കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി ഏറ്റെടുക്കൽ ഉടൻ തുടങ്ങും;കുറ്റ്യാടി ബൈപ്പാസ് നടപടികള്‍ ഊര്‍ജ്ജിതമാക്കി

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി: പതിറ്റാണ്ട് പഴക്കമുള്ള കുറ്റ്യാടി ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി പാറക്കല്‍ അബ്ദുള്ള എം.എല്‍.എ.അറീയിച്ചു.ബൈപ്പാസ് കടന്നുപോകുന്ന വഴിയിലെ ഭൂമിയുടെ വലിയൊരുഭാഗം കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നൂ എന്നതായിരുന്നു ഇതുവരെ ഭൂമി ഏറ്റെടുക്കലിന് തടസ്സമായി നിന്നിരുന്നത്.

എന്നാല്‍ ഇക്കാര്യം കേരള നെല്‍വയല്‍ സംരക്ഷണ സമിതി സപ്തംബര്‍ 24ന് ചേര്‍ന്നയോഗത്തില്‍ പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ വെള്ളാനിക്കരയിലെ ഫോറസ്ട്രി കോളജിലെ പാരിസ്ഥിതിക വിദഗ്ദ്ധന്‍ ഡോ:പി.ഒ.നമീറിന്റെ നേതൃത്വത്തില്‍ പരിശോധിക്കുകയും അടുത്ത ദിവസം തന്നെ ഇവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തുമെന്നും എം.എല്‍.എ.അറീയിച്ചു.

img

കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി 2008 ലാണ് ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍തടങ്ങുന്നത്. 20കോടി രൂപയാണ് ബൈപ്പാസിനായി സര്‍ക്കാര്‍ അനുവദിച്ചത്.സ്ഥല പരിശോധനക്ക ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ബാലകൃഷ്ണന്‍,വില്ലേജ് ഓഫിസര്‍ കെ.അസ്‌കര്‍,കൃഷി ഓഫിസര്‍ അപര്‍ണ്ണ ,കെ.ജി.മണിക്കുട്ടന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

ദിലീപിന് പിറകേ സുരേഷ് ഗോപിയും ജയിലിലേക്ക്? എംപി ആയിട്ടും താരത്തിന്‍റെ വെട്ടിപ്പ്; കുടുങ്ങിയാല്‍ അടപടലം കുടുങ്ങുംദിലീപിന് പിറകേ സുരേഷ് ഗോപിയും ജയിലിലേക്ക്? എംപി ആയിട്ടും താരത്തിന്‍റെ വെട്ടിപ്പ്; കുടുങ്ങിയാല്‍ അടപടലം കുടുങ്ങും

English summary
Kuttiyadi bypass action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X