കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റിപ്പുറം ബോംബ്; അന്വേഷണം വെട്രിവേലിനെ കേന്ദ്രീകരിച്ച്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്ന് കുഴിബോംബുകളും കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പുതിയ ദിശയില്‍,മഹാരാഷ്ട്ര സ്വദേശിയും വളാഞ്ചേരിയില്‍ വാടക വീട്ടില്‍ താമസക്കാരനുമായ വെട്രിവേലാണ് കേന്ദ്ര കഥാപാത്രം.

ദിവസങ്ങള്‍ക്കു മുമ്പ് കണ്ടെടുത്ത കുഴിബോംബ് ആദ്യം കണ്ടത് ഇയാളായിരുന്നു. കുഴിബോംബിന്റെ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഇന്നലെ ഇതേ സ്ഥലത്തു നിന്ന് വെടിയുണ്ടകളും തോക്കിന്റെ ഭാഗങ്ങളും കണ്ടെടുത്തത്. കുഴിബോംബുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി .

parishodhikkunnu

കുറ്റിപ്പുറം ഭാരതപ്പുഴയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു.

ഇന്നലെ കണ്ടെടുത്ത വെടിയുണ്ടകള്‍ക്കൊപ്പമുള്ള കേബിള്‍ കണക്ടറില്‍ മഹാരാഷ്ട്ര കമ്പനി പേര്‍ കാണപ്പെട്ടിട്ടുണ്ട്. വെട്രിവേലിന്റെ മേല്‍വിലാസം ശേഖരിച്ച അന്വേഷണ സംഘത്തിലെ ഒരു ടീം മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടു. ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നത് പോലീസ് തള്ളിക്കളയുന്നില്ല. കുറ്റിപ്പുറം പാലത്തിന്റെ ആറാമത്തെ തൂണിനടുത്ത നിന്ന് തന്നെയാണ് വെടിയുണ്ട ശേഖരവും കണ്ടെടുത്തിരിക്കുന്നത്.

തിരൂര്‍ ഡി.വൈ.എസ്.പി.ഉല്ലാസിന്റെ നേതൃത്വത്തില്‍ മൂന്നുദിവസം പുഴയില്‍ വ്യാപക തിരച്ചില്‍ നടത്തിയപ്പോഴും വെടിയുണ്ടകള്‍ കാണപ്പെട്ടിരുന്നില്ല, അതുകൊണ്ടുതന്നെ കുറിറപ്പുറത്തും പരിസരത്തും ജനം ഭീതിയിലാണ്. അതിനിടെ മകരവിളക്കിനു പോകുന്ന അയ്യപ്പഭക്തരുടെ ഇടത്താവളമായ ഭാരതപ്പുഴയിലെ മിനി പമ്പയില്‍ പോലീസിന്റെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

പോത്തുകല്ല് പഞ്ചായത്ത് ഭരണം കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് ഒറ്റക്ക് ഭരണത്തിലേറുന്നത് ഇതാദ്യം
നാലു സംഘങ്ങളായി തിരിച്ച പ്രത്യേക ടീമുകളാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഉഗ്രശേഷിയുള്ള ബോംബുകള്‍ക്കു പിറകെ വെടിയുണ്ട ശേഖരവും ലഭിച്ച സാഹചര്യത്തില്‍ പ്രത്യേകസംഘം ഇന്നും ഭാരതപ്പുഴയില്‍ പരിശോധനക്കിറങ്ങുമെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

കുറ്റിപ്പുറത്തെ ആയുധ ശേഖരത്തിന്റെ ഉറവിടം തേടിയുള്ള പോലീസിന്റെ അന്വേഷണം ഊര്‍ജിതമാക്കി മലപ്പുറത്തിന്റെ ചുമതലയുള്ള പാലക്കാട് എസ്.പി.പ്രതീഷ് കുമാര്‍ പറഞ്ഞു.മൂന്ന് സംഘങ്ങളായാണ് പൊലീസ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന് സൈന്യവും, ദേശീയ അന്വേഷണ ഏജന്‍സികളും സഹകരിക്കും. രണ്ട് സംഘങ്ങളിലൊന്ന് സംസ്ഥാനത്തിനകത്തും ഒരു സംഘം സംസ്ഥാനത്തിന് പുറത്തുമാണ് അന്വേഷിക്കുന്നത്.

കുറ്റിപ്പുറത്ത് നിന്നും കണ്ടെടുത്തത് സൈനിക ശേഷിയുള്ള ക്ലേ മോര്‍ മൈനുകളാണെന്ന് കണ്ടെത്തിയതോടെ പൊലീസിന്റെ അന്വേഷണം ചെന്നെത്തിയത് മഹാരാഷട്രയിലെ പുല്‍ഗാവിലെ സൈനിക വെടിക്കോപ്പ് നിര്‍മ്മാണ ശാലയിലാണ്. ആയുധത്തില്‍ നിന്നും ലഭിച്ച സീരിയല്‍ നമ്പറുകളും മറ്റും വെച്ച് നടത്തിയ പരിശോധനയില്‍ 2001-ല്‍ മഹാരാഷ്ട്ര ചന്ദ്രാപുരിയിലെ പട്ടാള ബോംബ് നിര്‍മ്മാണ ശാലക്ക് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇനി ഇത് ഇവിടെ നിന്നും ഏത് സംസ്ഥാനത്തിന് വേണ്ടി വിതരണം നടത്തിയതാണെന്ന് കണ്ടെത്തണം.ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി. ജെയ്‌സണ്‍ കെ. എബ്രഹാമിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തിന് പുറത്ത് അന്വേഷണം നടത്തുന്നത്.സംഭവത്തെ കുറിച്ച് മിലിട്ടറി ഇന്റലിജന്‍സും, അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുദ്ധ കാലങ്ങളില്‍ ശത്രുക്കള്‍ക്ക് നേരെ മാത്രം ഉപയോഗിക്കുന്ന മാരക ആയുധങ്ങള്‍ പൊതുവെ സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ കണ്ടെത്തിയത് അതീവ ഗുരുതരമായാണ് പൊലീസും, ഇന്റലിജന്‍സും കാണുന്നത്. അതിനാല്‍ തന്നെ കേരളത്തിലെ മാവോയിസ്റ്റ് ബന്ധവും മേഖലയില്‍ താമസിക്കുന്ന മഹാരാഷ്ട്രയടക്കമുള്ള അന്യ സംസ്ഥാനക്കാരെക്കുറിച്ചും അന്വേഷിക്കും.രാജ്യത്തെ ഏറ്റവും വലിയ സൈനിക സൈനിക വെടിക്കോപ്പ് നിര്‍മ്മാണ കേന്ദ്രങ്ങളിലൊന്നാണ് പുല്‍ഗാവിലേത്. ഇവിടെ നിന്നും സൈനിക കേന്ദ്രങ്ങള്‍ക്ക് കൈമാറിയ ആയുധങ്ങള്‍ ഏതെങ്കിലും വിപ്ലവ ഗ്രൂപ്പുകള്‍ തട്ടിയെടുക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളികളയുന്നില്ല. എങ്കില്‍ അത് എങ്ങനെ കേരളം പോലൊരു സംസ്ഥാനത്ത് എത്തിയെന്നും, എന്തിനു വേണ്ടി എത്തിച്ചുവെന്നും പൊലീസിനെ കുഴക്കുകയാണ്.

English summary
Kuttipuram bomb case; investigation going on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X