്നത്. എന്നാല്‍ ചാണ്ടിയുടെ സ്വീകാര്യത ഇവര്‍ക്ക് കിട്ടുമോയെന്ന ആശങ്ക എന്‍സിപിക്കുണ്ട്.

സിപിഎം ഏറ്റെടുക്കുമോ

സിപിഎം ഏറ്റെടുക്കുമോ

വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാന്‍ കഴിയാത്തതിനാല്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ എന്‍സിപിക്ക് കഴിഞ്ഞില്ലെങ്കില്‍ കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന വികാരം ആലപ്പുഴ സിപിഎമ്മിലും ശക്തമാണ്. എന്നാല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ എന്‍സിപി തയ്യാറായേക്കില്ല.

യുഡിഎഫില്‍

യുഡിഎഫില്‍

യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് പതിറ്റാണ്ടുകളായി മത്സരിച്ചു വരുന്നു സീറ്റാണ് കുട്ടനാണ്. രൂക്ഷമായ ജോസഫ്-ജോസ് പക്ഷ പോര് കുട്ടനാട്ടിലും കലവേദന സൃഷ്ടിക്കുമോയെന്നാണ് യുഡിഎഫിന്‍റെ ആശങ്ക. പാലായിലെ കുത്തക മണ്ഡലം കേരള കോണ്‍ഗ്രസിലെ പോര് കാരണം നഷ്ടപ്പെട്ടതിന്‍റെ ദുരനുഭവം യുഡിഎഫിന് മുന്നിലുണ്ട്.

സീറ്റിനായി പോര്

സീറ്റിനായി പോര്

യുഡിഎഫ് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പാലായില്‍ കണ്ട പോര് കുട്ടനാട്ടിലും ഉണ്ടാകും എന്നതിന്‍റെ സൂചനകള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ജോസഫ് പക്ഷം ശ്രമിക്കുന്നത്.

ജോസഫിന്‍റെ നീക്കം

ജോസഫിന്‍റെ നീക്കം

അതേസമയം എന്ത് വിലകൊടുത്തും സീറ്റ് തരപ്പെടുത്താനുള്ള ശ്രമത്തിലാണ് ജോസ് കെ മാണി വിഭാഗം. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാതെ വരികയും ഇരുവിഭാഗവും സ്ഥാനാര്‍ത്ഥിയുമായി എത്തിയാല്‍ പാര്‍ട്ടി ചിഹ്നം ലഭിക്കുക ജോസഫ് പക്ഷം നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്കാവും.

കോണ്‍ഗ്രസ് ഏറ്റെടുക്കണം

കോണ്‍ഗ്രസ് ഏറ്റെടുക്കണം

പാലായിലെ ദുരനുഭവം മുന്‍നിര്‍ത്തി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന വികാരവും ശക്തമാണ്. എന്‍ഡിഎയില്‍ കഴിഞ്ഞ തവണ ബിഡിജെഎസ് ശക്തമായ മത്സരം കാഴ്ച്ച വെച്ച മണ്ഡലമായിരുന്നു കുട്ടനാട്. എന്നാല്‍ ബിജെപി-ബിഡിജഎസ് തര്‍ക്കത്തിന് ഇതുവരെ പരിഹാരം കാണാന്‍ കഴിയാതെ വന്നെ എന്‍ഡിഎയിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കാഠിന്യമേറിയതാക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+