കുവൈത്ത് തീപിടുത്തം: മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ രാവിലെ കൊച്ചിയിലെത്തും, മുഖ്യമന്ത്രി ഏറ്റുവാങ്ങും
കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തതില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ വിമാനമെത്തുക. നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹം പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മരിച്ചവരുടെ വീടുകളിൽ എത്തിക്കും.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. മരണമടഞ്ഞവരുടെ മൃതദേഹം കേരളത്തിലെത്തിയാലുടൻ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ മുതല്‍ തന്നെ സ്വീകരിച്ചിരുന്നു. ഇതിനാവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്കയ്ക്ക് നിർദ്ദേശവും നൽകി.

പ്രാദേശിക സമയം പുലര്‍ച്ചെ 1.15 ഓടെയാണ് മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള വിമാനം കുവൈത്തില്‍ നിന്നും പുറപ്പെട്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങും മറ്റ് ഉന്നത ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്. ആദ്യം കൊച്ചിയില്‍ ഇറങ്ങുന്ന പിന്നീട് ഡല്‍ഹിയിലേക്ക് തിരിക്കും. 45 പേരില്‍ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുക.
23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയിലേക്ക് എത്തിക്കുന്നതെന്നാണ് അറിയിപ്പ്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങളുമായി വിമാനം ഡല്‍ഹിയിലേക്ക് പോകും.
കുവൈത്ത് തീപിടുത്തത്തില്‍ മരിച്ച മലയാളികള്‍
1. അരുൺ ബാബു (തിരുവനന്തപുരം, നെടുമാങ്ങാട് (37 )
2. നിതിൻ കൂത്തൂർ (കണ്ണൂർ പടിയോട്ടും ചാൽ (30)
3. തോമസ് ഉമ്മൻ.(തിരുവല്ല മേപ്ര)
4. മാത്യു തോമസ് (ആലപ്പുഴ ചെങ്ങന്നൂർ പാണ്ടനാട് (53)
5. ആകാശ് എസ്.നായർ (പത്തനംതിട്ട പന്തളം മുടിയൊർ ക്കോണം
6. രഞ്ജിത് (34)കാസർഗോഡ് ചെർക്കള
7. സജു വർഗീസ് (56)പത്തനംതിട്ട,കോന്നി അട്ടച്ചാൽ
8. കേളു പൊന്മലേരി (കാസർകോട് തൃ ക്കരിപ്പൂർ
9. സ്റ്റെഫിൻ ഏബ്രഹാം സാബു(29) (കോട്ടയം പാമ്പാടി
10. എം.പി.ബാഹുലേയൻ (36)മലപ്പുറം പുലാമന്തോൾ
11. കുപ്പന്റെ പുരയ്ക്കൽ നൂഹ്( 40) (മലപ്പുറം തിരൂർ
12. ലൂക്കോസ്/സാബു (48)കൊല്ലം വെളിച്ചക്കൽ
13. സാജൻ ജോർജ് (കൊല്ലം പുനലൂർ)
14. പി.വി.മുരളീധരൻ (.54 പത്തനംതിട്ട വാഴ മുട്ടം )
15. വിശ്വാസ് കൃഷ്ണൻ (കണ്ണൂർ ധർമ്മടം )
16. ഷമീർ ഉമറുദ്ദീൻ (കൊല്ലം വയ്യാങ്കര)
17. ശ്രീഹരി പ്രദീപ് ( 27)കോട്ടയം ചങ്ങനാ ശേരി )
18. ബിനോയ് തോമസ് (തൃശൂർ ചാവക്കാട് )
19. ശ്രീജേഷ് തങ്കപ്പൻ നായർ
20. സുമേഷ് പിള്ള സുന്ദരൻ
21. അനീഷ് കുമാർ ഉണ്ണൻകണ്ടി(58)
22. സിബിൻ തേവരോത്ത് ഏബ്രഹാം(33)
23. ഷിബു വർഗീസ്
24. ഡെന്നി ബേബി (33) -കൊല്ലം (മുംബൈ)












Click it and Unblock the Notifications