കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ കർഷകർക്കായി കുട്ടനാട് FM 90.0, രാജ്യത്ത് തന്നെ ആദ്യമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ

Google Oneindia Malayalam News

ആലപ്പുഴ: കേരളത്തിലെ കർഷകർക്കുള്ള സ്നേഹോപകാരം കർഷകന്റെ റേഡിയോ "കുട്ടനാട് FM 90.0" ശബ്ദിച്ചു തുടങ്ങിയതായി കൃഷി വകുപ്പ് മന്ത്രി വിഎസ് സുനിൽ കുമാർ. സർക്കാർ സംവിധാനത്തിൽ രാജ്യത്ത് തന്നെ ആദ്യമായി ഒരു വകുപ്പിനു കീഴിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ കേരളത്തിലാണ് എന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന കൃഷി വകുപ്പിൻ്റെ കീഴിൽ ഫാം ഇൻഫോർമേഷൻ ബ്യൂറോയുടെ നിർവ്വഹണത്തിലാണ് റേഡിയോ നിലയം പ്രവർത്തിക്കുക.

'' കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട്ടിലെ കർഷകർക്കു കാർഷിക വിജ്ഞാനം കാതുകളിൽ എത്തിക്കാൻ ഉണർത്തു പാട്ടുമായി കുട്ടനാട് എഫ് എം 90. 0 ഇന്നു മുതൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 1. 30ന് കമ്മ്യൂണിറ്റി റേഡിയോയ്ക്ക്‌ ശബ്ദം നൽകിക്കൊണ്ട് നിലയം ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. കർഷകർക്ക് മാത്രമായി ഒരു റേഡിയോ നിലയം കേരളത്തിന്റെ നെല്ലറയിൽ സംപ്രേഷണം ആരംഭിച്ചതായി പ്രഖ്യാപിക്കുന്നു''.

ALP

'' ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ് ഈ എഫ് എം സ്റ്റേഷൻ. ആലപ്പുഴ ജില്ലയിലെ കളർകോടാണ് സ്റ്റേഷൻ സ്ഥാപിതമായിരിക്കുന്നത്. കൃഷി അറിവുകൾ, കാലാവസ്ഥ, കീട രോഗ നിയന്ത്രണ മാർഗങ്ങൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എന്നിവ കുട്ടനാടൻ കർഷകർക്ക് നിരന്തരം ഇതിലൂടെ ലഭ്യമാകും. ഒപ്പം നാടൻപാട്ടുകളും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും. ആദ്യഘട്ടത്തിൽ ദിവസവും രണ്ട് മണിക്കൂർ ആയിരിക്കും സംപ്രേക്ഷണം. ഘട്ടംഘട്ടമായി സമയം വർദ്ധിപ്പിക്കും. രാവിലെ 7 മുതൽ 9 മണി വരെയാണ് ആദ്യഘട്ടത്തിൽ സംപ്രേക്ഷണം''.

''കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ.വാസുകി ഐ.എ.എസ്. "കണ്ണേ കലൈമാനേ "എന്ന ഗാനം ആലപിച്ചുകൊണ്ടാണ് കലാപരിപാടികൾക്ക് തുടക്കമിട്ടത്. കമ്മ്യൂണിറ്റി റേഡിയോയുടെ ശീർഷകഗാനം തയ്യാറാക്കിയത് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. വിദ്യാധരൻ മാസ്റ്ററാണ്. നാടൻ ശൈലികൾ ഉൾപ്പെടുത്തിയുള്ള മനോഹര ശീർഷകഗാനം ആണ് മാഷ് തയ്യാറാക്കിയിട്ടുള്ളത്.
ശ്രീ. ഒ.എൻ.വി. കുറുപ്പിന്റെ "ആവണിപ്പാടം" എന്ന കവിതയും മുൻ ചീഫ് സെക്രട്ടറി ശ്രീ. കെ. ജയകുമാറിന്റെ അരിശ്രീ എന്ന ഗാനവും, തൃശൂർ നാട്ടറിവുപഠന കേന്ദ്രത്തിലെ ഡോ. സി. ആർ. രാജഗോപാലൻ മാഷിന്റെ നാട്ടറിവ് പ്രഭാഷണവും മറ്റു കൃഷി അറിവുകളും അടങ്ങിയതായിരുന്നു ആദ്യദിന സംപ്രേഷണ പരിപാടികൾ. കൃഷി- മൃഗസംരക്ഷണ- ക്ഷീരവികസന- മത്സ്യബന്ധനം മേഖലയിലെ വിവിധ പരിപാടികളാണ് വരുംദിനങ്ങളിൽ സംപ്രേഷണം ഉണ്ടാകുക'' എന്നും മന്ത്രി അറിയിച്ചു.

English summary
Kuttanad FM 90.0, Radio station for farmers in Kerala begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X