കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപജില്ലയിലെ പ്രധാനാധ്യപകരെല്ലാം ഒരു സ്കൂളിൽ!!! വ്യത്യസ്തമായി പ്രധാനാധ്യാപക യോഗം

Google Oneindia Malayalam News

കുറ്റ്യാടി: വ്യത്യസ്തമായ ഒരു പഠന പരിപാടിയായിരുന്നു കുറ്റ്യാടി എംഐയുപി സ്കൂളിൽ വ്യാഴാഴ്ച. കുന്നുമ്മൽ ഉപജില്ലയിലെ മുഴുവൻ പ്രധാനാധ്യാപകരും ഈ സ്കൂളിലാണ് ഇന്നത്തെ ദിവസം ചെലവഴിച്ചത്. ഹെഡ്മാസ്റ്റർമാരുടെ ഒത്തുകൂടാൽ പതിവ് യോഗങ്ങൾക്കപ്പുറം ഒരു വിദ്യാഭ്യാലയത്തിന്റെ നാഡിമിടിപ്പുകൾ തൊട്ടറിയാനുള്ള വേദിയാക്കുകയായിരുന്നു ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയം.

കോഴിക്കോട് അധ്യാപകര്‍ ഉത്തരമെഴുതിയ കേസ്: പ്രതികളെ പിടികൂടാന്‍ കഴിയാതെ പൊലീസ്!!കോഴിക്കോട് അധ്യാപകര്‍ ഉത്തരമെഴുതിയ കേസ്: പ്രതികളെ പിടികൂടാന്‍ കഴിയാതെ പൊലീസ്!!

പൊതുവിദ്യാഭ്യാസ പ്രോത്സാഹനത്തിന് ഏറെ വളക്കൂറുള്ള മണ്ണാണ് കുന്നുമ്മൽ ഉപജില്ല. അടച്ചിട്ട മുറികളിൽ നടക്കാറുള്ള പ്രധാനാധ്യാപകരുടെ യോഗം വ്യത്യസ്തമായൊരു പരിപാടിയാക്കാൻ ആയിരുന്നു ഇത്തവണ ഉപജില്ലാ വിദ്യാഭ്യാസ അധികൃതരുടെ ശ്രമം. ഇതിന്റെ ഭാഗമായി കുറ്റ്യാടി എംഐയുപി സ്കൂളിനെയാണ് സംഗമ വേദിയായി തിരഞ്ഞെടുത്തത്. ഇവിടെ യോഗം ചേർന്ന് പിരിയുകയായിരുന്നില്ല അധ്യാപകർ. സ്കൂൾ അസംബ്ലി മുതൽ പഠന പ്രവർത്തനങ്ങൾ വരെ സകലതും അവർ പരിശോധിച്ചു. നാടകപ്പുര മുതൽ കളിസ്ഥലം വരെയും അക്ഷരമുറ്റം മുതൽ ടീച്ചിങ് നോട്ട് വരെയും പരിശോധനാ വിധേയമാക്കി. ഇതിൽ അനുകരണീയമായ മാതൃകകൾ തങ്ങളുടെ സ്കൂളുകളിലും അതത് ഹെഡ്മാസ്റ്റർമാർ നടപ്പാക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ഉദ്യമമെന്ന് കുന്നുമ്മൽ എഇഒ പിസി മോഹനൻ പറഞ്ഞു.

meeting

വേറിട്ട ഇത്തരമൊരു പദ്ധതിക്ക് കുറ്റ്യാടി എംഐയുപി സ്കൂൾ തന്നെ തെരഞ്ഞെടുത്തതിൽ ചാരിതാർഥ്യമുണ്ടെന്നും ഇത് തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഊർജമാണെന്നും ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജമാൽ കുറ്റ്യാടി പറഞ്ഞു.

ബിപിഒ കെകെ സുനിൽ കുമാർ, എച്ച്എം ഫോറം കൺവീനർ കെപി ദിനേശൻ മാസ്റ്റർ, പിടിഎ പ്രസിഡന്റ് കെപി റഷീദ്, വൈസ് പ്രസിഡന്റ് പി പ്രമോദ് കുമാർ, സ്റ്റാഫ് സെക്രട്ടറി വിസി കുഞ്ഞബ്ദുല്ല, സംഘാടക സമിതി കൺവീനർ അനുപം ജെയ്സ്, എസ്ആർജി കൺവീനർമാർ പിപി സഫിയ, കെ സാദത്ത്, അധ്യാപകരായ വി ബാബു, എം ഷഫീഖ്, പി സാജിദ്, പിടിഎ അംഗങ്ങളായ കെ അൻവർ, എംഎം ജാഫർ, വികെ റഫീഖ്, നസീറ ഫൈസൽ, എംകെ നസീമ,
പികെ സാജിദ, പികെ മുംതാസ്, കെ.പി ഷീജ തുടങ്ങിയവർ പങ്കെടുത്തു.

English summary
Kuttiyadi MIUP School witnesses a different meeting of Headmasters of Kunnummal sub district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X