കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റിക്കാട്ടൂര്‍ സ്‌കൂളില്‍ കുടിവെള്ളമെത്തും; ജപ്പാന്‍ പദ്ധതിയില്‍ നിന്നുതന്നെ

Google Oneindia Malayalam News

കോഴിക്കോട്: പെരുവയല്‍ പഞ്ചായത്തിലെ കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളിലേക്ക് വെള്ളമെത്തിക്കും.
നിലവില്‍ ജില്ലാ പഞ്ചായത്താണ് സ്‌കൂളിലേക്കുള്ള കുടിവെള്ളം എത്തിക്കുന്നത്.

സ്‌കൂളിന് കിണര്‍ കുഴിക്കാനുള്ള ശ്രമവും മാമ്പുഴ പുഴയ്ക്ക് സമീപം കിണര്‍ നിര്‍മിച്ച് പൈപ്പിടാനുള്ള ശ്രമവും നടക്കാതെ വന്ന സാഹചര്യത്തിലാണ് കലക്ടര്‍ യു.വി. ജോസ് പ്രശ്‌നത്തില്‍ ഇടപെട്ടത്. ഇതിനായി മുന്‍പ് വകയിരുത്തിയ 25 ലക്ഷം രൂപയുടെ പദ്ധതി ഭേദഗതി വരുത്തി പൈപ്പിടാനുള്ള നടപടികള്‍ ആരംഭിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൈക്ക അധികൃതരോട് കലക്ടര്‍ ആവശ്യപ്പെട്ടു.

 ghss-kuttikkattoor

വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ പി. മുജീബ് റഹ്മാന്‍, ജൈക്ക അസിസ്റ്റന്റ് എന്‍ജിനിയര്‍ ജമീല ടി.പി, ലാന്റ് റവന്യൂ തഹസില്‍ദാര്‍ സി. അനിതകുമാരി, ഡെപ്യൂട്ടി എക്‌സിക്യൂറ്റീവ് എന്‍ജിനീയര്‍ അബ്ദുള്‍ ഗഫൂര്‍, അസിസ്റ്റന്റ് എക്‌സിക്യൂറ്റീവ് എന്‍ജിനീയര്‍ ജിതേഷ്, കുറ്റിക്കാട്ടൂര്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് കെ. സുഗതകുമാരി, ഹെഡ്മിസ്ട്രസ് ആശ വി.എ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എ.എം. സൂഹ്‌റ, പിടിഎ പ്രസിഡന്റ് മൂസ മൗലാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


കാക്കൂര്‍ പഞ്ചായത്തിലെ കാരക്കൂട്ടത്തില്‍ 35 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനും തീരുമാനമായി. സെന്‍ട്രല്‍ ചെങ്ങോടു പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15,000 ലിറ്റര്‍ കുടിവെള്ളമാണ് ലഭ്യമാക്കുക. പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്കെതിരായി ഹൈക്കോടതിയില്‍ നിലവിലുളള കേസിന്റെ പേരില്‍ ജലവിതരണപദ്ധതി ഉപേക്ഷിക്കരുതെന്ന് കലക്റ്റര്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണ സഹകരണമുണ്ടാകും. സെന്‍ട്രല്‍ ചെങ്ങോടു പദ്ധതിയിലൂടെ ജലവിതരണം പ്രാവര്‍ത്തികമാവാതെ വന്നാല്‍ പരാതിക്കാരുടെ കിണറുകളില്‍ പമ്പിങ് പരിശോധന നടത്തി ജലലഭ്യത സംബന്ധിച്ച റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.

<br>സുപ്രീംകോടതി വിധിയില്‍ സിപിഎമ്മിനെ ബിജെപി കുരുക്കും!! വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്തു!!
സുപ്രീംകോടതി വിധിയില്‍ സിപിഎമ്മിനെ ബിജെപി കുരുക്കും!! വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്തു!!

ഐഎന്‍എല്‍ ഇടതുമുന്നണിയിലെത്തും, കട്ടായം, ഇതുവരെ ചെയ്തത് നീതി കേട്ഐഎന്‍എല്‍ ഇടതുമുന്നണിയിലെത്തും, കട്ടായം, ഇതുവരെ ചെയ്തത് നീതി കേട്

English summary
kuttikattur school drinking water shortage solved; japan water plan implement in school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X