തോമസ് ചാണ്ടിക്ക് പകരക്കാരന്‍ കുടുംബത്തില്‍ നിന്ന് തന്നെ; ഭാര്യ മേഴ്സി സ്ഥാനാര്‍ത്ഥിയായേക്കും

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കുട്ടനാട്ടില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി സജീവമാവുകയാ രാഷ്ട്രീയ പാര്‍ട്ടികള്‍. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ചകളാണ് എന്‍സിപിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

പലപേരുകളും ഉയര്‍ന്നു വന്നെങ്കിലും തോമസ് ചാണ്ടിയോളം പോന്നൊരു നേതാവിനെ കണ്ടെത്താന്‍ കഴിയാത്തത് എന്‍സിപി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയായിരുന്നു. ഒടുവില്‍ തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുമെന്നാണ് എന്‍സിപി വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

സിപിഎം നിര്‍ദ്ദേശം

സിപിഎം നിര്‍ദ്ദേശം

വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സീറ്റ് ജനാധിപത്യ കേരളാ കോണ്‍ഗ്രസുമായി വെച്ചുമാറാന്‍ സിപിഎം തുടക്കത്തില്‍ എന്‍സിപിയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന്‍റെ ആവശ്യം ഇല്ലെന്നും സ്ഥാനാര്‍ത്ഥിയെ തങ്ങള്‍ തന്നെ കണ്ടെത്തെമെന്നു എന്‍സിപി വ്യക്തമാക്കിയതോടെ ഈ നീക്കത്തില്‍ നിന്ന് സിപിഎം പിന്‍വാങ്ങുകയായിരുന്നു.

നിര്‍ണ്ണായകം

നിര്‍ണ്ണായകം

നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായകമായ കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം കുട്ടനാട് എംഎല്‍എയുമായിരുന്നു കെസി ജേസഫിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു സിപിഎം നീക്കം.

2006 ല്‍

2006 ല്‍

2006 ല്‍ കെസി ജോസഫിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു കുട്ടനാട്ടില്‍ നിന്ന് ആദ്യമായി തോമസ് ചാണ്ടി നിയമസഭയില്‍ എത്തിയത്. അന്ന് ഡിഐസിയിലായിരുന്നു തോമസ് ചാണ്ടി പിന്നീട് ലയനത്തിലൂടെ എന്‍സിപിയില്‍ എത്തുകയായിരുന്നു. ഇതോടെയാണ് എല്‍ഡിഎഫില്‍ സീറ്റ് എന്‍സിപിക്ക് ലഭിക്കുന്നത്.

വിട്ടുകൊടുക്കില്ല

വിട്ടുകൊടുക്കില്ല

കഴിഞ്ഞ രണ്ട് തവണയായി പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിച്ചു കൊണ്ടിരിക്കുന്ന സീറ്റ് വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി നേതൃത്വം സിപിഎമ്മിനെ അറിയിച്ചു. ഇതോടെ കെസി ജോസഫിനെ രംഗത്ത് ഇറക്കാനുള്ള നീക്കത്തില്‍ നിന്നും സിപിഎം പിന്‍വാങ്ങുകയും ചെയ്തു.

കുടുംബത്തില്‍ നിന്ന്

കുടുംബത്തില്‍ നിന്ന്

ഉപതിരഞ്ഞെടുപ്പില്‍ തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയുള്ള ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് എന്‍സിപി ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് അദ്യം തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് അഭിപ്രായം തേടുമെന്നും ജില്ലയ്ക്ക് പുറത്ത് നിന്ന് കുട്ടാനാട്ടില്‍ ആരേയും സ്ഥാനാര്‍ത്ഥിയാക്കില്ലെന്നും എന്‍സിപി ജില്ലാ അധ്യക്ഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

സഹതാപ തരംഗം

സഹതാപ തരംഗം

സ്ഥാനാര്‍ത്ഥിയെ പറ്റിയുള്ള പ്രാരംഭ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും എന്‍സിപി നേതൃത്വം വ്യക്തമാക്കുന്നു. തോമസ് ചാണ്ടിയുടെ ഭാര്യ മേഴ്സിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് എന്‍സിപിയിലെ പൊതു അഭിപ്രായം. കുടുംബത്തില്‍ നിന്ന് ഒരാള്‍ സ്ഥാനാര്‍ത്ഥിയാവുന്നത് സഹതാപ തരംഗത്തിന് ഇടയാക്കുമെന്നും എന്‍സിപി നേതൃത്വം വിലയിരിത്തുന്നു.

വെല്ലുവിളിയാവുന്നത്

വെല്ലുവിളിയാവുന്നത്

എന്‍സിപിയുടെ കാര്യമായ ശേഷിയൊന്നുമില്ലാത്ത മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ വോട്ടുകള്‍ക്കൊപ്പം തന്‍റെ വ്യക്തിബന്ധങ്ങളും സ്വാധീനവും ഉപയോഗിച്ചായിരുന്നു തോമസ് ചാണ്ടി കുട്ടനാട്ടില്‍ വിജയിച്ചു വന്നിരുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് എന്‍സിപിക്ക് വെല്ലുവിളിയാവുന്നത്

ഡിഐസി ടിക്കറ്റില്‍

ഡിഐസി ടിക്കറ്റില്‍

1982 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കേരള കോണ്‍ഗ്രസിലെ കെസി ജോസഫിനെ അട്ടിമറിച്ചു കൊണ്ടാണ് 2006 ല്‍ കുട്ടനാട്ടില്‍ നിന്നും തോമസ് ചാണ്ടി ആദ്യമായി നിയമസഭയില്‍ എത്തുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പിളര്‍ന്ന് കെ കരുണാകരന്‍ രൂപീകരിച്ച ഡിഐസി ടിക്കറ്റിലായിരുന്നു 2006 ലെ മത്സരം.

2011 ലും 2016 ലും

2011 ലും 2016 ലും

പിന്നീട് ഡിഐസി എന്‍സിപിയില്‍ ലയിച്ചതോടെ 2011 ലും 2016 ലും എന്‍സിപി സ്ഥാനാര്‍ത്ഥിയായി തോമസ് ചാണ്ടി കുട്ടനാട്ടില്‍ വിജയം തുടര്‍ന്നു. 2011 ല്‍ കെസി ജോസഫിനേയും 2016 ല്‍ ജേക്കബ് എബ്രഹാമിനേയുമായിരുന്നു തോല്‍പ്പിച്ചത്.

യുഡിഎഫിലും

യുഡിഎഫിലും

അതേസമയം, മറുവശത്ത് യുഡിഎഫിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുകയാണ്. രൂക്ഷമായ ജോസഫ്-ജോസ് പക്ഷ പോര് കുട്ടനാട്ടിലും കലവേദന സൃഷ്ടിക്കുമോയെന്നാണ് യുഡിഎഫിന്‍റെ ആശങ്ക. പാലായിലെ കുത്തക മണ്ഡലം കേരള കോണ്‍ഗ്രസിലെ പോര് കാരണം നഷ്ടപ്പെട്ടതിന്‍റെ ദുരനുഭവം യുഡിഎഫിന് മുന്നിലുണ്ട്. സീറ്റ് പിടിക്കാനായി ജോസ് കെ മാണി, പിജെ ജോസഫ് വിഭാഗങ്ങള്‍ ഇപ്പോഴേ നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+