കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരൻ സ്ഥാനാർത്ഥി? സിപിഎമ്മിന് മേരി ചാണ്ടിയുടെ കത്ത്!
കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരനെ സ്ഥാനാർത്ഥിയാക്കണമെന്ന് കുടുംബം. തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചു. മുഖ്യമന്ത്രി, എൻസിപി നേതാക്കൾ, സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവർക്കാണ് മേരി ചാണ്ടി കത്തയച്ചിരിക്കുന്നത്. തനിക്കോ മക്കള്‍ക്കോ സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്ന് കത്തില്‍ മേരി ചാണ്ടി പറയുന്നു.
കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കുടുംബം ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ച് പാർട്ടി നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്. നേരത്തെ കുട്ടനാട് സീറ്റില്‍ ആര് മത്സരിക്കണമെന്ന് കാര്യത്തില്‍ തോമസ് ചാണ്ടിയുടെ കുടുംബത്തിന്‍റെ അഭിപ്രായം ആരായാണം എന്ന വാദം ഉയര്‍ന്നിരുന്നു.

അതേസമയം ജോസ്-ജോസഫ് പക്ഷം കുട്ടനാട് സീറ്റിനുവേണ്ടിയുള്ള തർക്കം മറുക്കിയിരിക്കുകയാണ്. യുഡിഎഫ് നിർദേശം മറികടന്ന് തെരുവിൽ വാക്പോരുമായി രംഗത്തെത്തി. പൗരത്വ ഭേദഗതി വിഷയം ഉൾപ്പെടെ ഉയർത്തി ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട സാഹചര്യത്തിൽ തമ്മിൽ പോര് യുഡിഎഫ് മുന്നണിക്ക് ബാധ്യതയായി മറുകയാണ്. ഇങ്ങനെ തർക്കം തുടർന്നാൽ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായി.
കേരള കോൺഗ്രസ്(എം)ന് അവകാശപ്പെട്ട സീറ്റാണ് കുട്ടനാട് സീറ്റ്. എന്നാൽ കേരള കോൺഗ്രസ്(എം) തങ്ങളാണെന്ന അവകാശവാദവുമായി കണ്ട് വിഭാഗവും നിലയുറപ്പിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഇതോടെ തമ്മിലടിമൂലം ഇനി സീറ്റ് നഷ്ടപ്പെടുത്താനാകില്ലെന്ന പൊതുവികാരം കോൺഗ്രസിൽ ഉയർന്നു. അരനൂറ്റാണ്ടായി യുഡിഎഫിന് എതിരുപോലുമില്ലാതിരുന്ന പാലാ സീറ്റ് നഷ്ടപ്പെട്ടത് ഈ തമ്മിലടി കാരണമാണെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.












Click it and Unblock the Notifications