കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകി കുറ്റ്യാടി റോട്ടറി ക്ലബ്ബ്
കുറ്റ്യാടി:നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകിറോട്ടറി ക്ലബ്ബ് നടത്തിയ സംഗീത വിരുന്ന് ശ്രദ്ധേയമായി.പിന്നണി ഗായകന്‍ അഫ്‌സലിന്റെ നേതൃത്വത്തിലുള്ള ടീമാണ് രാഗ സാന്ത്വനം എന്ന പേരില്‍ സംഗീത വിരുന്ന് സംഘടിപ്പിച്ചത്. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.തെരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക് സഹായ ധനം വിതരണം ചെയ്തു.
ഭവന നിര്‍മ്മാണത്തിനുള്ള സഹായ ഫണ്ട്‌സി.ഐ.സുനില്‍കുമാര്‍ കൈമാറി അഡ്വ:ഷിബു കട്ടക്കയം അദ്ധ്യക്ഷതവഹിച്ചു.കെ.സജിത്ത്,എസ്.ഐ.ടി.എസ്.ഹാരിഷ്,കെ.വി.ജമീല,ഡോ:സച്ചിത്ത്,വൈ.എം.റഷീദ്,ജമാല്‍ പാറക്കല്‍ സി.സുബൈര്‍,വി.നാണു,എന്നിവര്‍ പ്രസംഗിച്ചു.ഡോ:സജിപോള്‍ സ്വാഗതവും ഡോ:സജീര്‍ നന്ദിയും പറഞ്ഞു.

പടം- റോട്ടറി ക്ലബ്ബ് സംഘടിപ്പിച്ച രാഗസാന്ത്വനം പരിപാടി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ.ഉദ്ഘാടനം ചെയ്യുന്നു.












Click it and Unblock the Notifications