കൂവൈത്ത് അമീർ കേരള സന്ദർശനം റദ്ദാക്കി മടങ്ങി! എല്ലാം ദുരൂഹം? രാജകുടുംബാംഗങ്ങൾ കേരളത്തിലേക്ക്....
കുവൈത്ത് അമീറിനെ സ്വീകരിക്കാൻ എല്ലാം ഒരുക്കങ്ങളും കുമരകത്ത് പൂർത്തിയായിരുന്നു. എന്നാൽ പെട്ടെന്നാണ് അദ്ദേഹം കേരള സന്ദർശനം റദ്ദാക്കി കുവൈത്തിലേക്ക് തിരിച്ചുപോയത്.
തിരുവനന്തപുരം: ഇന്ത്യയിലെത്തിയ കുവൈത്ത് അമീർ കേരള സന്ദർശനം റദ്ദാക്കി മടങ്ങി. കുമരകത്ത് സന്ദർശനത്തിന് എത്തുമെന്ന് പറഞ്ഞിരുന്ന കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജബാർ അൽ സബാഹാണ് ഒടുവിൽ കുമരകത്തേക്ക് വരുന്നില്ലെന്ന് അറിയിച്ചിരിക്കുന്നത്.
ജൂൺ 25നാണ് കൂവൈത്ത് അമീർ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയത്. നോയിഡയിലെ ജെപി ഹെൽത്ത് കെയറിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം, അതിനുശേഷം കുമരകത്തേക്ക് പോകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കുവൈത്ത് അമീറിനെ സ്വീകരിക്കാൻ എല്ലാം ഒരുക്കങ്ങളും കുമരകത്ത് പൂർത്തിയായിരുന്നു. എന്നാൽ പെട്ടെന്നാണ് അദ്ദേഹം കേരള സന്ദർശനം റദ്ദാക്കി കുവൈത്തിലേക്ക് തിരിച്ചുപോയത്.

കഴിഞ്ഞ 25ന്...
ജൂൺ 25നാണ് കുവൈത്ത് അമീറായ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജബാർ അൽ സബാഹ് ഇന്ത്യയിലെത്തിയത്.

ചികിത്സയിൽ...
കഴിഞ്ഞ 25ന് രാജ്യത്തെത്തിയ കുവൈത്ത് അമീർ നോയിഡയിലെ ജെപി ഹെൽത്ത് കെയറിൽ ചികിത്സയിലായിരുന്നു. എന്തു രോഗത്തിനാണ് അദ്ദേഹം ജെപി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതെന്ന കാര്യവും ഇതുവരെ വ്യക്തമല്ല.

കുമരകത്തേക്ക് വരുമെന്ന്...
നോയിഡയിലെ ജെപി ഹെൽത്ത് കെയർ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കുമരകത്തേക്ക് പോകുമെന്നാണ് കുവൈത്ത് അമീർ ആദ്യമറിയിച്ചിരുന്നത്. കുടുംബാംഗങ്ങളോടൊപ്പം കുറച്ച് ദിവസം കുമരകത്ത് ചിലവഴിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി.

സന്ദർശനം റദ്ദാക്കി...
എന്നാൽ ജെപി ഹെൽത്ത് കെയറിലെ ചികിത്സയ്ക്ക് ശേഷം പെട്ടെന്നാണ് അദ്ദേഹം കേരള സന്ദർശനം റദ്ദാക്കിയത്. കുമരകത്തേക്ക് കുവൈത്ത് അമീർ വരുന്നില്ലെന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

മകനും അദ്ദേഹത്തോടൊപ്പം...
ഇന്ത്യയിലെത്തിയ കുവൈത്ത് അമീറിനൊപ്പം മകനും കൊട്ടാരകാര്യ മന്ത്രിയുമായ ഷെയ്ഖ് സബാഹ്, നാഷണൽ ഗാർഡ് ഉപമേധാവി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ സബാഹ് എന്നിവരുമുണ്ടായിരുന്നു.

ചില കുടുംബാംഗങ്ങൾ മാത്രം കുമരകത്തേക്ക്...
കുവൈത്ത് അമീർ സന്ദർശനം റദ്ദാക്കി മടങ്ങിയെങ്കിലും, രാജകുടുംബാംഗങ്ങളിൽ ചിലർ കുമരകത്തേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

എല്ലാമൊരുക്കി കുമരകം...
കുവൈത്ത് അമീറിന്റെ സന്ദർശനം പ്രമാണിച്ച് കുമരകത്തെ ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. കുമരകത്ത് അദ്ദേഹത്തിനായി വഞ്ചി യാത്രയും ഒരുക്കിയിരുന്നു.

കാരണം വ്യക്തമല്ല...
നോയിഡയിലെ ചികിത്സയ്ക്ക് ശേഷം കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്ന കുവൈത്ത് അമീർ പെട്ടെന്ന് സന്ദർശനം റദ്ദാക്കി തിരികെ പോയതിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ല.












Click it and Unblock the Notifications