കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് കെഎംസിസിയുടെ 40ാം വാര്‍ഷികം; വിവാഹിതരായത് 40 പേര്‍

Google Oneindia Malayalam News

കോഴിക്കോട: കുവൈത്ത് കെഎംസിസിയുടെ 40ാം വാര്‍ഷികത്തിന്‍രെ ഭാഗമായി പുതുജീവിതത്തിലേക്ക് കാലെടുത്തുവച്ചത് 40 വധൂവരന്‍മാര്‍.മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി സംഗമം ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം യൂത്ത്് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിക്കാഹിന് കാര്‍മികത്വം നല്‍കി.

പ്രധാനമന്ത്രിക്കും ഇളവില്ല, മോദിയുടെ വിദേശയാത്രയുടെ കണക്കുകള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍പ്രധാനമന്ത്രിക്കും ഇളവില്ല, മോദിയുടെ വിദേശയാത്രയുടെ കണക്കുകള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍

40 കുടുംബങ്ങളുടെ വിശുദ്ധമായ വിവാഹജീവിതത്തിന്റെ തുടക്കമായി നടത്തപ്പെടുന്ന ആഘോഷത്തിന് സമകാലിക സാഹചര്യത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന് ഇടി പറഞ്ഞു. കുവൈത്ത് കെഎംസിസി അറബ് സമൂഹത്തിനിടയിലും നാട്ടിലും മികച്ച പ്രവര്‍ത്തനം കൊണ്ട് പ്രശംസിക്കപ്പെടുന്നുണ്ട്്. രണ്ട് ജനതകളെ വിളക്കിച്ചേര്‍ക്കുന്ന മഹത്തായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാതൃക സമ്മാനിച്ചവരാണ് കെഎംസിസി പ്രവര്‍ത്തകര്‍. ഒരു വര്‍ണ്ണപ്പൊലിമയുള്ള രാജ്യം തകര്‍ന്നടിഞ്ഞപ്പോള്‍ അതിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ മലയാളി സമൂഹം ചെയ്ത ത്യാഗത്തില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചവരാണ് കുവൈത്ത് കെഎംസിസി ഭാരവാഹികള്‍. ഈ ആഘോഷാവസരത്തിന് ചാരുതയേകുന്നതാണ് സമൂഹവിവാഹമെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്ത് കെഎംസിസി പ്രസിഡണ്ട് അബ്ദുറഹിമാന്‍ കെടിപി അധ്യക്ഷനായി. സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം കോഴിക്കോട് ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാലയും സിഎച്ച് സെന്റര്‍ ഫണ്ട് കൈമാറ്റം കെപി കോയക്ക് നല്‍കി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും നിര്‍വഹിച്ചു. കുവൈത്ത് കെഎംസിസി മുന്‍ പ്രസിഡണ്ട് ഷറഫുദ്ദീന്‍ കണ്ണത്ത് ആമുഖ പ്രസംഗം നടത്തി. ജന.സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ സ്വാഗതമാശംസിച്ചു. വൈസ് പ്രസിഡണ്ട് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂര്‍ പദ്ധതി വിശദീകരണം നടത്തി.

വിവാഹചടങ്ങില്‍ അതിഥികളായി ഡോ.എംകെ മുനീര്‍ എംഎല്‍എ, എംകെ രാഘവന്‍ എംപി, കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍, എംസി മായിന്‍ ഹാജി, എംഎ റസാഖ് മാസറ്റര്‍, പികെ ഫിറോസ്, അഡ്വ.ഫൈസല്‍ബാബു, എന്‍സി അബൂബക്കര്‍, നിഅമത്തുല്ല കോട്ടക്കല്‍, സി.കെ.വി യൂസഫ്, ഷാഫി ചാലിയം, കെപി മറിയുമ്മ, ആഷിഖ് ചെലവൂര്‍, നവാസ് കെകെ, പിവി ഇബ്രാഹീം, ഷറഫുന്നീസ ടീച്ചര്‍, പി മൊയ്തീന്‍കോയ, അഡ്വ. ഫാത്തിമ തഹലിയ, മുഫീദ തസ്്‌നീം, വര്‍ഗീസ് പുതുപുളങ്ങര, സിദ്ദീഖ് കുഴിപ്പുറം, എസ്.വി ഹസ്സന്‍കോയ, ഹംസ എംകെ, നവാസ് മൂഴിക്കല്‍, സാജിദ മൂഴിക്കല്‍, റഫീഖ് കോട്ടപ്പുറം, സലാം വളാഞ്ചേരി, മൂസ മൗലവി, ഖാലിദ് കിളിമുണ്ട, ഉസൈന്‍ ഒളാങ്ങല്‍, എന്‍കെ ഖാലിദ് ഹാജി, മുസമ്മില്‍ മൂപ്പന്‍, ഇബ്രാഹീം വിപി, അബ്ദുല്ലക്കോയ, ഡോ.അഷ്‌റഫ്,വിപികെ മുഹമ്മദ് സംബന്ധിച്ചു.

മുനവ്വറലി തങ്ങള്‍ക്കു പുറമെ, കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ.ഖാസിമുല്‍ ഖാസിമി, കുട്ടി ഹസന്‍ ദാരിമി, നൗഫല്‍ ഫൈസി കുറ്റിക്കാട്ടൂര്‍, മുഹമ്മദ് അസ്്‌ലം ബാഖവി, മൊയ്തു മൗലവി, ഇഖ്ബാല്‍ ഫൈസി, ഉബൈദുല്ല ഫൈസി, ബഷീര്‍ ദാരിമി, അബ്ദുറഹിമാന്‍ ദാരിമി തുടങ്ങിയവര്‍ നിക്കാഹിന് കാര്‍മികത്വം നല്‍കി, മുഹമ്മദ് ബിലാല്‍ ഖിറാഅത്ത് നടത്തി. കോയ ഫാറൂഖ് നന്ദി പറഞ്ഞു.

ശ്രീദേവി-ബോണി കപൂര്‍ ബന്ധം; തേങ്ങിക്കരഞ്ഞു അദ്ദേഹം!! ആശ്വസിപ്പിച്ചിട്ടും നിര്‍ത്തിയില്ലശ്രീദേവി-ബോണി കപൂര്‍ ബന്ധം; തേങ്ങിക്കരഞ്ഞു അദ്ദേഹം!! ആശ്വസിപ്പിച്ചിട്ടും നിര്‍ത്തിയില്ല

English summary
Kuwait KMCC reaches 40 years of success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X