കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനിക റിപ്പോര്‍ട്ട് ലഭിച്ചില്ല, കുറ്റിപ്പുറം ബോംബ് അന്വേഷണം നിലച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: കുറ്റിപ്പുറം ഭാരതപ്പുഴയോരത്ത് ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം മരവിച്ചു. കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ 15ദിവസമായി യാതൊരു അന്വേഷണവും നടക്കുന്നില്ല. ബോംബുകളുടെ സീരിയല്‍ നമ്പറുകള്‍ പരിശോധിച്ച ശേഷമുള്ള സൈനിക ആയുധശാലയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണു അന്വേഷണം നടക്കാത്തതെന്നാണു പോലീസ് പറയുന്നത്.

ബിനോയ് കോടിയേരിക്ക് എളുപ്പം രക്ഷപ്പെടാനാകില്ല; ദുബായിലെ നിയമക്കുരുക്കള്‍!! ഈ അവസ്ഥയില്‍...ബിനോയ് കോടിയേരിക്ക് എളുപ്പം രക്ഷപ്പെടാനാകില്ല; ദുബായിലെ നിയമക്കുരുക്കള്‍!! ഈ അവസ്ഥയില്‍...

കുറ്റിപ്പുറത്തുനിന്നും ലഭിച്ച അഞ്ചു ബോംബുകളില്‍ മൂന്നെണ്ണത്തിന്റെ സീരിയല്‍ നമ്പറുകള്‍ മാത്രം പരിശോധിച്ചപ്പോഴുള്ള വിവരങ്ങള്‍ ആയുധശാലകളില്‍നിന്നും വാക്കാലുള്ള വിവരങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. മറ്റു രണ്ടുബോംബുകളുടെ സീരിയല്‍ നമ്പര്‍കൂടി പരിശോധിച്ച ശേഷം ഇവയുടെ റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ മാത്രമെ അന്വേഷണത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കാന്‍ കഴിയൂവെന്നാണു പോലീസ് പറയുന്നു. ഇതിന്റെ വിവരങ്ങള്‍ രണ്ടുദിവസത്തിനുള്ളില്‍ ഇ-മെയില്‍ മുഖേന അറിയിക്കാമെന്ന് ആയുധശാലയകളില്‍നിന്നും പറഞ്ഞിരുന്നെങ്കിലും ദിവസം 15കഴിഞ്ഞിട്ടും ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

bomb

കുറ്റിപ്പുറം ഭാരതപ്പുഴയോരത്ത് ബോംബുകള്‍ കണ്ടെത്തിയ സ്ഥലത്ത് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധന.

മഹാരാഷ്ട്രയില്‍നിന്നും പഞ്ചാബിലെ പത്താംകോട്, ജണ്ഡീഖഡ്, കാശ്മീര്‍
ആയുധസബ്ഡിപ്പോകളിലേക്കു അയച്ച ബോംബുകളാണ് ഇവയെന്ന് പോലീസിന് ആയുധശാലയില്‍നിന്നും വാക്കാലുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇനി ആയുധശാലയില്‍നിന്നും ഇ-മെയില്‍ വഴി മറ്റു വിവരങ്ങള്‍കൂടി ലഭിച്ചാല്‍ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ നേരിട്ടുപോയി അന്വേഷണം നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

കുരീപ്പുഴയ്ക്കെതിരെ കേസെടുക്കാനാകില്ല; സംഘപരിവാറിന്റെ എല്ലാ കള്ളങ്ങളും പൊളിഞ്ഞു, തെളിവില്ല!കുരീപ്പുഴയ്ക്കെതിരെ കേസെടുക്കാനാകില്ല; സംഘപരിവാറിന്റെ എല്ലാ കള്ളങ്ങളും പൊളിഞ്ഞു, തെളിവില്ല!

2001ല്‍ മഹാരാഷ്ട്രയിലെ പുല്‍ഗാവിലേയും പൂനൈയിലേയും സൈനിക ആയുധശാലകളില്‍ എത്തിയ ബോംബുകള്‍ പിന്നീടാണ് സബ്ഡിപ്പോകളിലേക്ക് അയച്ചത്. ഓരോബോംബിന്റെയും ആയുധങ്ങളുടേയും സീരിയല്‍ നമ്പര്‍ അടക്കം പരിശോധിച്ചാണു ആയുധശാലകളില്‍നിന്നും ഇക്കാര്യം പോലീസിന് ലഭിച്ചത്.ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍പോയ കേരളാ പോലീസ് കഴിഞ്ഞ 19നാണു നാട്ടില്‍തിരിച്ചെത്തിയത്.

2008ന് ശേഷം നിര്‍മിച്ച ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും വിവരങ്ങള്‍ ആയുധശാലകളില്‍ കമ്പ്യൂട്ടറൈസേഷനാണ്. ഇവയുടെ വിവരങ്ങള്‍ മിനുട്ടുകള്‍ക്കുള്ളില്‍ ലഭ്യമാകുമെങ്കിലും ഇതിനു മുമ്പു നിര്‍മിച്ചവയുടെ വിവരങ്ങള്‍ അറിയാന്‍ ദിവസങ്ങള്‍ എടുക്കും. ഇതാണ് അന്വേഷണം വൈകിപ്പിക്കുന്നത്. അന്വേഷണത്തിനായി 11ദിവസമാണു അന്വേഷണ സംഘം മഹരാഷ്ട്രയില്‍ തങ്ങിയത്. ക്ലേമോര്‍ കുഴിബോംബ് എന്നാണു കണ്ടെത്തിയ ബോംബിന്റെ പേരെങ്കിലും ഇവ കുഴിബോംബല്ലെന്നും പുറത്തുവെച്ചുംഉപയോഗിക്കാവുന്നവയാണ്. സൈന്യം മാത്രം ഉപയോഗിച്ചുവരുന്ന ഈ ബോംബ് പൊട്ടിയാല്‍ നൂറുമീറ്ററിനകത്തുള്ളവര്‍ക്ക് മരണം സംഭവിക്കുമെന്നും സൈനിക ആയുധശാലയില്‍നിന്നും പോലീസിന് വിവരംലഭിച്ചു. 700ഓളംചെറിയ ബോളുകളാണു ഒരുക്ലേമോര്‍ കുഴിബോംബിനകത്തുണ്ടാകുക.

മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ജയ്‌സണ്‍ കെഏബ്രഹാമിന്റെ നേതൃത്വത്തിലുളള അഞ്ചംഗ അന്വേഷണ സംഘമാണു മഹാരാഷ്ട്രയില്‍ അന്വേഷണം നടത്തിയത്.

English summary
kuttipuram bomb case; army did not gave the report enquiry still pending
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X