കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് തന്നെയെന്ന് സൂചന; ചൊവ്വാഴ്ച്ച യോഗം ചേരും; ജോസ് വിഭാഗം ഏങ്ങോട്ട്?

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് കുട്ടനാട്. എന്‍സിപിയുടെ തോമസ് ചാണ്ടിയുടെ മരണത്തോടെയാണ് കുട്ടനാട്ടില്‍ തെരഞ്ഞെടുപ്പിന് വഴി തെളിഞ്ഞത്. തെരഞ്ഞെടുപ്പ് തീരുമാനിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള ചര്‍ച്ചകളിലാണ് കക്ഷികള്‍. യുഡിഎഫില്‍ നിന്നും കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തന്നെയാണെന്നാണ് സൂചന. കുട്ടനാട് സീറ്റ് സംബന്ധിച്ച് യുഡിഎഫ് ഇത്തരമൊരു തീരുമാനമെടുത്താല്‍ ജോസ് കെ മാണിയുടെ യുഡിഎഫ് പ്രവേശനം നടന്നെന്ന് വരില്ല.

വോട്ടര്‍മാരില്‍ 18ശതമാനം യുവാക്കള്‍! രാജസ്ഥാനില്‍ അട്ടിമറി വിജയം തേടി കോണ്‍ഗ്രസ്! വോട്ടര്‍മാരില്‍ 18ശതമാനം യുവാക്കള്‍! രാജസ്ഥാനില്‍ അട്ടിമറി വിജയം തേടി കോണ്‍ഗ്രസ്!

കുട്ടനാട്

കുട്ടനാട്

കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കുമെന്ന് പിജെ ജോസഫ് വിഭാഗം ശനിയാഴ്ച്ച പറഞ്ഞിരുന്നു. കുട്ടനാട് സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ മുമ്പ തന്നെ ധാരണയുണ്ടായിരുന്നുവെന്നുമാണ് ജോസഫ് വ്യക്തമാക്കിയിരുന്നു. ഈ അവകാശ വാദത്തെ ഉറപ്പിക്കുന്ന തരത്തില്‍ ജോസഫ് വിഭാഗം തന്നെ യുഡിഫ് കുട്ടനാട്ടില്‍ മത്സരിക്കുമെന്നാണ് സൂചന.

യുഡിഎഫ് യോഗം

യുഡിഎഫ് യോഗം

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കമുണ്ടായാല്‍ മാത്രം കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനായി ചൊവ്വാഴ്ച്ച യുഡിഎഫ് യോഗം ചേരുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കുട്ടനാട് മത്സരിച്ചത് പിജെ ജോസഫ് വിഭാഗമായിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന് പാര്‍ട്ടിക്ക് അകത്ത് തന്നെ ആവശ്യം ഉയരുന്നുണ്ട്. വിജയസാധ്യത ഉയര്‍ത്തിയാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്.

ജോസ് വിഭാഗം

ജോസ് വിഭാഗം

ജോസഫ് വിഭാഗത്തില്‍ നിന്നു തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ജോസ് കെ മാണിയുടെ യുഡിഎഫ് പ്രവേശനത്തിന് മങ്ങലുണ്ടാക്കും. യുഡിഎഫ് പ്രവേശന ചര്‍ച്ചയില്‍ ജോസ് വിഭാഗം സീറ്റ് ആവശ്യപ്പെട്ടേക്കും. ഇത് ജോസഫിനെ ചൊടിപ്പിക്കുകയും ചെയ്യും. എന്നാല്‍ നിലവില്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം കുട്ടനാട് സീറ്റില്‍ ജോസഫ് വിഭാഗം മത്സരിക്കുന്നുവെന്നാണ്.

പിജെ ജോസഫിന്റെ ആവശ്യം

പിജെ ജോസഫിന്റെ ആവശ്യം

2011 ലെ തെരഞ്ഞെടുപ്പില്‍ തോമസ് ചാണ്ടിക്കെതിരെ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്ത കേരള കോണ്‍ഗ്രസ് എമ്മിലെ കെസി ജോസഫ് ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് മാറിയതോടെയാണ് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കുന്നത്. ജേക്കബ് എബ്രഹാമിനായിരുന്നു സീറ്റ് നല്‍കിയത്. അദ്ദേഹത്തിന് തന്നെ സീറ്റ് കൈമാറണമെന്നാണ് പിജെ ജോസഫിന്റെ ആവശ്യം.

യുഡിഎഫ് സ്ഥാനാര്‍ത്ഥി

യുഡിഎഫ് സ്ഥാനാര്‍ത്ഥി

എന്നാല്‍ ചവറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷിബു ബേബി ജോണ്‍ തന്നെ മത്സരിക്കും. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ ഇതുവരേയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. അതിനിടെ യുഡിഎഫ് ഇന്ന് ജില്ലാ നേതൃയോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ചവറ ഉപതെരഞ്ഞെടുപ്പ് മാത്രമായിരിക്കും ചര്‍ച്ച. അതേസമയം ചവറ സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.

എംസി കമറൂദ്ദീന്‍ എംഎല്‍എക്കെതിരെ വണ്ടിചെക്ക് കേസും; സമന്‍സ് അയച്ചു; അടിക്കടി പരാതികള്‍എംസി കമറൂദ്ദീന്‍ എംഎല്‍എക്കെതിരെ വണ്ടിചെക്ക് കേസും; സമന്‍സ് അയച്ചു; അടിക്കടി പരാതികള്‍

സദ്ദാം ഹുസൈന്റെ മൃതദേഹം പുറത്തെടുത്തു!! 12 വര്‍ഷത്തിന് ശേഷം, അഴുകാതെ... എന്താണ് സത്യംസദ്ദാം ഹുസൈന്റെ മൃതദേഹം പുറത്തെടുത്തു!! 12 വര്‍ഷത്തിന് ശേഷം, അഴുകാതെ... എന്താണ് സത്യം

English summary
Kuttanad bypoll: Indication that the Kuttanad seat belongs to the PJ Joseph group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X