കുറ്റിപ്പുറം പാലത്തിന്റെ ശില്പി കെവി അബ്ദുള്‍ അസീസ് നിര്യാതനായി
മലപ്പുറം: കുറ്റിപ്പുറം പാലത്തിന്റെ പ്രധാന ശില്പി റിട്ട സൂപ്രണ്ട് എഞ്ചിനീയര്‍ കെവി അബ്ദുള്‍ അസീസ് (94) നിര്യാതനായി. മദ്രാസ് ഗവണ്മെന്റിന്റെ കീഴിലും, സംസ്ഥാന പൊതുമരാമത്ത് വകുപ്പിലും എഞ്ചിനീയറായി ജോലി ചെയ്തു.കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് സൂപ്രണ്ട് എഞ്ചിനീയറായിരിക്കെയാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.
മണ്മറഞ്ഞ കുറ്റിപ്പുറം പാലത്തിന്റെ ശില്പി

കുറ്റിപ്പുറം പാലത്തിന്റെ ശില്പി അബ്ദുള്‍ അസീസ് കുറ്റിപ്പുറം പാലത്തിനരികെ
നിളയ്ക്ക് കുറുകെ പ്രകൃതിയുടെ സമ്പൂര്‍ണ്ണ സൗന്ദര്യത്തെ പുല്കി നില്ക്കുന്ന ഈ പാലം ഇന്നും ആരോഗ്യ ദൃഡഗാത്രമാണ്. ഈ പാലത്തിന്റെ നിര്‍മ്മാണ വിസ്മയങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ ഒരുപൊന്നാനിക്കാരന്റെ സ്പര്‍ശം കണ്ടെത്താനാകും. അന്തരിച്ച പൊന്നാനിക്കാരനായ അബ്ദുള്‍ അസീസാണ് പാലത്തിന്റെ ശില്‍പ്പികളില്‍ പൊന്നാനിയെ അടയാളപ്പെടുത്തുന്ന സാങ്കേതിക വിദഗ്ദ്ധന്.
കുറ്റിപ്പുറം പാലത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളില്‍ ഇരിക്കുന്നവര്‍അബ്ദുള്‍ അസീസിനെ ഓര്‍ക്കണമെന്നില്ല. എന്നാല്‍ അസീസിന് ഈപാലത്തെ തൊട്ടിരുന്നത് സ്വന്തം യുവത്വത്തെ മനസ്സുകൊണ്ട്തൊടുംപോലെയാണ്. പൗരാണിക പൊന്നാനിയില്‍ നിന്ന് ആധുനിക വിദ്യാഭ്യാസത്തിലേക്ക് നടന്നു കയറിയ വിരലിലെണ്ണാവുന്നവരില്‍ ഒരാളായിരുന്നു കുറ്റിപ്പുറം പാലത്തിന്റെ ശില്പി അബ്ദുള്‍ അസീസ്.
ചെന്നൈ ഡിണ്ടി കോളേജില്‍ നിന്ന് എന്‍ജിനീയറിംഗ് ഡിഗ്രികഴിഞ്ഞെത്തിയ 25കാരനായ അസീസിന് കുറ്റിപ്പുറം പാലത്തിന്റെ സൈറ്റില്‍ ജൂനിയര്‍ എന്‍ജിനീയറായി നിയമനം ലഭിച്ചു. നൂറുരൂപയാണ്അന്ന് ശമ്പളം.ഏറെ പ്രസി സന്ധികളെ തരണം ചെയ്താണ് കുറ്റിപ്പുറം പാലത്തിന്റെ നിര്‍മ്മാണം നടത്തിയിരുന്നതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തിരുന്നു. താമസ സൗകര്യം പോലും ഇല്ലാതിരുന്ന സമയത്ത് ഏറെ നിവേദനങ്ങള്‍ക്കൊടുവിലാണ് താമസിക്കാന്‍ മദ്രാസ് ഗവണ്മെന്റ് ഓലഷെഡ് നിര്‍മ്മിച്ചു നല്‍കിയത്.ഈ ഷെഡില്‍ നിന്ന് പാമ്പുകടിയേല്‍ക്കുകയും, ആധുനിക ചികിത്സ വികാസം പ്രാപിക്കാത്ത കാലമായതിനാല്‍ പാമ്പുകടിയേറ്റ ഭാഗത്ത് കോഴിയുടെ പിന്‍ഭാഗം വെച്ച് വിഷം വലിച്ചെടുക്കുകയും ചെയ്താണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു നടന്നത്.
1949 മെയ് എട്ടിന് അന്നത്തെ മദ്രാസ് ഗവണ്‍മെന്റിന്റെപൊതുമരാമത്ത് മന്ത്രി എം ഭക്തവത്സലം കുറ്റിപ്പുറം പാലത്തിന് കല്ലിട്ടു. ചെന്നൈയിലെ ദി മോഡേണ്‍ ഹൗസിംഗം കണ്‍സ്ട്രക്ഷന്‍ ആന്റ്പ്രോപ്പര്‍ട്ടീസ് (എം എച്ച് സി പി) ലിമിറ്റഡ് പാലം പണിതീര്‍ത്തു. 1953 നവംബര്‍ 11 ന് പൊതുമരാമത്തു മന്ത്രി ആര് ഷണ്മുഖ രാജശ്വേരസേതുപതി പാലം തുറന്നുകൊടുത്തു. അതിനുമുമ്പ് കോഴിക്കോട്ടേക്ക്പോയിരുന്നത് ഷൊര്‍ണ്ണൂര്‍ വഴിയാണ്.പാലം പണി നടക്കുമ്പോള്‍ നാട്ടുകാര്‍ ആദ്യമൊക്കെ അടുത്തുവരില്ലായിരുന്നു. പാലത്തിന്റെ തൂണുറയ്ക്കാന്‍ നരബലി നടത്തുമെന്ന് അവര്‍ക്ക്പേടിയായിരുന്നു.എന്നാല്‍, സാങ്കേതികത്തികവില്‍ പാലം പണിതീരുന്നത് കണ്ടപ്പോള്‍ അന്ധവിശ്വാസം വെടിഞ്ഞ് നാട്ടുകാര്‍ ആവേശത്തോടെ എത്തി. പാലം പണിക്കെത്തിയ എന്ജിനീയര്മാരില് അസീസിന്റെ വീട് 20 കിലോമീറ്റര്‍ മാത്രം ദൂരെ ആയിരുന്നുവെങ്കിലും വീട്ടില്‍ പോയിവരാന്‍ അനുവദമില്ലായിരുന്നു. എന്‍ജിനീയര്‍മാര്‍ പണിസ്ഥലത്ത് ഓലക്കുടിലില്‍ താമസിച്ചു. പാലം പണിയുടെ ചീഫ്എന്‍ജിനീയര്‍ ഡബ്ല്യ എച്ച് നമ്പ്യാരായിരുന്നു. പി.ടി നാരായണന് നായര്‍സൂപ്രണ്ട്, എഞ്ചിനീയറും.ഇ കൃഷ്ണന്, വി നാരായണമേനോന്, ബാലകൃഷ്ണമേനോന്, ഒ ബാലനാരായണന്‍ എന്നിവരൊക്കെഅസീസിന്റെ സഹപ്രവര്‍ത്തകരായിരുന്നു.
ഭാര്യ: കോടമ്പിയ കത്ത് സാറു. മക്കള്‍: സുലൈഖ, മുംതാസ്, ജമീല, ജന്നത്ത്, സലീം (ബിസിനസ്)
മരുമക്കള്‍: റിട്ട എഞ്ചിനീയര്‍ മുഹമ്മദ് അശ്റഫ് ,റിട്ട കെമിക്കല്‍ എഞ്ചിനീയര്‍ പിവി ഗഫൂര്‍, പരേതനായ സുലൈമാന്‍ അയിരൂര്‍, പി അബ്ദുള്‍ മജീദ് (സൗദി എയര്‍ലൈന്‍സ് റിട്ട സ്റ്റാഫ്), കെഎസ്.സബിത. സഹോദരങ്ങള്‍: പരേതരായ (ചന്ദ്രിക മുന്‍ പത്രാധിപര്‍ പ്രൊഫ കെവി അബ്ദുറഹിമാന്, ഡോ കുഞ്ഞിമൂസ, കുഞ്ഞമ്മദ്കുട്ടി, റിട്ട മൗനത്തുല്‍ ഇസ്ലാം സഭ കാഷ്യര്‍ ഹംസ, എംഐ ഹയര്‍ സെക്കണ്ടറി റിട്ട. എച്ച്എം അബ്ദുള്‍ ഖാദര്‍ ,മറിയക്കുട്ടി, ആയിശാബി. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12-ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications