Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയും സൗദി അറേബ്യയും മാത്രമല്ല, കുവൈത്തും ഇന്ത്യയിലേക്ക് വരുന്നു: വന്‍തോതില്‍ ക്രൂഡ് ഓയില്‍ സംഭരിക്കും

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ ഉത്പാദന രംഗത്ത് നാമമാത്രമായ പങ്ക് മാത്രമുള്ള രാജ്യമാണ് ഇന്ത്യ. സ്വന്തം ആവശ്യത്തിന് വേണ്ട ക്രൂഡ് ഓയിലിന്റെ 85 ശതമാനത്തോളവും ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു. അടിസ്ഥാനപരമായി ഇറക്കുമതി രാഷ്ട്രമാണെങ്കിലും യൂറോപ്പിലേക്കും മറ്റും വലിയ തോതില്‍ എണ്ണ ഇന്ത്യ കയറ്റുമതി ചെയ്യുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ രാജ്യത്തെ വിവിധ റിഫൈനറികളില്‍ ശേഖരിച്ചതിന് ശേഷം കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ വിശാഖപട്ടണം, മംഗലാപുരം, പാദൂർ തുടങ്ങിയ ഇടങ്ങളിലായി വലിയ കരുതല്‍ ശേഖര സംഭരണ കേന്ദ്രങ്ങളും ഇന്ത്യക്കുണ്ട്. അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC), സൗദി അരാംകോ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇത്തരം സംഭരണ കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നത്.

kuwait-india

യു എ ഇ, സൗദി അറേബ്യന്‍ കമ്പനികള്‍ക്ക് പുറമെ ഇപ്പോഴിതാ കുവൈറ്റിൻ്റെ പൊതുമേഖലാ എണ്ണക്കമ്പനിയായ കുവൈറ്റ് പെട്രോളിയം കോർപ്പറേഷനും ( കെ പി സി) ഇന്ത്യയുടെ സ്ട്രാറ്റജിക്കല്‍ കരുതൽ ശേഖര പങ്കാളികളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. സ്ട്രാറ്റജിക് പെട്രോളിയം റിസർവിൻ്റെ (എസ് പി ആർ) രണ്ടാം ഘട്ടത്തില്‍ കുവൈത്തിനേയും ഭാഗമാക്കാന്‍ ഇന്ത്യക്കും താല്‍പര്യമുണ്ട്. എസ് പി ആർ രണ്ടാം ഘട്ടത്തിന്റെ വിശദാംശങ്ങള്‍ 2022 നവംബറിൽ കെ പി സിയുമായി പങ്കുവെച്ചതായി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പാർലമെന്റില്‍ അറിയിച്ചു.

ഒഡീഷയിലെ ചന്ദിഖോളിൽ 4 ദശലക്ഷവും, കർണാടകയിലെ പാദൂരിൽ 2.5 ദശക്ഷവും മെട്രിക് ടണ്‍ ശേഷിയുള്ള സംഭരണ കേന്ദ്രങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഇന്ത്യ നിർമ്മിക്കാന്‍ പോകുന്നത്. ഈ പ്രവർത്തികളുമായി പെട്രോളിയം വകുപ്പ് മുന്നോട്ട് പോകുന്നതിന് ഇടയിലാണ് 2021-ൽ കേന്ദ്ര കാബിനറ്റ് അംഗീകരിച്ച പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.

സൗദി അരാംകോയും അഡ്നോക്കും രണ്ടാംഘട്ടത്തിലും ഇന്ത്യയുടെ പ്രധാന പങ്കാളികളായി തുടരും. എസ്പിആർ പദ്ധതിയുടെ ആദ്യ ഘട്ടത്തിൻ്റെ ഭാഗമായി വിശാഖപട്ടണം (1.33 എം എം ടി), മംഗലാപുരം (1.5 എം എം ടി), പാദൂർ (2.5 എം എം ടി) എന്നിവിടങ്ങളിളായി ആകെ 5.33 എം എം ടി ശേഷിയില്‍ ക്രൂഡ് ഓയില്‍ കരുതല്‍ ശേഖര സംഭരണികള്‍ പ്രവർത്തിക്കുന്നുണ്ട്.

അഡ്നോക് ഇതിനകം തന്നെ 5.86 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ മംഗലാപുരത്ത് സംഭരിച്ചിട്ടുണ്ട്. 2018-ൽ, പാദൂർ കേന്ദ്രത്തിൽ അധിക ക്രൂഡ് ഓയിൽ സംഭരിക്കുന്നതിനായി ഇന്ത്യയുടെ പ്രത്യേക കരാറിലും യു എ ഇ കമ്പനി ഏർപ്പെട്ടിട്ടുണ്ട്. അബുദാബി ഓൺഷോർ ബ്ലോക്ക് 1 ൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവരുന്നതിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.

മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയെന്ന ലക്ഷ്യത്തോടും കൂടിയാണ് ഇന്ത്യയിലെ സംഭരണ കേന്ദ്രങ്ങളില്‍ യു എ ഇ ക്രൂഡ് ഓയില്‍ ശേഖരിക്കുന്നത്. എന്നാല്‍ അഡ്നോക്കും ഇന്ത്യയും ഇതുവരെ ഇത്തരമൊരു ഇടപാടിലേക്ക് മാറിയിട്ടില്ല. സംഭരണ കേന്ദ്രങ്ങളിലെ ക്രൂഡ് ഓയില്‍ ആവശ്യാനുസരണം ഇന്ത്യന്‍ വിപണിയിലേക്ക് തന്നെയാണ് എത്തുന്നത്.

ഊർജ ഇറക്കുമതിക്കായി ജി സി സി രാഷ്ട്രങ്ങളേയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. ക്രൂഡ് ഓയിലിൻ്റെ 35ശതമാനവും ഗ്യാസ് ഇറക്കുമതിയുടെ 70 ശതമാനം ഈ രാജ്യങ്ങളില്‍ നിന്നാണ്. റഷ്യയുടെ കടന്ന് വരവോടെയൊണ് ക്രൂഡ് ഓയിലിന്റെ വിവിഹിതത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തി തുടങ്ങിയത്. എന്നിരുന്നാലും ജി സി സി രാജ്യങ്ങളുമായുള്ള ഊർജ സഹകരണം ശക്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അറിയിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+