India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടനാട് വികസന അതോറിറ്റി സ്ഥാപിക്കണം: കേന്ദ്രസർക്കാറിനോട് കൊടിക്കുന്നില്‍ സുരേഷ് എംപി

Google Oneindia Malayalam News

ദില്ലി: കുട്ടനാട് മേഖലയുടെ പരിപൂർണ്ണവും സമഗ്രവുമായ വികസനത്തിനും നിലവിലുള്ള ബഹുമുഖ പ്രശ്നങ്ങളുടെ പരിഹാരത്തിനുമായി സ്റ്റാറ്യുട്ടറി അധികാരങ്ങളുള്ള കുട്ടനാട് വികസന അതോറിറ്റി സ്ഥാപിക്കണമെന്ന്‌ കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്. ലോക്സഭയിൽ ശൂന്യവേളയിലായിരുന്നു കേന്ദ്ര സർക്കാറിനോട് കൊടിക്കുന്നില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

സവിശേഷമായ കാർഷിക മേഖല എന്ന നിലയിലും ഭൂപ്രകൃതി കൊണ്ടും വ്യത്യസ്തത പുലർത്തുന്ന കുട്ടനാട് ഇന്ന് അനവധി തുടർപ്രശ്നങ്ങൾക്കു നടുവിലാണ് എന്നും ഈ വിഷയങ്ങളിൽ സ്ഥായിയായ കേന്ദ്ര സംസ്ഥാന സർക്കാർ തല ഇടപെടലുകൾക്ക് വിവിധ വകുപ്പുകൾക്ക് പകരം ഒരൊറ്റ ഏജൻസി വഴി പരിഹാരം കാണണമെന്നും അതിനായാണ് കുട്ടനാട് ഡെവലപ്മെന്റ് ഏജൻസി എന്ന ആശയം മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂനമർദം, കാലാവസ്ഥ വ്യതിയാനം, ആഗോള താപനം, കാലം തെറ്റിയ മൺസൂൺ , എന്നിവയുടെയെല്ലാം അനന്തരഫലമായി കുട്ടനാട് മേഖലയിലും പ്രശ്നങ്ങൾ ഉണ്ടാകുന്നു, തുടർച്ചയായ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുന്നതു വഴി വലിയ വെള്ളക്കെട്ടുകൾ കാർഷിക ആവാസ മേഖലയിൽ ഉണ്ടാകുന്നു, ഇതിനാൽ തന്നെ പാടശേഖരങ്ങളും, വീടുകളും ഉൾപ്പെടെ വെള്ളത്തിനടിയിലാകുന്ന അവസ്ഥ ഉണ്ടായതായും, മാസങ്ങളോളം ജനങ്ങൾ റിലീഫ് ക്യാമ്പുകളിൽ കഴിയേണ്ട സാഹചര്യം ആണ് ഉള്ളതെന്നും, ഇതിനെല്ലാം താൽകാലിക പരിഹാരങ്ങളല്ല, പകരം സമഗ്രവും ശാസ്ത്രീയവും ആയ പരിഹാരങ്ങൾ ഈ അവസ്ഥക്ക് മാറ്റം കണ്ടെത്താൻ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു

കൃഷി നാശവും വിള നാശവും വലിയ തോതിൽ സംഭവിക്കുന്ന കുട്ടനാട്ടിൽ കർഷകർ കൃഷിയിൽ നിന്നും പിന്മാറുന്ന അവസ്ഥയുണ്ട്, അവർക്ക് മതിയായ സാമ്പത്തിക സഹായം, കൃഷി പ്രോത്സാഹനം, എന്നിവ നൽകാനും, പാടശേഖരങ്ങളുടെ പുറം ബണ്ട് സ്ഥിരമായി തകരുന്ന അവസ്ഥക്ക് പരിഹാരം കണ്ടെത്താനും, കാർഷിക സമൂഹത്തെയും കൃഷിയെയും പൂർണ്ണമായി സദാസമയവും പിന്തുണക്കുന്ന ഒരു സംവിധാനം കൂടി കുട്ടനാട് ഡെവലപ്പ്മെന്റ് ഏജൻസി എന്ന ആശയത്തിലൂടെ പ്രാവർത്തികമാക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടണമെന്നും ആവശ്യപ്പെട്ടു. ഓരോ സാഹചര്യങ്ങൾ ക്കനുസരിച്ചുള്ള സഹായമാണ് മറിച്ച് കുട്ടനാടിനു ആവശ്യം സ്ഥായിയായ പ്രശ്നപരിഹാര സംവിധാനമാണെന്നും ചൂണ്ടിക്കാട്ടി.

കുട്ടനാട്ടിൽ വർധിച്ചു വരുന്ന ജലമലിനീകരണവും അതുയർത്തുന്ന കാൻസർ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നവും നേരിടാൻ വേണ്ടത് കൃത്യതയോടെയുള്ള ആസൂത്രണവും പദ്ധതികളും ആണെന്നും ചൂണ്ടിക്കാട്ടി. ഇതിലേക്ക് കുട്ടനാടിനു വേണ്ടി ഒരു പ്രത്യേക കുടിവെളള വിതരണ സംവിധാനവും വെള്ളം ശുദ്ധീകരിക്കുന്നതിനു ആധുനിക പ്ലാന്റുകളും ചൂണ്ടിക്കാട്ടി. ഒപ്പം തന്നെ ടൂറിസത്തിനും മൽസ്യബന്ധനത്തിനും കൃഷിക്കും പോലും അപകടം ആയി മാറിയ കുളവാഴ , ആഫ്രിക്കൻ പായൽ തുടങ്ങിയവയുടെ വ്യാപനം നിയന്ത്രിക്കാനുള്ള നടപടികളും നിരന്തരമായി നടത്തണെമെന്നും അതിനായി ഒരു സംവിധാനം പഞ്ചായത്ത് തലത്തിലും കുടുംബശ്രീ പോലെയുള്ള സംഘടനകളിലൂടെയും നടപ്പാക്കണമെന്നും പറഞ്ഞു.

കുട്ടനാട്ടിലെ ജലപാതകളുടെയും ബോട്ടുകൾ ഉൾപ്പെടെയുള്ളവെയുടെയും ജലപാത അടിസ്ഥാന സൗകര്യങ്ങളുടെയും ആധുനികവൽക്കരണവും യഥാസമയം നടത്താൻകൂട്ടണ്ട അതോറിട്ടിക്ക് മാത്രമേ കഴിയു എന്നും , നിലവിൽ കാലഹരണപ്പെട്ട ബോട്ടുകൾ ആണ് സർവീസിൽ ഉള്ളതെന്നും, ഇവയ്ക്കു പകരം ആധുനിക ബോട്ടുകൾ, ആധുനിക ബോട്ട് ജെട്ടികൾ, ആധുനിക കനലുകൾ തുടങ്ങിയവയുടെ നിർമാണവും ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ തന്നെ മുന്നോട്ട് വരണം എന്നും ആവശ്യപ്പെട്ടു. ഒപ്പം തന്നെ കുട്ടനാടിന്റെ വാണിജ്യ ജലപാതയുടെ വികസനം ബഹുതല ജലഗതാതാഗത വാണിജ്യ സൗകര്യങ്ങൾ ഉൾപ്പെടെ കേന്ദ്ര സർക്കാർ ആവിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു.

ഈ വിഷയങ്ങളെല്ലാം തന്നെ ഏകോപിപിച്ചു കൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ ഏകജാലക സംവിധാനം പോലെ നടപ്പാക്കാൻ സ്റ്റാറ്റ്യൂട്ടറി അധികാരമുള്ള കുട്ടനാട് ഡെവലപ്മെന്റ് അതോറിറ്റി സ്ഥാപിക്കാൻ ഉടൻ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Kuttanad Development Authority should be set up: Kodikunnil Suresh MP to the Central Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X