ആരോഗ്യ രംഗത്തും കാര്‍ഷിക മേഖലയിലും കുറ്റ്യാടി അവഗണനയില്‍

  • Posted By:
Subscribe to Oneindia Malayalam

കുറ്റിയാടി: ആരോഗ്യ രംഗത്തും കാര്‍ഷിക മേഖലയിലും കുറ്റ്യാടി അവഗണിക്കപ്പെടുന്നു. കാര്‍ഷികാധിഷ്ഠിതപദ്ധതികള്‍ക്ക് അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും കുറ്റിയാടി മേഖല സര്‍ക്കാരിന്‍റെ അവഗണനയില്‍. ഇവിടെ വെള്ളം, വൈദ്യുതി, ഗതാഗത സൗകര്യങ്ങളുള്ള ഏക്കര്‍ കണക്കിന് ഭൂമി വെറുതെ കിടക്കുകയാണ്.

ലോകകപ്പ്: റഷ്യയിലേക്ക് ഇനി ആരൊക്കെ? പ്ലേഓഫ് തുടങ്ങുന്നു, ഡെയ്ഞ്ചര്‍ സോണില്‍ മുന്‍ ചാമ്പ്യന്മാരും

ഓരോ ഭരണത്തിലും പല പദ്ധതികളെപ്പറ്റിയും ചര്‍ച്ചകളും മന്ത്രിമാരുടെ പ്രഖ്യാപനങ്ങളുമൊക്കെയുണ്ടാവാറുണ്ടെങ്കിലും ഒന്നും നടപ്പാകുന്നില്ല.കുറ്റിയാടി കേന്ദ്രീകരിച്ച് കാര്‍ഷിക നഴ്‌സറി തുടങ്ങുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനമാണ് ഒടുവിലത്തേത്.

kuttiyadi

കൊല്ലംതോറും ലക്ഷക്കണക്കിന് നാളികേരമാണ് മുളപ്പിക്കാനായി കുറ്റിയാടിയില്‍ നിന്ന് സംഭരിച്ച് സര്‍ക്കാറിന്റെ വിവിധ ഫാമുകളിലേക്ക് കൊണ്ടുപോകുന്നത്. കുറ്റിയാടിയില്‍ത്തന്നെ നഴ്‌സറികളുണ്ടാക്കി മുളപ്പിച്ചാല്‍ വന്‍ സാമ്പത്തിക നേട്ടമുണ്ടാകും.

ഈ ആശയം മുന്നില്‍ കണ്ടാണ് കഴിഞ്ഞ വര്‍ഷം ഒരു പൊതുപരിപാടിയില്‍ മുന്‍ മന്ത്രി കെ.പി. മോഹനന്‍ കുറ്റിയാടി കേന്ദ്രമായി കാര്‍ഷിക നഴ്‌സറി തുടങ്ങുമെന്ന പ്രഖ്യാപനം നടത്തിയത്.

English summary
Kuttiyadi is not there in health field and agricultural field
Please Wait while comments are loading...