കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടനാട്ടില്‍ തന്ത്രം വിജയിച്ച് കോണ്‍ഗ്രസ്; ജോസഫ് വാഴക്കന്‍ സ്ഥാനാര്‍ത്ഥിയായേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന കുട്ടാനാട് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള പെടാപ്പാടിലാണ് ഇടത്-വലത് മുന്നണികള്‍. ഇടത് മുന്നണയില്‍ എന്‍സിപി തന്നെ അവരുടെ സിറ്റിങ് സീറ്റായ മണ്ഡലത്തില്‍ മത്സരിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ടെങ്കിലും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരൂമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.

മറുവശത്ത് യൂഡിഎഫില്‍ കുട്ടനാട് സീറ്റിന്‍റെ കാര്യത്തില്‍ ഏറെ നിര്‍ണ്ണായകവും നാടകീയവുമായ സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വത്തിനായി കേരള കോണ്‍ഗ്രസ് എമ്മിലെ പിജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ അവകാശ വാദം ഉന്നയിച്ച് രംഗത്ത് വന്നതോടെ യുഡിഎഫ് ശരിക്കും വെട്ടിലായി. ഒടുവില്‍ തന്ത്രപരമായ ചില നീക്കങ്ങളിലൂടെ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടിരിക്കുകയാണ് കോണ്‍ഗ്രസ ഇപ്പോള്‍.. കുടൂതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

കുട്ടനാട്

കുട്ടനാട്

യുഡിഎഫില്‍ പതിറ്റാണ്ടുകളായി കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ മത്സരിച്ചു വരുന്ന സീറ്റാണ് കുട്ടനാട്. 2006 വരെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗമായിരുന്നു കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നത്. എന്നാല്‍ ജേക്കബ് വിഭാഗം പിന്നീട് കരുണാകരന്‍ രൂപീകരിച്ച ഡിഐസില്‍ ലയിച്ചതോടെയാണ് 2011 ല്‍ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ചു. 2016 ലും കേരള കോണ്‍ഗ്രസ് എം തന്നെ യുഡിഎഫില്‍ നിന്ന് മണ്ഡലത്തില്‍ മത്സരിച്ചു.

അതിസങ്കീര്‍ണ്ണം

അതിസങ്കീര്‍ണ്ണം

എന്നാല്‍ തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുമ്പോഴേക്കും കേരള കോണ്‍ഗ്രസ് എമ്മില്‍ സ്ഥിതിഗതികള്‍ അതിസങ്കീര്‍ണ്ണമായി മാറിയിരുന്നു. നേതൃത്വ പദിവിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് പിജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിനുള്ളി രണ്ട് പാര്‍ട്ടികള്‍ പോലെ പ്രവര്‍ത്തിച്ചു വരികയാണ്.

പാലാ പാഠം

പാലാ പാഠം

ഈ സാഹചര്യത്തില്‍ കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് ഇത്തവണ നല്‍കേണ്ടതില്ലെന്ന് യുഡിഎഫിനുള്ളില്‍ നേരത്തെ ചര്‍ച്ച ഉയര്‍ന്ന് വന്നിരുന്നു. പാലായിലെ കുത്തക മണ്ഡലം കേരള കോണ്‍ഗ്രസിലെ പോര് കാരണം നഷ്ടപ്പെട്ടതിന്‍റെ ദുരനുഭവം യുഡിഎഫിന് മുന്നിലുണ്ട്. യുഡിഎഫിന്‍റെ കൃത്യമായ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും പാലായില്‍ കണ്ടതിനേക്കാള്‍ വലിയ പോരായിരുന്നു കുട്ടനാട്ടില്‍ ഇരുവിഭാഗവു നടത്തിയത്.

ഒരു പോലെ രംഗത്ത്

ഒരു പോലെ രംഗത്ത്

ഇതോടെ ഇത്തവ​ണ കേരള കോണ്‍ഗ്രസില്‍ നിന്നൊരു സ്ഥാനാര്‍ത്ഥി കുട്ടനാട്ടില്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് യുഡിഎഫ് എത്തുകയായിരുന്നു. ഇതിനെതിരെ പിജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ ഒരു പോലെ രംഗത്ത് വന്നെങ്കില്‍ കോണ്‍ഗ്രസ് ഇടപെട്ട് നടത്തിയ നീക്കങ്ങള്‍ വിജയിക്കുന്നുവെന്നതിന്‍റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അവകാശവാദം അംഗീകരിച്ചു

അവകാശവാദം അംഗീകരിച്ചു

കുട്ടനാട്ടില്‍ സീറ്റിന്‍മേലുള്ള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ അവകാശവാദം അംഗീകരിച്ചു കൊണ്ടുതന്നെ ഇക്കുറി തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുകയെന്നാതാണ് കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്ന ഒത്തു തീര്‍പ്പ് ഫോര്‍മുല. അടുത്ത തിരഞ്ഞെടുപ്പ് മുതല്‍ സീറ്റ് ജോസഫ് വിഭാഗത്തിന് തിരികെ നല്‍കും. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു എന്ന പ്രശ്നവും ഇതോടെ പരിഹരിക്കപ്പെടും.

യോഗത്തിലുണ്ടാകും

യോഗത്തിലുണ്ടാകും

കുട്ടനാട് സീറ്റില്‍ തങ്ങളുടെ അവകാശം യുഡിഎഫ് അഗീകരിച്ചുവന്നെ പിജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. അന്തിമ തീരുമാനം അടുത്ത യുഡിഎഫ് യോഗത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പിജെ ജോസഫുമായുള്ള ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

ജോസിന്‍റെ നിലപാട്

ജോസിന്‍റെ നിലപാട്

അതേസമയം, കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടു നല്‍കാന്‍ പിജെ ജോസഫ് തയ്യാറായാലും ജോസ് കെ മാണി വിഭാഗത്തിന്‍റെ നിലപാട് നിര്‍ണ്ണായകമാവും. സീറ്റിന്‍മേലുള്ള പിജെ ജോസഫിന്‍റെ അവകാശ വാദം യുഡിഎഫ് അംഗീകരിച്ചുവെന്ന വാര്‍ത്തകളെ ജോസ് ക്യാമ്പുകള്‍ തള്ളുകയാണ്. ജോസ് കെ മാണിയുമായും യുഡിഎഫ് നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്യും.

 ഉറച്ച വിശ്വാസം

ഉറച്ച വിശ്വാസം

തോമസ് ചാണ്ടിയില്ലാത്ത കുട്ടനാട്ടില്‍ വിജയം പിടിച്ചെടുക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഏതെങ്കിലും ഒരു വിഭാഗം ഉടക്കിയാല്‍ അത് വിജയസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തിട്ടും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വലിയ നാണക്കേടുമാവും. അതുകൊണ്ട് തന്നെ ഇരുവിഭാഗത്തേയും അനുനയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോവാനാണ് കോണ്‍ഗ്രസ് ശ്രമം.

വിജയം അനിവാര്യം

വിജയം അനിവാര്യം

കോന്നിയിലും പാലായിലും വട്ടിയൂര്‍ക്കാവിലും പരാജയപ്പെട്ട യുഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു മുന്നോടിയായുള്ള കുട്ടനാട് ഉപതിരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്. കോണ്‍ഗ്രസ് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായാല്‍ ജോസഫ് വാഴക്കന്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യത കൂടുതലാണ്. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ അദ്ദേഹത്തിന് അനുകുലമാകുവെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

മറുവശത്ത്

മറുവശത്ത്

അതേസമയം, മറുവശത്ത് സീറ്റ് എന്‍സിപിക്കാണെന്ന് ഉറപ്പിച്ചെങ്കിലും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥിയുണ്ടാവാനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന സാഹചര്യത്തില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തേണ്ടത് ഇടതുമുന്നണിക്കും അനിവാര്യമാണ്.

2006 ല്‍

2006 ല്‍

2006 ല്‍ കെസി ജോസഫിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു കുട്ടനാട്ടില്‍ നിന്ന് ആദ്യമായി തോമസ് ചാണ്ടി നിയമസഭയില്‍ എത്തിയത്. അന്ന് ഡിഐസിയിലായിരുന്നു തോമസ് ചാണ്ടി പിന്നീട് ലയനത്തിലൂടെ എന്‍സിപിയില്‍ എത്തുകയായിരുന്നു. ഇതോടെയാണ് എല്‍ഡിഎഫില്‍ സീറ്റ് എന്‍സിപിക്ക് ലഭിക്കുന്നത്. സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം തുടക്കത്തില്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ട് തവണയായി പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിച്ചു കൊണ്ടിരിക്കുന്ന സീറ്റ് വിട്ടു തരാന്‍ കഴിയില്ലെന്ന് എന്‍സിപി മുന്നണിയെ അറിയിക്കുകയായിരുന്നു.

വെല്ലുവിളി

വെല്ലുവിളി

സ്ഥാനാര്‍ത്ഥിയെ പറ്റിയുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് എന്‍സിപിയില്‍ ഇതിനോടകം തന്നെ തുടക്കമായിട്ടുണ്ട്. കുട്ടാനാട്ടില്‍ ആരേയും സ്ഥാനാര്‍ത്ഥിയാക്കില്ലെന്നും എന്‍സിപി ജില്ലാ അധ്യക്ഷന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്‍സിപിയുടെ കാര്യമായ ശേഷിയൊന്നുമില്ലാത്ത മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ വോട്ടുകള്‍ക്കൊപ്പം തന്‍റെ വ്യക്തിബന്ധങ്ങളും സ്വാധീനവും ഉപയോഗിച്ചായിരുന്നു തോമസ് ചാണ്ടി കുട്ടനാട്ടില്‍ വിജയിച്ചു വന്നിരുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് എന്‍സിപിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

 പരിപാടിക്കിടെ നടി ഊര്‍മ്മിള ഉണ്ണി മൈക്ക് വലിച്ചെറിഞ്ഞു; മഹാദേവനോടാണോ നടിയുടെ ദേഷ്യം?, ആരോപണം പരിപാടിക്കിടെ നടി ഊര്‍മ്മിള ഉണ്ണി മൈക്ക് വലിച്ചെറിഞ്ഞു; മഹാദേവനോടാണോ നടിയുടെ ദേഷ്യം?, ആരോപണം

 തിരിച്ചടിച്ച് കോണ്‍ഗ്രസ്; കമല്‍നാഥ് സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി എംഎല്‍എ,മധുര പ്രതികാരം തിരിച്ചടിച്ച് കോണ്‍ഗ്രസ്; കമല്‍നാഥ് സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി എംഎല്‍എ,മധുര പ്രതികാരം

English summary
Kuttanad by-election; Congress win over seat issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X