കുറ്റിപ്പുറത്തെ ജനനേന്ദ്രിയം മുറിച്ച കേസ് ഒത്തുതീർപ്പാകുന്നു! യുവതിയെ തടഞ്ഞപ്പോൾ അബദ്ധത്തിൽ...
സെപ്റ്റംബർ 21നാണ് കുറ്റിപ്പുറത്തെ ലോഡ്ജിൽ വെച്ച് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്.
Recommended Video

കൊച്ചി: ഏറെ വിവാദമുണ്ടാക്കിയ കുറ്റിപ്പുറത്തെ ജനനേന്ദ്രിയം മുറിച്ച കേസിന് പരിസമാപ്തിയാകുന്നു. പ്രശ്നങ്ങളും വഴക്കുകളും മറന്ന് ഒരുമിച്ച് ജീവിക്കാൻ തയ്യാറാണെന്ന് ജനനേന്ദ്രിയത്തിന് മുറിവേറ്റ യുവാവും, ജനനേന്ദ്രിയം മുറിച്ച യുവതിയും ഹൈക്കോടതിയെ അറിയിച്ചു. യുവതി നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്.
തിരൂർ പുറത്തൂർ സ്വദേശിയായ യുവാവിനെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കാണിച്ചാണ് പാലക്കാട് സ്വദേശിനിയായ യുവതി ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. സെപ്റ്റംബർ 21നാണ് കുറ്റിപ്പുറത്തെ ലോഡ്ജിൽ വെച്ച് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് യുവതി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ഹേബിയസ് കോർപ്പസ്...
തന്നെ വിവാഹം കഴിച്ച യുവാവിനെ വീട്ടുകാർ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് യുവതി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. ജനനേന്ദ്രിയം മുറിച്ച കേസിൽ അറസ്റ്റിലായിരുന്ന യുവതി, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്.

യുവാവ് കോടതിയിൽ...
ഹേബിയസ് കോർപ്പസ് ഹർജിയിൽ മലപ്പുറം പുറത്തൂർ സ്വദേശിയായ യുവാവിനെ പോലീസ് ഹൈക്കോടതിയിൽ ഹാജരാക്കി. തുടർന്നാണ് യുവതിയോടൊപ്പം ജീവിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് യുവാവ് കോടതിയെ അറിയിച്ചത്. ജനനേന്ദ്രിയത്തിലെ മുറിവ് അബദ്ധത്തിൽ സംഭവിച്ചതാണെന്നും, യുവതി മുറിച്ചതല്ലെന്നും യുവാവ് ഹൈക്കോടതിയിൽ വ്യക്തമാക്കി.

അനുവാദം...
യുവാവിന്റെ വിശദീകരണം കേട്ട ഹൈക്കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചു. തുടർന്നാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. തങ്ങൾ വിവാഹിതരാണെന്നും, വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അദ്ദേഹത്തെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നുമാണ് പാലക്കാട് സ്വദേശിനിയായ യുവതി ഹൈക്കോടതിയിൽ ആരോപിച്ചിരുന്നത്.

കുവൈത്തിൽ...
2017 ഏപ്രിൽ 12ന് പാലക്കാട്ടെ ഒരു ഖാസിയുടെ കാർമികത്വത്തിലാണ് വിവാഹം നടന്നത്. ഇതിനുപിന്നാലെ യുവാവ് കുവൈത്തിൽ പോയി. എന്നാൽ വിവാഹം നടന്ന കാര്യം യുവാവിന്റെ വീട്ടുകാർക്ക് അറിയില്ലായിരുന്നു. തുടർന്ന് യുവാവ് തിരികെ നാട്ടിലെത്തിയപ്പോൾ യുവതിയോടൊപ്പം കുറ്റിപ്പുറത്തെ ലോഡ്ജിൽ മുറിയെടുത്തു. വീട്ടുകാരുടെ എതിർപ്പ് മാറിയില്ലെന്നറിഞ്ഞ യുവതി മനോവിഷമം മൂലം ബ്ലേഡ് കൊണ്ട് കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചു. ഇത് തടയുന്നതിനിടെ ജനനേന്ദ്രിയത്തിൽ അബദ്ധത്തിൽ മുറിവേൽക്കുകയായിരുന്നു എന്നാണ് ഇരുവരും കോടതിയിൽ പറഞ്ഞത്.

സെപ്റ്റംബറിൽ...
2017 സെപ്റ്റംബർ 21നാണ് കുറ്റിപ്പുറത്തെ ലോഡ്ജിൽ വെച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെന്ന വാർത്ത പുറത്തുവന്നത്. യുവാവിനോടൊപ്പം ലോഡ്ജിലുണ്ടായിരുന്ന യുവതിയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ഈ കേസാണ് ഇപ്പോൾ ഒത്തുതീർപ്പിലേക്കെത്തുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications